'ധാരണാപത്രം അന്തിമമല്ല, ലംഘിച്ചാൽ തലയിൽ ബോംബിടും': ഇറാനെതിരെ ഭീഷണിയുമായി ട്രംപ്
പാരീസ്: ഇറാനുമായുള്ള സമാധാന കരാർ ഔദ്യോഗികമായി ഒപ്പുവെക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, കടുത്ത ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നിലവിലെ ധാരണാപത്രം അന്തിമമല്ലെന്നാണ് ട്രംപ് ഇപ്പോൾ പറയുന്നത്. താൻ മുന്നോട്ട് വയ്ക്കുന്ന കരാർ വ്യവസ്ഥകൾ പാലിച്ചില്ലെങ്കിൽ ഇറാന്റെ നെറുംതലയിൽ ബോംബിടുമെന്നാണ് ട്രംപിന്റെ ഭീഷണി. ഫ്രാൻസിൽ നടക്കുന്ന ജി7 ഉച്ചകോടിക്കിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതൊരു ധാരണാപത്രം മാത്രമാണ്, അന്തിമ കരാറല്ല. വ്യവസ്ഥകൾ തൃപ്തികരമല്ലെങ്കിൽ ഞങ്ങൾ ഇതിൽ നിന്നും പിന്മാറും. കരാറിന് വിരുദ്ധമായി ഇറാൻ മോശമായി പെരുമാറിയാൽ ഇറാനുമേൽ ഞങ്ങൾ ബോംബുകൾ വർഷിക്കും. കഴിഞ്ഞ 47 വർഷമായി ഇറാൻ നിലപാടിൽ നിന്നും പിന്നോട്ട് മാറുന്നില്ലെന്നും ഡൊണാൾഡ് ട്രംപ് പറഞ്ഞു.
ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ-സിസിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇറാനെതിരെ ട്രംപ് കടുത്ത ഭാഷയിൽ പ്രതികരിച്ചത്. എന്നാൽ, അന്താരാഷ്ട്ര തലത്തിൽ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് തുറക്കുന്നതിന് ഈ ഉടമ്പടി അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതൊരു മികച്ച ഉടമ്പടിയാണ്. ഇതോടെ 99.9 ശതമാനവും ആണവബോംബ് നിർമിക്കാൻ ഇറാനിനി കഴിയില്ലെന്നാണ് ട്രംപ് അവകാശപ്പെടുന്നത്.
ഹോർമുസ് കടലിടുക്ക് ഭാഗികമായി ഇപ്പോൾത്തന്നെ തുറന്നിട്ടുണ്ട്. അടുത്ത ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ഇത് പൂർണ്ണമായും തുറക്കുമെന്നും യുഎസ് പ്രസിഡന്റ് വ്യക്തമാക്കി. കരാർ ഒപ്പിടുന്നതിന്റെ തൊട്ടുമുൻപുള്ള ട്രംപിന്റെ ഈ ഭീഷണിസ്വരം അന്താരാഷ്ട്ര തലത്തിൽ പുതിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.
In a stern warning, Donald Trump has issued a harsh threat against Iran, stating that their memorandum of understanding is not final. He added that if the agreement is violated, a bomb would be dropped on their head.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."