സംസ്ഥാനത്ത് പകർച്ചവ്യാധി ഭീതി; 19 പേർക്ക് കൂടി ഷിഗെല്ല, കുരങ്ങ് പനിയും അമീബിക് മസ്തിഷ്‌ക ജ്വരവും സ്ഥിരീകരിച്ചു; തൃശൂരിൽ ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം
തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്നതായി റിപ്പോർട്ട്. ഇന്ന് മാത്രം 19 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഒരാൾ രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തിലാണ്. ഇതിന് പുറമേ തലസ്ഥാനത്ത് കുരങ്ങുപനിയും അമീബിക് മസ്തിഷ്‌ക ജ്വരവും റിപ്പോർട്ട് ചെയ്തത് ആരോഗ്യവകുപ്പിനെ ആശങ്കയിലാക്കുന്നുണ്ട്.
തിരുവനന്തപുരം പുളിമാത്ത് സ്വദേശിക്കാണ് കുരങ്ങുപനി സ്ഥിരീകരിച്ചത്. അമീബിക് മസ്തിഷ്ക രോഗവും തിരുവനന്തപുരത്താണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാനത്താകെ ഇന്ന് 4 മലേറിയ, 16 എലിപ്പനി, 68 ഡെങ്കിപ്പനി കേസുകളും സ്ഥിരീകരിച്ചു. തൃശ്ശൂർ നാട്ടികയിൽ ഡെങ്കിപ്പനി ബാധിച്ച് ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ 'ഡ്രൈ ഡേ'; കർശന നിർദേശവുമായി മന്ത്രി
ഡെങ്കിപ്പനി വ്യാപനത്തിനുള്ള സാധ്യത കണക്കിലെടുത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി വരും ദിവസങ്ങളിൽ സംസ്ഥാനത്ത് വ്യാപകമായി 'ഡ്രൈ ഡേ' ആചരിക്കാൻ ആരോഗ്യമന്ത്രി കെ. മുരളീധരൻ നിർദേശം നൽകി.
സംസ്ഥാനത്തെ സ്കൂളുകളിൽ വെള്ളിയാഴ്ചയും, ശനിയാഴ്ച സർക്കാർ ഓഫീസുകളും മറ്റ് സ്ഥാപനങ്ങളിലും ഞായറാഴ്ച വീടുകളിലും ഡ്രൈ ഡേ ആചരിക്കാനാണ് ആരോഗ്യമന്ത്രി നിർദേശം നൽകിയത്.
വെള്ളം കെട്ടിനിന്ന് കൊതുകുകൾ വളരാനുള്ള സാഹചര്യം പൂർണ്ണമായും ഇല്ലാതാക്കുകയാണ് ഡ്രൈ ഡേ ആചരണത്തിലൂടെ ലക്ഷ്യമിടുന്നത്. വരും ആഴ്ചകളിലും ഈ പ്രതിരോധ പ്രവർത്തനങ്ങൾ തുടരുമെന്നും മന്ത്രി പറഞ്ഞു. പകർച്ചവ്യാധികൾക്കെതിരെ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
The state is on high alert due to a rising threat of infectious diseases. Nineteen new cases of Shigella have been confirmed, alongside cases of Monkey Fever (Kyasanur Forest Disease) and the rare, deadly Amoebic Meningoencephalitis (brain-eating amoeba infection). Additionally, the state has recorded a fatality, with one person dying from Dengue fever in the Thrissur district, prompting health authorities to intensify preventive measures.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."