ഡീസല്‍ വില്‍പ്പനയ്ക്ക് നിയന്ത്രണം; ഒരു വാഹനത്തിന് ദിവസം 200 ലിറ്റര്‍ മാത്രം
ന്യൂഡല്‍ഹി: ഇന്ധന പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയാന്‍ ഡീസല്‍ വില്‍പ്പനയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. ഇനി മുതല്‍ ഒരു പെട്രോള്‍ പമ്പില്‍ നിന്ന് ഒരു വാഹനത്തിന് ഒരു ദിവസം പരമാവധി 200 ലിറ്റര്‍ ഡീസല്‍ മാത്രമേ ലഭിക്കൂ.
90 ദിവസത്തേക്കാണ് പുതിയ നിയന്ത്രണം. ആവശ്യമെങ്കില്‍ കാലാവധി നീട്ടുമെന്നും കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം അറിയിച്ചു. പൊതുജനങ്ങള്‍ക്ക് ഡീസല്‍ ലഭ്യത ഉറപ്പാക്കാനാണ് നടപടിയെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു.
വന്‍കിട ഉപയോക്താക്കള്‍ പെട്രോള്‍ പമ്പുകളില്‍ നിന്ന് നേരിട്ട് വലിയ അളവില്‍ ഇന്ധനം വാങ്ങുന്നതിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവര്‍ക്ക് മൊത്തവ്യാപാര കേന്ദ്രങ്ങളില്‍ നിന്നോ സ്വന്തം കണ്‍സ്യൂമര്‍ പമ്പുകളില്‍ നിന്നോ ഇന്ധനം ശേഖരിക്കാമെന്നും ഉത്തരവില്‍ പറയുന്നു.
വാഹനങ്ങളുടെ ടാങ്കുകളിലോ അംഗീകൃത കാനുകളിലോ മാത്രമേ ഇന്ധനം നല്‍കാവൂ എന്നും നിര്‍ദേശമുണ്ട്.
ഡീസലിന്റെ ചില്ലറവിലയും മൊത്തവിലയും തമ്മിലുള്ള വലിയ വ്യത്യാസമാണ് ഈ തീരുമാനത്തിന് പിന്നില്‍. ഡല്‍ഹിയില്‍ പമ്പുകളില്‍ ഡീസല്‍ ലിറ്ററിന് 95.20 രൂപയായപ്പോള്‍ മൊത്തവില ലിറ്ററിന് 134.50 രൂപയാണ്. ഇതോടെ ചില വന്‍കിട ഉപഭോക്താക്കള്‍ പമ്പുകളില്‍ നിന്ന് വലിയ തോതില്‍ ഡീസല്‍ വാങ്ങുന്ന സാഹചര്യം രൂപപ്പെട്ടിരുന്നു.
കാനുകളിലും മറ്റ് പാത്രങ്ങളിലുമായി ഡീസല്‍ വാങ്ങി വീണ്ടും വില്‍ക്കുന്ന സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.
The central government has imposed restrictions on the sale of diesel to prevent fuel hoarding and black marketing. From now on, a vehicle can only get a maximum of 200 liters of diesel per day from a petrol pump.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."