HOME
DETAILS

ഹാട്രിക്കിന് പിന്നാലെ മെസ്സിക്ക് ആശംസകളുമായി ലോക ടെന്നിസ് ഇതിഹാസം

  
Web Desk
June 18, 2026 | 5:19 PM

Rafael Nadals Message For Lionel Messi After Viral Were Similiar Comment Post FIFA World Cup 2026 Hat-trick

മിയാമി: ലോകകപ്പ് വേദികളിൽ ലയണൽ മെസ്സി എന്ന വിസ്മയം വീണ്ടും പെയ്തിറങ്ങുമ്പോൾ, ഫുട്‌ബോൾ മൈതാനത്തിനപ്പുറം കായികലോകത്തെയാകെ ആവേശത്തിലാഴ്ത്തി ഒരു അപൂർവ്വ സൗഹൃദ നിമിഷം. 2026 ഫിഫ ലോകകപ്പിലെ അർജന്റീനയുടെ ആദ്യ പോരാട്ടത്തിൽ അൾജീരിയക്കെതിരെ തകർപ്പൻ ഹാട്രിക് കുറിച്ച ക്യാപ്റ്റൻ ലയണൽ മെസ്സിക്ക് ആശംസകളുമായി ടെന്നിസ് ഇതിഹാസം റാഫേൽ നദാൽ രംഗത്തെത്തി.

മത്സരശേഷം മെസ്സി നടത്തിയ ഒരു വൈകാരിക പ്രതികരണമാണ് ഈ ഇതിഹാസങ്ങൾ തമ്മിലുള്ള പരസ്പര ബഹുമാനത്തിന്റെ നേർക്കാഴ്ചയായി മാറിയത്. 'ഞാനിപ്പോൾ റാഫേൽ നദാലിന്റെ വെബ് സീരീസ് കാണുകയാണ്. അദ്ദേഹത്തിന്റെ കരിയറുമായി എനിക്ക് പെട്ടെന്ന് കണക്റ്റ് ചെയ്യാൻ സാധിക്കുന്നുണ്ട്. ഞങ്ങൾ രണ്ടുപേരും സമാന ചിന്താഗതിക്കാരാണെന്ന് എനിക്ക് തോന്നുന്നു. എപ്പോഴും സർവ്വസ്വവും നൽകി പോരാടാനാണ് ഞാൻ ആഗ്രഹിക്കുന്നത്. എനിക്ക് കളിക്കാൻ സാധിക്കുന്നിടത്തോളം കാലം ഞാൻ മൈതാനത്തുണ്ടാകും- മെസ്സി പറഞ്ഞു. 

മെസ്സിയുടെ ഈ 'വൈറൽ' പരാമർശത്തിന് പിന്നാലെയാണ് സമൂഹ മാധ്യമങ്ങളിലൂടെ നദാലിന്റെ മറുപടി എത്തിയത്. 'നന്ദി ലിയോ മെസ്സി... ലോകകപ്പിലെ ഈ തകർപ്പൻ തുടക്കത്തിന് എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ,' നദാൽ കുറിച്ചു.

അൾജീരിയക്കെതിരായ മത്സരത്തിൽ അർജന്റീനൻ ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിലേറ്റിയായിരുന്നു മെസ്സിയുടെ ഹാട്രിക് പ്രകടനം. ഇന്റർ മിയാമിയിലെ സഹതാരം റോഡ്രിഗോ ഡി പോളിന്റെ പാസിൽ നിന്നായിരുന്നു ആദ്യ ഗോൾ. രണ്ടാം പകുതിയുടെ തുടക്കത്തിൽ കിട്ടിയ റീബൗണ്ട് അവസരം ഗോളാക്കി മാറ്റിയ മെസ്സി, മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ഒരു ക്രിസ്പ് സ്‌ട്രൈക്കിലൂടെ ഹാട്രിക് തികച്ചു.

ഈ മൂന്ന് ഗോളുകളോടെ ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന ജർമ്മനിയുടെ മിറോസ്ലാവ് ക്ലോസെയുടെ (16 ഗോളുകൾ) റെക്കോർഡിനൊപ്പം മെസ്സിയെത്തിയിരുന്നു. തങ്ങളുടെ പ്രിയ നായകന്റെ മാസ്മരിക പ്രകടനത്തിന് സാക്ഷിയാകാൻ ഗാലറിയിലെത്തിയ 69,000ത്തിലധികം വരുന്ന കാണികൾ എഴുന്നേറ്റു നിന്നാണ് മെസ്സിയെ ആദരിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പള്ളികൾക്കും മദ്രസകൾക്കും ഒരു ദിവസത്തെ ഒഴിപ്പിക്കൽ നോട്ടീസ്; രാജസ്ഥാൻ സർക്കാരിന്റെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം

National
  •  2 hours ago
No Image

'ഭാവിയിൽ ആവർത്തിക്കരുത്'; ഉദ്യോഗസ്ഥ യോഗം വിളിച്ചതിൽ ഗവർണറോട് കടുത്ത അതൃപ്തി അറിയിച്ച് സംസ്ഥാന സർക്കാർ

Kerala
  •  3 hours ago
No Image

ഡി.ആർ കോംഗോയ്‌ക്കെതിരെയുള്ള കളി മറന്നേക്കു; ഉസ്ബെക്കിസ്ഥാനെതിരെ സിആർ7-നെ കാത്തിരിക്കുന്നത് ഒന്നല്ല, രണ്ട് ഐതിഹാസിക റെക്കോർഡുകൾ!

Football
  •  3 hours ago
No Image

അഞ്ചാമത് ഖോർഫക്കാൻ മാമ്പഴോത്സവം ജൂൺ 26 മുതൽ; കാർഷിക വിപണനത്തിനും മത്സരങ്ങൾക്കുമായി ഒരുക്കങ്ങൾ പൂർത്തിയായി

uae
  •  3 hours ago
No Image

ലഹരിവേട്ട തുടരുന്നു: നെടുമങ്ങാട്ട് 150 ഗ്രാം കഞ്ചാവുമായി അറസ്റ്റിലായ ക്ഷേത്ര പൂജാരിയെ ജാമ്യത്തിൽ വിട്ടു

Kerala
  •  3 hours ago
No Image

മൂത്രം കുടിപ്പിച്ചു, ഷോക്കടിപ്പിച്ചു; അശ്ലീലദൃശ്യങ്ങൾ പകർത്തി ബ്ലാക്ക്‌മെയിലിങ്; മന്ത്രവാദത്തിന്റെ മറവിൽ യുവതിയെ പീഡിപ്പിച്ച ആൾദൈവവും കൂട്ടാളികളും അറസ്റ്റിൽ

National
  •  3 hours ago
No Image

'ഒറ്റയ്ക്കുണ്ടാക്കിയ സാമ്രാജ്യത്തിൽ റൊണാൾഡോ ഒടുവിൽ ഒറ്റപ്പെട്ടുപോയി..'; പോർച്ചുഗൽ താരങ്ങൾക്കെതിരെ ആഞ്ഞടിച്ച് സി.കെ വിനീത്

Football
  •  4 hours ago
No Image

ജനങ്ങളിലേക്ക് അതിവേഗമെത്താൻ കൃത്രിമബുദ്ധി; യുഎഇയുടെ പുതിയ എഐ വക്താവായി 'സായിദ്'

uae
  •  4 hours ago
No Image

ആശങ്കകൾക്കൊടുവിൽ നെയ്മർ പരിശീലന മൈതാനത്തേക്ക്; ഹെയ്‌തിക്കെതിരായ മത്സരത്തിൽ കളിച്ചേക്കുമെന്ന് സൂചന

Football
  •  4 hours ago
No Image

യുഎഇ ആരോഗ്യരംഗത്ത് നിശബ്ദ വിപ്ലവം സൃഷ്ടിച്ച മനുഷ്യസ്‌നേഹി; മുഹമ്മദ് ഇബ്രാഹിം ഉബൈദുള്ളയുടെ ഓർമ്മകൾ പുതുക്കി രാജ്യം

uae
  •  4 hours ago