ഒരേ ലക്ഷ്യത്തിലേക്ക് പറന്ന അമേരിക്കന്‍ എയര്‍ലൈന്‍സ്
ലണ്ടന്‍ ഹീത്രൂ വിമാനത്താവളത്തില്‍ നിന്ന് ബുധനാഴ്ച രാവിലെ 9.30ന് അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ AA729 വിമാനത്തിലായിരുന്നു ഫിലാഡല്‍ഫിയയിലേക്കുള്ള യാത്ര. സാധാരണ വിമാന യാത്രയെക്കാള്‍ ചരിത്രത്തിലേക്കുള്ള വലിയൊരു ടേക്ക് ഓഫ് കൂടിയായിരുന്നു ആ യാത്രയെന്ന് പിന്നീടാണ് അറിഞ്ഞത്. ടേക്ക് ഓഫിന് മുന്നോടിയായി വിമാനത്തില്‍ ക്യാപ്റ്റന് മൈക്ക് ഗ്രിന്നന്റെ അനൗണ്‍സ്‌മെന്റ് മുഴങ്ങി '' ദിസ് ഈസ് മൈ റിട്ടയര്‍മെന്റ് ഫ്‌ളൈറ്റ്'' വിമാനത്തിനുള്ളിലുണ്ടായിരുന്ന യാത്രക്കാര്‍ ഹര്‍ശാരവങ്ങളോടെയാണ് ക്യാപ്റ്റന്റെ വാക്കുകള്‍ക്ക് കാതോര്‍ത്തത്.
40 വര്‍ഷം നീണ്ടു നിന്ന പൈലറ്റ് ജീവിതം ഇന്ന് അവസാനിക്കുകയാണ്, ഇതുവരെ ജോലിയോട് സത്യസന്ധമായ കൂറ് പുലര്‍ത്തിയിട്ടുണ്ട്, ദൈവത്തിന്റെ അനുഗ്രഹത്താല്‍ എല്ലാം സന്തോഷത്തോടെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതില്‍ വലിയ അഭിമാനമുണ്ട്' ലോഗ് തുടര്‍ന്നു. അഞ്ചു മിനുട്ട് നീളുന്ന വിടവാങ്ങള്‍ പ്രസംഗം നടത്തിയാണ് അദ്ദേഹം കോക്പിറ്റിലേക്ക് പോയത്. ഗ്രിന്നിന്റെ റിട്ടയര്‍മെന്റ് ഫ്‌ളൈറ്റ് കാണാന്‍ അദ്ദേഹത്തിന്റെ ബന്ധുക്കളും വിമാനത്തിലുണ്ടായിരുന്നു. സംഭവ ബഹുലമായ 40 വര്‍ഷത്തെ വിമാനം പറത്തലിന് ശേഷം പുതിയ ആകാശത്ത് പുതിയ ചരിത്രം രചിക്കാനുള്ള യാത്രയിലാണ് മൈക്ക് ഗ്രിന്നൻ.
ഇതേ വിമാനത്തില്‍ സുപ്രഭാതം പത്രത്തിന്റെ മറ്റൊരു ചരിത്ര സംഭവത്തിലേക്കുള്ള യാത്രയിലായിരുന്നു ഞാന്‍. ഫ്‌ളൈറ്റ് പറന്ന് നാലു മണിക്കൂര്‍ ആയപ്പോള്‍ എയര്‍ ഹോസ്റ്റസ് പേനയും ഒരു ഡയറിയും തന്നിട്ട് എന്നോട് പറഞ്ഞു. ഇതില്‍ നിങ്ങളുടെ അനുഭവം എഴുതണം. ക്യാപ്റ്റന്റെ റിട്ടയര്‍മെന്റ് ഫ്‌ളൈറ്റാണിത്. അതില്‍ ഞാന്‍ ഇങ്ങനെ എഴുതി '' നമ്മള്‍ രണ്ട് പേരും ചരിത്രത്തിലേകുള്ള യാത്രയിലാണ്. നിങ്ങള്‍ 40 വര്‍ഷത്തെ ഫ്‌ളൈറ്റ് ജീവിതം അവസാനിച്ച് സ്വതന്ത്രമായ ആകാശത്ത് പറക്കാന്‍ പോവുകയാണ്. ഞാന്‍ സുപ്രഭാതം പത്രത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഇവന്റ് റിപ്പോര്‍ട്ട് ചെയ്യാനുള്ള യാത്രയിലാണ്'' തുടങ്ങി ഒരു പേജിലധികം നീളുന്ന കുറിപ്പ് എഴുതി. ഫ്‌ളൈറ്റ് ഇറങ്ങിയാല്‍ എനിക്ക് ക്യാപ്റ്റനെ കാണമെന്ന് എയര്‍ ഹോസ്റ്റസിനോട് പറഞ്ഞു. അതിനെന്താ കാണാലോ, ഞാന്‍ ശരിയാക്കാം എന്ന് പറഞ്ഞ് എയര്‍ ഹോസ്റ്റസ് തിരിച്ചുവന്ന് എല്ലാം സെറ്റാണ് ഇറങ്ങുമ്പോള്‍ കാണാമെന്ന് പറഞ്ഞു.
വിമാനമിറങ്ങി ക്യാപ്റ്റനുമായി സംസാരിച്ച് അദ്ദേഹത്തിന് നല്ല റിട്ടയര്‍മെന്റ് ജീവിതം ആശംസിച്ചു. ഞങ്ങള്‍ രണ്ട് പേരും നടത്തിയ ചരിത്ര യാത്രയെ കുറിച്ച് ഞാന്‍ അദ്ദേഹത്തെ അറിയിച്ചു. ചില യാത്രകള്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതോടെ അവസാനിക്കുന്നതല്ലെന്നും ഞാന്‍ അദ്ദേഹത്തെ ഓര്‍മിപ്പിച്ചു. കാരണം, ആ യാത്രയില്‍ ചരിത്രത്തിന്റെ രണ്ട് വഴികള്‍ ഒരുമിച്ച് കൂടിച്ചേര്‍ന്നിരുന്നു. ഒന്ന് പതിറ്റാണ്ടുകളുടെ സേവനത്തിന് ശേഷം കോക്പിറ്റില്‍ അവസാനമായി ഇരു ക്യാപ്റ്റന്‍ ഗ്രിന്നിന്റെ വിരമിക്കല്‍ യാത്ര. മറ്റൊന്ന്, 2026 ഫിഫ ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ അമേരിക്കയിലേക്ക് പുറപ്പെട്ട സുപ്രഭാതം പത്രത്തിന്റെ പ്രത്യേക ദൗത്യം.
വിമാനം റവേ കുതിച്ചയില്‍നിന്ന കുതിച്ചുയരുമ്പോള്‍ യാത്രക്കാരില്‍ പലര്‍ക്കും അത് ഒരു സാധാര യാത്രയായിരുന്നെങ്കിലും എന്നാല്‍ ക്യാപ്റ്റന്‍ ഗ്രിന്നിന് അത് തന്റെ പ്രൊഫഷണല്‍ ജീവിതത്തിലെ അവസാന അധ്യായമായിരുന്നു. ആയിരക്കണക്കിന് മണിക്കൂറുകള്‍ ആകാശത്ത് ചെലവഴിച്ച ഒരാള്‍ തന്റെ ഔദ്യോഗിക സേവനജീവിതത്തിന് വിരാമമിടുന്ന നിമിഷം. അതേസമയം, എനിക്ക് അത് ഒരു പുതിയ അധ്യായത്തിന്റെ തുടക്കമായിരുന്നു. ലോകത്തെ ഏറ്റവും വലിയ കായികമേളകളിലൊന്നായ ഫിഫ ലോകകപ്പ് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യാനുള്ള അവസരവുമായി അമേരിക്കന്‍ മണ്ണിലേക്ക് നടത്തുന്ന യാത്ര.
അറ്റ്ലാന്റിക് സമുദ്രത്തിന് മുകളിലൂടെ വിമാനം മുറേുമ്പോള്‍, കോക്പിറ്റില്‍ ഇരുന്ന ക്യാപ്റ്റന്‍ ഗ്രിന്നിന് ആകാശം അനേകം ഓര്‍മ്മകള്‍ സമ്മാനിച്ചിട്ടുണ്ടാകാം. അതേസമയം, അമേരിക്കയില്‍ ആരംഭിക്കാനിരിക്കു ലോകകപ്പ് ദിനങ്ങളുടെ പ്രതീക്ഷകളും ആവേശവുമായിരുന്നു എന്റെ മനസ്സില്‍. നമ്മള്‍ ലാന്‍ഡ് ചെയ്യാന്‍ പോകുന്നു. എല്ലാവരും സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന് ക്യാപ്റ്റന്റെ അറിയിപ്പ് വന്നു. അല്‍പം ആകാശത്ത് വട്ടമിട്ട് പറന്ന വിമാനം ഫിലാഡല്‍ഫിയ എയര്‍പോര്‍ട്ടില്‍ ഇറങ്ങി. എയര്‍പോര്‍ട്ടില്‍ വന്‍ സ്വീകരണമായിരുന്നു ഞങ്ങളുടെ വിമാനത്തിന് ലഭിച്ചത്. ഗ്രിന്നിന്റെ അവസാന യാത്ര വാട്ടര്‍ സല്യൂട്ട് നല്‍കിയാണ് വിമാനത്താവളം അധികൃതര്‍ സ്വീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."