HOME
DETAILS

സിദ്ധാര്‍ഥിന്റെ പേരില്‍ ആന്റി റാഗിങ് പദ്ധതി പ്രഖ്യാപിച്ച് ബജറ്റ് ; ക്യാംപസുകളെ ഗേള്‍സ് ഫ്രണ്ട്‌ലി ആക്കും

  
June 19, 2026 | 5:24 AM

siddharth-anti-ragging-initiative-budget-girls-friendly-campuses-announced

തിരുവനന്തപുരം: യു.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ റാഗിങ് തടയാനുള്ള പദ്ധതിയും. പൂക്കോട് വെറ്റിനറി കോളജില്‍ റാഗിങിനെ തുടര്‍ന്ന് മരിച്ച സിദ്ധാര്‍ഥിന്റെ പേരിലാണ് പദ്ധതി പ്രഖ്യാപിച്ചത്. 

കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനം. കേരളത്തിലെ വിദ്യാര്‍ഥികള്‍ ഉന്നത പഠനത്തിനായി വന്‍തോതില്‍ വിദേശത്തേക്ക് ചേക്കേറുന്ന പ്രവണതയ്ക്ക് തടയിടാന്‍ ലക്ഷ്യമിട്ടാണ് 'കേരള നോളജ് വാലി' പദ്ധതി ബജറ്റില്‍ പ്രഖ്യാപിച്ചത്. ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കായി ആകെ 100 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.

ലോകത്തെ മുന്‍നിര വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും വിദേശ സര്‍വ്വകലാശാലകളുമായും സഹകരിച്ച് അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠനസൗകര്യം കേരളത്തില്‍ തന്നെ ഉറപ്പാക്കാന്‍ നോളജ് വാലി പദ്ധതി സഹായിക്കും.

ഇതിനായി പ്രത്യേക മികവിന്റെ കേന്ദ്രങ്ങള്‍ (Cetnres of Excellence) സ്ഥാപിക്കും. ഉന്നതവിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ സ്വകാര്യ നിക്ഷേപങ്ങളും വികസനവും സാധ്യമാക്കുന്നതിനായി സ്വകാര്യ സര്‍വ്വകലാശാല ബില്ലില്‍ ആവശ്യമായ പരിഷ്‌കരണങ്ങള്‍ വരുത്തുമെന്നും ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപനമുണ്ട്.

പ്രത്യേക നിയമ നിര്‍മാണത്തിലൂടെ മുന്‍നിരയിലുള്ള വിദേശ സര്‍വകലാശാലകളെ കേരളത്തിലേക്ക് ആകര്‍ഷിക്കും. മുന്‍നിര സ്ഥാപനങ്ങളുമായി സഹകരിക്കും. വിദ്യാര്‍ഥികള്‍ക്ക് കേരളത്തില്‍ തന്നെ ലോകോത്തര അവസരം കണ്ടെത്താന്‍ അവസരം. എല്ലാ പ്രധാന സര്‍വകലാശാലകളിലും സ്റ്റുഡന്റ് ഡൈവേഴ്‌സിറ്റിക്ക് പ്രത്യേക പരിഗണന

എല്ലാ പെണ്‍കുട്ടികള്‍ക്കും സാനിറ്ററി നാപ്കിന്‍ ഉറപ്പുവരുത്തും. ക്യാംപസുകളെ ഗേള്‍സ് ഫ്രണ്ട്‌ലി ആക്കും.

 

 

A new budget announcement has introduced an anti-ragging initiative in the name of Siddharth, aiming to strengthen student safety and curb ragging in educational institutions. The proposal also focuses on transforming campuses into more girl-friendly spaces by improving safety, accessibility, and support systems for female students.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബജറ്റ് : 'മകള്‍ക്കൊപ്പം' പദ്ധതി, തിരുപ്പതി മോഡല്‍ ക്ഷേത്ര വികസനം, ഒളിംപിക്‌സ് ലക്ഷ്യമിട്ട് വിഷന്‍ 2036 

Kerala
  •  5 hours ago
No Image

എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷത്തിന്റെ ആരോഗ്യ പരിരക്ഷ; 'ഉമ്മൻചാണ്ടി ഇൻഷുറൻസ് പദ്ധതി' പ്രഖ്യാപിച്ച് മുഖ്യമന്ത്രി

Kerala
  •  5 hours ago
No Image

അബൂദബിയിൽ വാടക വർദ്ധനവ് മരവിപ്പിച്ചു; താമസക്കാർക്ക് ആശ്വാസം

uae
  •  5 hours ago
No Image

കേരള ബജറ്റ് 2026: എം.ടിക്ക് ആദരമായി കോഴിക്കോട്ട് കൾച്ചറൽ പാർക്ക്; സിനിമയ്ക്ക് നൂറു കോടി, കൊച്ചിയിൽ ഫിലിം സിറ്റി നിർമ്മിക്കും

Kerala
  •  5 hours ago
No Image

റബ്ബറിന് 250 രൂപ താങ്ങുവില; ലൈറ്റ് മെട്രോയും 25 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സും സൗജന്യ യാത്രയും; ജനപ്രിയ പ്രഖ്യാപനങ്ങളുമായി യുഡിഎഫ് ബജറ്റ്

Kerala
  •  5 hours ago
No Image

മലബാറിന് കായിക കുതിപ്പ്; അന്താരാഷ്ട്ര നിലവാരത്തിൽ ഫുട്ബോൾ സ്റ്റേഡിയത്തിനായി ബജറ്റിൽ 50 കോടി രൂപ വകയിരുത്തി

Kerala
  •  6 hours ago
No Image

കേരളം ആഗോള വിദ്യാഭ്യാസ ആരോഗ്യ ഹബ്ബാകും; വയോജന ക്ഷേമത്തിനും വ്യോമയാന വികസനത്തിനും ബജറ്റില്‍ വന്‍ തുക

Kerala
  •  6 hours ago
No Image

വ്യോമയാന ലോജിസ്റ്റിക്‌സ് ഹബ്ബുകളും MSME പാക്കേജും; ബജറ്റില്‍ വന്‍ വികസന പ്രഖ്യാപനങ്ങളുമായി യുഡിഎഫ് സര്‍ക്കാര്‍

Kerala
  •  6 hours ago
No Image

കേരള ബജറ്റ് 2026: കേരളത്തിന്റെ മുഖച്ഛായ മാറ്റാൻ 'മിഷൻ സമുദ്ര'; ആദ്യ ബജറ്റിൽ 400 കോടി രൂപ വകയിരുത്തി വി.ഡി സതീശൻ സർക്കാർ

Kerala
  •  6 hours ago
No Image

നവകേരള നിര്‍മ്മിതി ലക്ഷ്യം; സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നിയമസഭയില്‍

Kerala
  •  6 hours ago