HOME
DETAILS

മര്‍ദ്ദന പരാതി നല്‍കിയ ഭാര്യയെ ഗുണ്ടയെ വിട്ട് ഭീഷണിപ്പെടുത്തി; തൃശൂരില്‍ ബി.ജെ.പി നേതാവിനെതിരെ വീണ്ടും കേസ്, ഗുണ്ട അറസ്റ്റില്‍

  
June 18, 2026 | 4:13 AM

fresh case against BJP leader in thrissur for deploying goon to threaten wife over domestic violence complaint

 

തൃശൂര്‍: ബി.ജെ.പി തൃശൂര്‍ ജില്ലാ സൗത്ത് പ്രസിഡന്റ് എ. ശ്രീകുമാറിനെതിരെ വീണ്ടും പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. തന്നെ മര്‍ദ്ദിച്ചെന്ന് കാണിച്ച് പൊലിസില്‍ പരാതി നല്‍കിയ ഭാര്യയെ, ഗുണ്ടയെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് പുതിയ കേസ്. സംഭവവുമായി ബന്ധപ്പെട്ട് ശ്രീകുമാറിന്റെ നിര്‍ദേശപ്രകാരം ഭീഷണി മുഴക്കിയ പെരിഞ്ഞനം സ്വദേശിയായ ഗുണ്ട ഗിരീഷിനെ (50) പൊലിസ് അറസ്റ്റ് ചെയ്തു.

വൈകി വീട്ടിലെത്തിയെന്ന് ആരോപിച്ച് ശ്രീകുമാര്‍ തന്നെ ക്രൂരമായി മര്‍ദ്ദിച്ചതായി കാണിച്ച് ഭാര്യ നേരത്തെ പരാതി നല്‍കിയിരുന്നു. ഈ കേസില്‍ ശ്രീകുമാറിനെതിരെ പൊലിസ് നടപടിയെടുത്തിരുന്നെങ്കിലും അദ്ദേഹത്തെ അറസ്റ്റ് ചെയ്യരുതെന്ന് സെഷന്‍സ് കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഭര്‍ത്താവിനെതിരെ സംസാരിക്കരുതെന്ന് ആവശ്യപ്പെട്ട് ഗിരീഷ് എന്ന ഗുണ്ടയെ വിട്ട് ശ്രീകുമാര്‍ ഭാര്യയെ ഭീഷണിപ്പെടുത്തിയത്.

ഭീഷണിയെത്തുടര്‍ന്ന് ഭാര്യ വീണ്ടും പൊലിസിനെ സമീപിക്കുകയായിരുന്നു. ആദ്യ കേസില്‍ കോടതിയുടെ സംരക്ഷണം ഉണ്ടായിരുന്നതിനാല്‍ ശ്രീകുമാറിനെതിരെ കൂടുതല്‍ നടപടികളിലേക്ക് കടക്കാന്‍ പൊലിസിന് കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഗുണ്ടയെ വിട്ട് സാക്ഷിയെ ഭീഷണിപ്പെടുത്തിയ പുതിയ കേസിന്റെ പശ്ചാത്തലത്തില്‍, ബി.ജെ.പി നേതാവിനെതിരെ ശക്തമായ നിയമ നടപടികളുമായി മുന്നോട്ട് പോവാനാണ് തൃശൂര്‍ പൊലിസിന്റെ തീരുമാനം.

 

Thrissur police have registered a fresh case against BJP South District President A. Sreekumar for allegedly hiring a goon to threaten his wife after she filed a domestic violence complaint against him.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒടുവില്‍ സമാധാന വാതില്‍ തുറക്കുന്നു; ട്രംപും പെസെഷ്‌കിയാനും കരാറില്‍ ഒപ്പുവെച്ചു; ഹോര്‍മുസ് ഉടന്‍ തുറക്കും  

International
  •  3 hours ago
No Image

സംസ്ഥാനത്ത് ഈ മാസം 30 വരെ ഭാഗിക വൈദ്യുതി നിയന്ത്രണം; പ്രതിസന്ധി രൂക്ഷമെന്ന് കെ.എസ്.ഇ.ബി

Kerala
  •  3 hours ago
No Image

മാസപ്പടി കേസ്: പിണറായി വിജയന്റെ മകള്‍ ടി. വീണയെ ഇ.ഡി എട്ടര മണിക്കൂര്‍ ചോദ്യം ചെയ്തു

Kerala
  •  3 hours ago
No Image

പി.എം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ യു.ഡി.എഫ് സര്‍ക്കാര്‍; മുന്‍ സര്‍ക്കാര്‍ ഒപ്പുവെച്ചതിനാല്‍ പിന്മാറ്റം അസാധ്യമെന്ന് മുഖ്യമന്ത്രി

Kerala
  •  4 hours ago
No Image

ഇറാന്‍-യു.എസ് കരാര്‍: എണ്ണവില കുറയുന്നു; വിതരണ ശൃംഖല പൂര്‍വസ്ഥിതിയിലാകാന്‍ മാസങ്ങള്‍ എടുക്കും

International
  •  4 hours ago
No Image

പി.എം ശ്രീ; ഒരു പൈസ പോലും എല്‍ഡിഎഫ് സര്‍ക്കാര്‍ വാങ്ങിയിട്ടില്ല; വി ശിവന്‍കുട്ടി 

Kerala
  •  4 hours ago
No Image

പി.എം ശ്രീ; സമിതി റിപ്പോര്‍ട്ട് വന്നിട്ട് പ്രതികരണം; ജിഫ്‌രി തങ്ങള്‍

Kerala
  •  4 hours ago
No Image

ഹെബ്രോണിലെ ഇസ്‌റാഈല്‍ അധിനിവേശത്തിനെതിരേ മുസ്ലിം രാജ്യങ്ങള്‍

qatar
  •  4 hours ago
No Image

യുഎസ് - ഇറാൻ സമാധാന കരാർ തൊഴിൽ മേഖലയ്ക്ക് ആശ്വാസം; യുഎഇയിൽ പുതിയ തൊഴിലവസരങ്ങൾക്ക് വഴിതെളിയുന്നു

uae
  •  5 hours ago
No Image

പി.എം ശ്രീ; യു ടേൺ അടിച്ച് സർക്കാർ; കേരളത്തിന് മാത്രം ഇളവ് നൽകാൻ സാധ്യത കുറവ്

Kerala
  •  5 hours ago