റബര്‍ ബോര്‍ഡിന്റെ തലപ്പത്ത് രാഷ്ട്രീയ നിയമനം; ബിജെപി നേതാവ് എന്‍ ഹരിയെ ചെയര്‍മാനാക്കി കേന്ദ്ര സര്‍ക്കാര്‍
തിരുവനന്തപുരം: ആദ്യമായി റബര്‍ ഹബോര്‍ഡിന്റെ ചെയര്‍മാന്‍ സ്ഥാനത്തില്‍ രാഷ്ട്രീയ നേതാവ്. റബര്‍ ബോര്‍ഡിന്റെ പുതിയ ചെയര്‍മാനായി കോട്ടയം ബി ജെ പി മേഖല പ്രസിഡന്റും നിലവില്‍ റബര്‍ ബോര്‍ഡ് അംഗവുമായ എന്‍ ഹരിയെ നിയമിച്ചു.
ഇതുസംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി ഉത്തരവിറക്കി. അതേസമയം കോട്ടയത്തെ റബര്‍ ബോര്‍ഡ് ആസ്ഥാനം മാറ്റില്ലെന്നാണ് നിയുക്ത ചെയര്‍മാന്‍ ആദ്യമായി പ്രതികരിച്ചത്. റബറിന്റെ അനന്ത സാധ്യതകള്‍, കര്‍ഷകരുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ എന്നിവ പരിഗണിക്കുമെന്നും ഹരി വ്യക്തമാക്കി. കര്‍ഷകര്‍ക്ക് സഹായം ചെയ്യുക എന്നതാണ് പ്രഥമ ലക്ഷ്യമെന്നും റബര്‍ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം കേരളത്തിന് തന്നത് കേന്ദ്രത്തിന്റെ അംഗീകാരമാണെന്നും ഹരി കൂട്ടിച്ചേര്‍ത്തു.
ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ഡോ. സവാര്‍ ധനാനിയ ഒഴിഞ്ഞ ശേഷം, വാണിജ്യ മന്ത്രാലയം സെക്രട്ടറിമാര്‍ക്കാണ് നേരത്തേ ചുമതല നല്‍കിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."