അക്കൗണ്ടില്‍ അബദ്ധത്തില്‍ എത്തിയത് ബെവ്‌കോയുടെ 20 ലക്ഷം രൂപ; ബാങ്ക് അധികൃതര്‍ അറിയാതെ ചെലവാക്കിയ യുവാവിനെതിരേ കേസ്
ആലപ്പുഴ: ബാങ്ക് ജീവനക്കാരന്റെ പിഴവ് മൂലം അക്കൗണ്ടില്‍ എത്തിയ ലക്ഷക്കണക്കിന് രൂപ ബാങ്ക് അധികൃതരേ അറിയിക്കാതെ പിന്‍വലിച്ച് ചെലവഴിച്ച യുവാവിനെതിരേ പൊലിസ് കേസെടുത്തു. ബിവറേജസ് കോര്‍പ്പറേഷന്റെ അക്കൗണ്ടിലേക്ക് പോകേണ്ടിയിരുന്ന 20 ലക്ഷത്തിലധികം രൂപയാണ് ഹരിപ്പാട് സ്വദേശിയായ വിശാലിന്റെ അക്കൗണ്ടിലേക്ക് അബദ്ധത്തില്‍ എത്തിയത്.
ഹരിപ്പാട് കാനറ ബാങ്ക് ശാഖയിലെ ക്ലര്‍ക്ക് കെ. അനില്‍ കുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഹരിപ്പാട് പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
കഴിഞ്ഞ മേയ് 11നാണ് സംഭവം. ഹരിപ്പാട് കാനറ ബാങ്ക് ശാഖയില്‍ നിന്ന് ബെവ്‌കോയുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കേണ്ടിയിരുന്ന 20,94,870 രൂപ ബാങ്കിലെ സാങ്കേതിക പിഴവ് മൂലം വിശാലിന്റെ അക്കൗണ്ടിലേക്ക് തെറ്റായി ക്രെഡിറ്റ് ചെയ്യപ്പെട്ടു.
അക്കൗണ്ടില്‍ എത്തിയ തുകയില്‍ നിന്ന് മേയ് 11 മുതല്‍ വിവിധ ദിവസങ്ങളിലായി 12,65,275 രൂപ യുവാവ് പിന്‍വലിച്ച് സ്വന്തം ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചതായാണ് പരാതി. ബെവ്‌കോയുടെ അക്കൗണ്ടില്‍ പണം ലഭിക്കാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തുക മറ്റൊരു അക്കൗണ്ടിലേക്ക് മാറിയതായി കണ്ടെത്തിയത്.
തുടര്‍ന്ന് ബാങ്ക് അധികൃതര്‍ നടത്തിയ അന്വേഷണത്തില്‍ പണം വിശാലിന്റെ അക്കൗണ്ടിലാണ് എത്തിയതെന്നും അതില്‍ വലിയൊരു ഭാഗം ഇതിനോടകം പിന്‍വലിച്ചിട്ടുണ്ടെന്നും വ്യക്തമായി. ഇതോടെയാണ് ബാങ്ക് അധികൃതര്‍ പൊലിസില്‍ പരാതി നല്‍കിയത്.
തുക തന്റേതല്ലെന്ന് അറിയാമായിരുന്നിട്ടും ബാങ്കിനെ വിവരം അറിയിക്കാതിരിക്കുകയും, പണം പിന്‍വലിച്ച് ഉപയോഗിക്കുകയും ചെയ്തതായി പരാതിയില്‍ ആരോപിക്കുന്നു. സംഭവത്തില്‍ സാമ്പത്തിക തട്ടിപ്പ് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലിസ് അറിയിച്ചു.
Police have filed a case against a young man who withdrew and spent lakhs of rupees that appeared in his account due to a bank employee's error, without informing bank authorities. Over ₹20 lakh that was meant to go to the Beverages Corporation's account was mistakenly credited to the account of Vishal, a native of Haripad.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."