സുഹൃത്തിനെ ആക്രമിച്ച ഗുണ്ടാ സംഘത്തിനെതിരെ സാക്ഷി പറഞ്ഞ യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമം
തിരുവനന്തപുരം: സുഹൃത്തിനെ ആക്രമിച്ച ഗുണ്ടാ സംഘത്തിനെതിരെ സാക്ഷി പറഞ്ഞ യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമം. തിരുവനന്തപുരം ചിറ്റാട്ടുമുക്ക് സ്വദേശി ഫെബിനാണ് ഗുണ്ടകളുടെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റത്. ഇന്നലെ രാത്രിയാണ് സംഭവം.
കഴിഞ്ഞ വര്‍ഷം ഇതേ പ്രതികള്‍ ഉള്‍പ്പെട്ട സംഘം ഫെബിന്റെ സുഹൃത്തിനെ ആക്രമിച്ചിരുന്നു. ഈ കേസിലെ ദൃക്‌സാക്ഷിയായിരുന്നു ഫെബിന്‍. അന്ന് കോടതിയില്‍ സാക്ഷി പറഞ്ഞതിനാണ് ഇപ്പോള്‍ ആക്രമണമുണ്ടായത്.
സുഹൃത്തിനെ മര്‍ദിച്ച കേസിലെ മൂന്നാം പ്രതിയായ വിനോജ്, ക്ലിന്റണ്‍ എന്നിവര്‍ ചേര്‍ന്നാണ് കഴിഞ്ഞ ദിവസം ഫെബിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത്. ഇരുവരും കുപ്രസിദ്ധ ഗുണ്ടയായ പഞ്ചായത്ത് ഉണ്ണിയുടെ സംഘത്തിലെ പ്രധാനികളാണ്.
ആക്രമണത്തില്‍ ഫെബിന്റെ തലയ്ക്കും കഴുത്തിനും വെട്ടേറ്റു. ഫെബിന്‍ സഞ്ചരിച്ച സ്‌കൂട്ടറും അക്രമികള്‍ തകര്‍ത്തു. ഗുരുതരമായി പരിക്കേറ്റ ഫെബിന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതികള്‍ക്കായി കഠിനകുളം പൊലിസ് തിരച്ചില്‍ ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."