HOME
DETAILS

ഷൂ വാങ്ങിയപ്പോള്‍ നല്‍കിയ പേപ്പര്‍ ബാഗിന് 10 രൂപ ഈടാക്കി; റെഡ് ടേപ്പിന് 8010 രൂപ പിഴയിട്ട് ഉപഭോക്തൃ കോടതി; മൂന്നുവര്‍ഷം നീണ്ട നിയമപോരാട്ടത്തിന് അന്ത്യം

  
June 19, 2026 | 3:20 PM

consumer court imposes a fine on footwear brand red tape for charging a customer 10 for a paper bag while purchasing shoes

ന്യൂഡല്‍ഹി: ഷൂ വാങ്ങിയ ഉപഭോക്താവില്‍ നിന്ന് പേപ്പര്‍ ബാഗിനായി 10 രൂപ ഈടാക്കിയ സംഭവത്തില്‍ ഫൂട്ട് വെയര്‍ ബ്രാന്‍ഡായ റെഡ് ടേപ്പിന് പിഴയിട്ട് ഉപഭോക്തൃ കോടതി. കവറിന് പണമീടാക്കിയത് സേവനത്തിലെ വീഴ്ച്ചയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്പനി 8000 രൂപ പിഴ നല്‍കാന്‍ ഹരിയാന റോത്തക്കിലെ ഉപഭോക്തൃ കോടതി ഉത്തരവിട്ടത്. 30 ദിവസത്തിനകം നഷ്ടപരിഹാര തുക കൈമാറാനാണ് നിര്‍ദേശം. 

2023 ഏപ്രിലിലാണ് പരാതിക്കാരന്‍ റോത്തക്കിലെ റെഡ് ടേപ്പ് ഔട്ട്‌ലറ്റില്‍ നിന്ന് 2069 രൂപയ്ക്ക് ഷൂ വാങ്ങിയത്. ഷൂ ഇടാനായി കൊടുത്ത പേപ്പര്‍ ബാഗിന് 10 രൂപ സ്ഥാപനം ഈടാക്കി. പരാതിക്കാരന്‍ ഇത് ചോദ്യം ചെയ്‌തെങ്കിലും പണം ഈടാക്കിയത് കമ്പനി പോളിസിയാണെന്നായിരുന്നു ജീവനക്കാരുടെ മറുപടി. തുടര്‍ന്നാണ് പരാതിക്കാരന്‍ ഉപഭോക്തൃ കോടതിയെ സമീപിച്ചത്. 

പേപ്പര്‍ ബാഗിന് ഈടാക്കിയ പത്ത് രൂപ തിരികെ വേണമെന്നും 50000 രൂപ നഷ്ടപരിഹാരമായും, 22000 രൂപ കോടതിച്ചെലവായും വേണമെന്നായിരുന്നു പരാതിയിലെ ആവശ്യം. പരാതി റെഡ് ടേപ്പ് എതിര്‍ത്തു. പേപ്പര്‍ ബാഗ് ഉപയോഗിക്കുന്നത് പരിസ്ഥിതി സൗഹൃദ സമീപനത്തിന്റെ ഭാഗമായാണെന്നും, അതിന്റെ ദുരുപയോഗം കുറയ്ക്കാന്‍ വേണ്ടിയാണ് പണം ഈടാക്കുന്നതെന്നും കമ്പനി വാദിച്ചു. ബാഗില്‍ കമ്പനിയുടെ ബ്രാന്‍ഡ് നെയിമോ, ലോഗോയോ പതിച്ചിട്ടില്ലെന്നും, പേപ്പര്‍ ബാഗ് വാങ്ങാന്‍ ഉപഭോക്താവിനെ നിര്‍ബന്ധിച്ചിട്ടില്ലെന്നും കമ്പനി കോടതിയെ അറിയിച്ചു. 

എന്നാല്‍ ഈ വാദങ്ങള്‍ തള്ളിയ കോടതി പരാതിക്കാരന് അനുകൂലമായി വിധി പുറപ്പെടുവിക്കുകയായിരുന്നു. കടയില്‍ നിന്ന് വാങ്ങിയ ഉല്‍പ്പന്നമായ ഷൂ കൊണ്ടുപോകാന്‍ ബാഗിന് പണം ഈടാക്കുന്നത് സേവനത്തിലെ വീഴ്ച്ചയാണെന്ന് കോടതി നിരീക്ഷിച്ചു. തുടര്‍ന്ന് അന്യായമായി വാങ്ങിയ പത്തുരൂപ റീഫണ്ട് ചെയ്യാനും, സേവനത്തിലെ വീഴ്ച്ചയ്ക്ക് 4000 രൂപയും, കോടതിച്ചെലവിനായി 4000 രൂപയും ഉള്‍പ്പെടെ 8010 രൂപ പരാതിക്കാരന് കൈമാറാനും കോടതി ഉത്തരവിട്ടു. 30 ദിവസത്തിനകം നഷ്ടപരിഹാരം കൈമാറിയില്ലെങ്കില്‍ ഓരോ ആഴ്ച്ചയും 50 രൂപ വീതം പിഴയായി ഈടാക്കുമെന്നും ഉത്തരവില്‍ പറയുന്നു.

consumer court imposes a fine on footwear brand red tape for charging a customer ₹10 for a paper bag while purchasing shoes.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തിനെ ആക്രമിച്ച ഗുണ്ടാ സംഘത്തിനെതിരെ സാക്ഷി പറഞ്ഞ യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമം

Kerala
  •  2 hours ago
No Image

യുകെ പൗരന്മാർക്കുള്ള യാത്രാ മുന്നറിയിപ്പിൽ ഇളവ്; യുഎഇയിലേക്ക് ബ്രിട്ടീഷ് വിനോദസഞ്ചാരികളുടെയും നിക്ഷേപകരുടെയും ഒഴുക്ക് വർദ്ധിക്കുമെന്ന് പ്രതീക്ഷ

uae
  •  2 hours ago
No Image

ബീച്ചുകളിലും നീന്തല്‍ക്കുളങ്ങളിലും അതീവ ജാഗ്രത വേണം; പൊതുജനങ്ങള്‍ക്ക് സുരക്ഷാ നിര്‍ദേശങ്ങളുമായി ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയം

bahrain
  •  2 hours ago
No Image

തെല്‍അവീവ് കേന്ദ്രമായുള്ള ഇസ്‌റാഈല്‍ ഭരണകൂടം മാനവരാശിക്ക് ഭീഷണി; മേഖലയെ യുദ്ധത്തില്‍ തളച്ചിടാനാണ് നെതന്യാഹു ഉദ്ദേശിക്കുന്നത്; അബ്ബാസ് അരാഗ്ച്ചി 

International
  •  2 hours ago
No Image

യാത്രാസമയം 12 മിനിറ്റിൽ നിന്ന് 3 മിനിറ്റായി കുറയും; ശൈഖ് സായിദ് റോഡിൽ പുതിയ പാലം തുറന്ന് ആർടിഎ

uae
  •  2 hours ago
No Image

നീറ്റ് യുജി പുനപരീക്ഷ 21ന്; നാളെ രാജ്യവ്യാപക മോക്ഡ്രില്‍; വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശം നല്‍കി എന്‍ടിഎ 

National
  •  2 hours ago
No Image

വ്യോമയാന മേഖലയിൽ മുന്നേറാൻ അബുദബി; അത്യാധുനിക എയർ മൊബിലിറ്റി പദ്ധതികൾ പ്രഖ്യാപിച്ചു

uae
  •  3 hours ago
No Image

കൊൽക്കത്ത വിമാനത്താവളത്തിൽ ഇൻഡി​ഗോ വിമാനത്തിന് മിന്നലേറ്റ് അപകടം; വെെദ്യുതി നിലച്ചു; യാത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിച്ചു 

National
  •  3 hours ago
No Image

രണ്ട് വർഷത്തിനകം പകുതി സർക്കാർ സേവനങ്ങളും 'ഏജന്റ് എഐ'യിലേക്ക്; വിപ്ലവകരമായ പ്രഖ്യാപനവുമായി യുഎഇ

uae
  •  3 hours ago
No Image

ബിഹാറില്‍ ക്ഷേത്ര ഉത്സവത്തിനിടെ മോഷണക്കുറ്റം ആരോപിച്ച് ദളിത് യുവാക്കളെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു; നീതിതേടി കുടുംബം

National
  •  4 hours ago