ആര്യാ രാജേന്ദ്രനുമായുള്ള തര്‍ക്കം; ജോലി നഷ്ടപ്പെട്ട ഡ്രൈവര്‍ യദുവിന് നിയമസഭയില്‍ നാല്‍ക്കാലിക നിയമനം
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷന്‍ മേയറായിരുന്ന ആര്യ രാജേന്ദ്രനുമായി റോഡില്‍ വച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട കെ.എസ്.ആര്‍.ടി.സിയിലെ താല്‍ക്കാലിക ഡ്രൈവര്‍ യദുവിന് നിയമസഭയില്‍ ജോലി. ഡ്രൈവറായി താല്‍ക്കാലിക നിയമനമാണ് ലഭിച്ചിരിക്കുന്നത്. ചാണ്ടി ഉമ്മന്‍ എം.എല്‍.എ. സ്പീക്കര്‍ക്ക് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ടാണ് ആര്യ രാജേന്ദ്രനും യദുവില്‍ തമ്മില്‍ തര്‍ക്കങ്ങളുണ്ടായത്. കെ.എസ്.ആര്‍.ടി.സി ബസ് കൊണ്ട് ഇടിക്കാന്‍ ശ്രമിച്ചെന്നും അശ്ലീല ആംഗ്യം കാണിച്ചെന്നും കാട്ടി യദുവിനെതിരേ ആര്യ പൊലിസില്‍ നല്‍കിയ പരാതിയില്‍ കേസെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ യദു പരാതി നല്‍കിയിരുന്നെങ്കിലും കേസെടുക്കാന്‍ ആദ്യം പൊലിസ് തയ്യാറായിരുന്നില്ല. പിന്നീട് കോടതിയെ സമീപിച്ചതോടെയാണ് മേയര്‍ക്കും ഭര്‍ത്താവായ മുന്‍ എം.എല്‍.എ. സച്ചിന്‍ദേവിനെതിരേയും പൊലിസ് കേസെടുത്തത്. എന്നാല്‍ കോടതിയില്‍ ആര്യയ്ക്ക് അനുകൂലമായാണ് പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചത്.
സംഭവത്തിന് പിന്നാലെ യദുവിനെ കെ.എസ്.ആര്‍.ടി.സില്‍ നിന്നും പുറത്താക്കിയിരുന്നു. ജോലിയിലേക്ക് തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് യദു കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഗതാഗത മന്ത്രിക്ക് ഉള്‍പ്പെടെ കത്ത് നല്‍കിയെങ്കിലും ജോലിയിലേക്ക് തിരികെ പ്രവേശിപ്പിച്ചിരുന്നില്ല.
Yadu, the driver who previously lost his job following a public dispute involving Arya Rajendran, has received a temporary appointment in the Kerala Legislative Assembly. The development comes months after the controversy attracted significant public and political attention.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."