ഇന്ത്യയില്‍ ടെലഗ്രാമിന് താല്‍ക്കാലിക നിയന്ത്രണം; നടപടി നീറ്റ് പുനഃപരീക്ഷ നടക്കാനിരിക്കെ
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ടെലഗ്രാമിന് താല്‍ക്കാലിക നിയന്ത്രണമേര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. രാജ്യത്ത് നീറ്റ് പുനഃപരിശോധന നടക്കാനിരിക്കെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ജൂണ്‍ 22 വരെയാണ് നിരോധനം. നീറ്റ് പരീക്ഷ പൂര്‍ത്തിയാകുന്നത് വരെയാണ് നിരോധനം.
പരീക്ഷാ നടത്തിപ്പിന്റെ സുതാര്യതയും വിശ്വാസ്യതയും ഉറപ്പാക്കുന്നതിനായാണ് നടപടിയെന്നാണ് ഐ.ടി മന്ത്രാലയം അറിയിച്ചത്. നിരവധി ടെലഗ്രാം ചാനലുകളും ബോട്ടുകളും ഇതിനോടകം നീക്കം ചെയ്തിട്ടുണ്ട്.
നേരത്തെ തന്നെ നീറ്റ് പരീക്ഷാ പേപ്പര്‍ ചോര്‍ന്നതായി അവകാശപ്പെട്ട് ടെലിഗ്രാമില്‍ സജീവമായിരുന്ന ചാനലുകള്‍ക്കെതിരെ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) പരാതിപ്പെട്ടിരുന്നു. 'PAPER LEAKED NEET, Re-NEET 2026, 'Private Mafia' തുടങ്ങിയ പേരുകളില്‍ പ്രവര്‍ത്തിക്കുന്ന ചാനലുകള്‍ പണം വാങ്ങി ചോദ്യപേപ്പര്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും കബളിപ്പിച്ചതായും പരാതികളും ഉയര്‍ന്നിരുന്നു.
ഇത്തരം ചാനലുകളെ ഓരോന്നായി നീക്കം ചെയ്തതുകൊണ്ട് മാത്രം തട്ടിപ്പ് സംഘങ്ങളെ നിയന്ത്രിക്കാന്‍ സാധിക്കില്ലെന്ന എന്‍.ടി.എ വിലയിരുത്തലിനെ തുടര്‍ന്നാണ് കര്‍ശന നടപടിയായി പ്ലാറ്റ്‌ഫോമിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. വിലക്കിനെ സ്വാഗതം ചെയ്ത എന്‍.ടി.എ രംഗത്തെത്തി.
അതേസമയം, വിദ്യാര്‍ത്ഥികള്‍ ഇത്തരം തട്ടിപ്പ് സംഘങ്ങളുടെ കെണിയില്‍ വീഴാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പരീക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ദേശീയ പരീക്ഷാ ഏജന്‍സിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ മാത്രം പരിശോധിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
India has imposed temporary restrictions on Telegram ahead of the upcoming NEET re-examination as part of efforts to prevent the spread of leaked question papers, misinformation, and unauthorized communication. Authorities have taken precautionary measures to ensure the integrity and fairness of the examination process.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."