HOME
DETAILS

കൂട്ടുകാര്‍ക്കൊപ്പമെത്തി, ഭാഷ അറിയാത്തതിനാല്‍ ആള്‍ക്കൂട്ടത്തിന് മറുപടി നല്‍കാനായില്ല; പശ്ചിമ ബംഗാളില്‍ മലയാളി യുവാവിനെ തല്ലിക്കൊന്നത് മോഷ്ടാവെന്ന് ആരോപിച്ച്  

  
Web Desk
June 15, 2026 | 9:43 AM

kerala man lynched in west bengal after being mistaken for thief

കൊല്‍ക്കത്ത: രാജ്യത്ത് വീണ്ടും ആള്‍ക്കൂട്ടക്കൊല റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. പശ്ചിമബംഗാളിലാണ് സംഭവം. മലയാളിയാണ് കൊല്ലപ്പെട്ട യുവാവ്.  മോഷ്ടാവ് എന്നാരോപിച്ച് ആള്‍ക്കൂട്ടം കെട്ടിയിട്ട് മര്‍ദിക്കുകയായിരുന്നു. മരിച്ചയാളുടെ പേരുവിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. കേസില്‍ അഞ്ച് പേരെ പൊലിസ് അറസ്റ്റ് ചെയ്യുകയും പ്രായപൂര്‍ത്തിയാവാത്ത രണ്ട് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. 

സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ കുല്‍ത്തലിയിലായിരുന്നു അതിക്രൂര സംഭവമുണ്ടായത്. കഴിഞ്ഞ ചൊവ്വാഴ്ച നടന്ന കൊലപാതകം ഞായറാഴ്ചയാണ് വാര്‍ത്തയായത്. 

ബംഗാളിലെത്തിയത് രണ്ടാഴ്ച മുന്‍പ്
കേരളത്തില്‍ ജോലിചെയ്യുന്ന സഹപ്രവര്‍ത്തകര്‍ക്കൊപ്പം രണ്ടാഴ്ച മുമ്പാണ് മുപ്പതുകാരനായ യുവാവ് കുല്‍ത്തലിയിലെത്തിയതെന്നാണ് പൊലിസ് പറയുന്നത്. ജൂണ്‍ ഒമ്പതിന് നടന്ന സംഭവം  ഏറെ വൈകിയാണ് പുറത്തറിയുന്നത്. ആക്രമണത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.

ക്രൂരത മോഷ്ടാവെന്ന് ആരോപിച്ച്
ജൂണ്‍ ഒമ്പതിന് രാവിലെ തനിച്ച് സന്‍കിജഹാന്‍ മേഖലയിലെ മാര്‍ക്കറ്റിലെത്തിയതായിരുന്നു ഇയാള്‍. എന്നാല്‍ വഴിതെറ്റി.  പ്രദേശത്ത് ചുറ്റിത്തിരിയുന്നത് കണ്ട നാട്ടുകാര്‍ ഇയാളെ ചോദ്യം ചെയ്തു. എന്നാല്‍ ബംഗാളി അറിയാതിരുന്ന യുവാവിന് അവരുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കാനോ കാര്യങ്ങള്‍ വിശദീകരിക്കാനോ കഴിഞ്ഞില്ല. ഇത് നാട്ടുകാരുടെ സംശയം ദൃഢമാക്കി. തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കാന്‍ ആവശ്യപ്പെട്ടുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

അടികിട്ടി അവശനായ യുവാവിനെ ജോയ്നഗര്‍ -കുല്‍ത്തലി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്. ഇയാളുടെ കൂടെയുണ്ടായിരുന്നവരെ കണ്ടെത്താനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണെന്ന് പൊലിസ് അറിയിച്ചു. 

മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്. സംഭവത്തിന്റെ എല്ലാ വശങ്ങളും അന്വേഷിക്കുന്നതായും പൊലിസ് വ്യക്തമാക്കിയിട്ടുണ്ട്. മരിച്ചയാള്‍ കേരളത്തില്‍ നിന്നുള്ളയാളാണെന്ന് ജില്ലാ പൊലിസ് സൂപ്രണ്ട് അര്‍ബിന്ദ് കുമാര്‍ ആനന്ദ് സ്ഥിരീകരിച്ചു.  വിഷയം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതികള്‍ക്കെതിരെ ഒന്നിലധികം വകുപ്പുകള്‍ പ്രകാരം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

a 30-year-old man from kerala was allegedly beaten to death by a mob in west bengal’s south 24 parganas district after being suspected of theft.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ശുദ്ധ തെമ്മാടിത്തരം വച്ചുപൊറുപ്പിക്കില്ല, പണി വരുന്നുണ്ട് അവറാച്ചാ'; റോഡിലെ ബസ് അടിയ്‌ക്കെതിരെ കടുത്ത മുന്നറിയിപ്പുമായി എംവിഡി

Kerala
  •  4 hours ago
No Image

ഇന്ദിരാ​ ​ഗാന്ധി ഉണ്ടായിരുന്നെങ്കിൽ ബി.ജെ.പിയെ നിരോധിക്കുമായിരുന്നു: ​അശോക് ഗെഹ്‌ലോട്ട്

National
  •  5 hours ago
No Image

മൂന്ന് രാജ്യങ്ങൾക്ക് വേണ്ടി കളിക്കാമായിരുന്നു, പക്ഷെ തിരഞ്ഞെടുത്തത് സ്വീഡനെ; കന്നി ലോകകപ്പിൽ ഇരട്ട ഗോൾ നേടിയിട്ടും യാസിൻ അയാരി ആഘോഷങ്ങളിൽ നിന്ന് വിട്ടുനിന്നത് എന്തുകൊണ്ട്?

International
  •  5 hours ago
No Image

ഫേസ്ബുക്കും ഇന്‍സ്റ്റയും സ്‌നാപ്ചാറ്റും ഇനി കിട്ടില്ല! 16 വയസ്സില്‍ താഴെയുള്ളവര്‍ക്ക് കടുത്ത നിരോധനവുമായി ബ്രിട്ടന്‍; ചരിത്രപരമായ നീക്കം

Kerala
  •  5 hours ago
No Image

ഹോർമുസ്, ലെബനാൻ, ആണവപദ്ധതി ...; ഇറാൻ-യു.എസ് സമാധാന കരാറിലെ പ്രധാന വ്യവസ്ഥകൾ

International
  •  5 hours ago
No Image

പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി സ്വാഗതാർഹം; സ്ത്രീകൾക്ക് പുതിയ സ്വപ്നങ്ങളുടെ തുടക്കമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി

Kerala
  •  6 hours ago
No Image

ഡ്രൈവറില്ലാ കാറുകൾ ഇനി ഇന്ത്യയിലും യാഥാർത്ഥ്യമാകും: റഡാർ, അഡാസ് സാങ്കേതികവിദ്യകളുടെ ലൈസൻസ് ചട്ടങ്ങളിൽ വൻ ഇളവുകളുമായി കേന്ദ്ര സർക്കാർ

National
  •  7 hours ago
No Image

'ഫ്രീ, ഫ്രീ ഫലസ്തീന്‍'; സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ സുന്ദര്‍ പിച്ചൈയ്ക്കെതിരെ പ്രതിഷേധം;  ബിരുദദാന ചടങ്ങ് ബഹിഷ്‌കരിച്ച് നൂറിലേറെ വിദ്യാര്‍ത്ഥികള്‍

International
  •  7 hours ago
No Image

കൊല്ലത്ത് പ്രിയദർശിനി കെ.എസ്.ആർ.ടി.സി ബസിനുള്ളിൽ തിക്കും തിരക്കും; മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിലേക്ക് ചൂട് പായസം മറിഞ്ഞു വീണു

Kerala
  •  7 hours ago
No Image

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം: കോഴിക്കോട്ട് ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

Kerala
  •  7 hours ago