ഡല്‍ഹിയെ ഇളക്കി മറിച്ച് പാറ്റകള്‍; വെള്ളവും വെളിച്ചവും നിഷേധിച്ച് പൊലിസ്; മൊബൈല്‍ ഫോണ്‍ വെളിച്ചത്തില്‍ പ്രതിഷേധം തുടര്‍ന്ന് സമരക്കാര്‍
ന്യൂഡല്‍ഹി: ജന്തര്‍ മന്തറിനെ ഇളക്കിമറിച്ച് കോക്രോച്ച് ജനത പാര്‍ട്ടിയുടെ സമരം തുടരുന്നു. വെള്ളവും, വെളിച്ചവും നിഷേധിച്ചിട്ടും മൊബൈല്‍ ഫോണ്‍ വെളിച്ചത്തിലാണ് പാറ്റകളുടെ പ്രതിഷേധം. സമരം അടിച്ചമര്‍ത്താന്‍ ഡല്‍ഹി പൊലിസ് ശ്രമിക്കുന്നതായും, കുടിവെള്ളം അനുവദിക്കുന്നില്ലെന്നും സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്‌കെ എക്‌സില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറഞ്ഞു.
ജന്തര്‍ മന്തറില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ച ഡല്‍ഹി പൊലിസ് പ്രതിഷേധക്കാരെ നീക്കാനുള്ള ശ്രമത്തിലാണ്. നേതാക്കളെ അറസ്റ്റ് ചെയ്യാനുള്ള ശ്രമമുണ്ടായി. വെള്ളവും വെളിച്ചവും ബ്രിട്ടീഷുകാര്‍ പോലും നിഷേധിച്ചിട്ടില്ലെന്ന് അഭിജീത് ദീപ്‌കെ പറഞ്ഞു. പൊലിസ് ഭീഷണിയില്‍ മുട്ടുമടക്കില്ലെന്നും, പ്രതിഷേധം തുടരുമെന്നും സമരക്കാര്‍ അറിയിച്ചു. ധര്‍മേന്ദ്ര പ്രധാന്‍ രാജിവെയ്ക്കുന്നത് വരെ താന്‍ വേദി വിടില്ലെന്ന് അഭിജീത് ദീപ്‌കെ പറഞ്ഞു.
രാജ്യത്തെ പരീക്ഷ ക്രമക്കേടുകളില്‍ ഉത്തരവാദിത്വം ഏറ്റെടുത്ത് വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് ജന്തര്‍ മന്തറില്‍ സിജെപി നേതൃത്വത്തില്‍ രണ്ടാംഘട്ട സമരം ആരംഭിച്ചത്. നൂറ് കണക്കിന് യുവതീ-യുവാക്കളാണ് സമര വേദിയിലേക്കെത്തിയത്. ഡല്‍ഹി പൊലിസിന്റെ ഭീഷണിക്കിടയിലും രാവിലെവരെ സമരം തുടരുമെന്ന് സിജെപി അറിയിച്ചു.
ശനിയാഴ്ച്ച ഉച്ചയോടെയാണ് സമരം ആരംഭിച്ചത്. വിവിധ ജനകീയ സംഘടനകളും പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്. ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് മാനസിക വിഷമം മൂലം ആത്മഹത്യ ചെയ്യേണ്ടിവന്ന വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് ഒരു കോടിരൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. ജീവനൊടുക്കേണ്ടി വന്ന വിദ്യാര്‍ഥികളുടെ ചിത്രങ്ങള്‍ പതിച്ച ബോര്‍ഡുകള്‍ ഉയര്‍ത്തിക്കാട്ടിയാണ് പ്രതിഷേധം.
police cut off water and electricity; protesters continue their agitation using mobile phone lights.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."