HOME
DETAILS

നഗല്‍സ്മാന്റെ പിള്ളേരാടാ.....ഐവറി കടത്തി ജര്‍മനി, ഇരട്ട ഗോളുമായി ബുണ്ടസ് ലിഗ താരം

  
vysakhan
June 20, 2026 | 10:25 PM

germany beats ivory coast by 2-1 in fifa world cup

ടൊറന്റോ:  കുറസാവോയെ തകര്‍ത്ത് എത്തിയ ജര്‍മനി രണ്ടാം മത്സരത്തില്‍ ഒന്ന് വിയര്‍ത്തെങ്കിലും ബുണ്ടസ് ലിഗ താരം ഡെനിസ് ഉന്താവിന്റെ കരുത്തില്‍ ജയിച്ചുകയറി. ഐവറികോസ്റ്റിനെ ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്കാണ് ജര്‍മനി വീഴ്ത്തിയത്. ജയത്തോടെ ജര്‍മനി റൗണ്ട് ഓഫ് 32ലേക്ക് യോഗ്യത നേടുകയും ചെയ്തു. മത്സരത്തിന്റെ നല്ലൊരു ശതമാനവും ഐവറികോസ്റ്റായിരുന്നു മത്സരത്തില്‍ ലീഡ് ചെയ്തത്. മികച്ച സെറ്റ് പീസുകളും അതിവേഗത്തിലുള്ള പാസുകളും മുന്നേറ്റങ്ങളുമായി ജര്‍മനിയുടെ യുവനിര സമ്മര്‍ദത്തിലാക്കാനും ഐവറികോസ്റ്റിന് തുടക്കം മുതല്‍ സാധിച്ചു. കൂടുതല്‍ കായികപരമായി കളിച്ച ഐവറിയോട് അതേനാണയത്തില്‍ പിടിച്ചുനില്‍ക്കാന്‍ ജര്‍മനിക്ക് സാധിച്ചില്ല.

നിരവധി ഷോട്ടുകള്‍ ജര്‍മനി ഐവറി കോസ്റ്റിലേക്ക് പായിച്ചിരുന്നു. എന്നാല്‍ രണ്ട് തവണ ഗോളുകള്‍ ജര്‍മനിക്ക് നഷ്ടമായി. കായ് ഹാവര്‍ട്‌സിന്റെ ഗോള്‍ റഫറി അനുവദിച്ചില്ല. 39ാം മിനുട്ടിലായിരുന്നു ഇത് സംഭവിച്ചത്. ഐവറികോസ്റ്റ് ഒരു ഗോളിന് ലീഡെടുത്ത് നില്‍ക്കുന്ന സമയത്തായിരുന്നു ജര്‍മനിക്ക് ഗോള്‍ നിഷേധിക്കപ്പെട്ടത്. ഫ്‌ളോറിയാന്‍ വിര്‍ട്‌സിന്റെ പാസില്‍ നിന്നാണ് ഹാവെര്‍ട്‌സ് ഗോള്‍ നേടിയത്. എന്നാല്‍ ജമാല്‍ മുസിയാല ഐവറി പ്രതിരോധ താരം കോസോനുവിനെ ഫൗള്‍ ചെയ്തതിനാല്‍ ഈ ഗോള്‍ നിഷേധിക്കപ്പെടുകയായിരുന്നു. വി.എ.ആര്‍ പരിശോധനയില്‍ ഇത് ശരിവയ്ക്കുകയും ചെയ്തു. 

30ാം മിനുട്ടിലാണ് ഐവറികോസ്റ്റ് അക്കൗണ്ട് തുറക്കുന്നത്. ജര്‍മന്‍ ഗോള്‍പോസ്റ്റിലെ കൂട്ടിപ്പൊരിച്ചിലിനിടയില്‍ ഐവറിയുടെ പന്ത് ജര്‍മന്‍ പ്രതിരോധനിര തട്ടികയറ്റുകയായിരുന്നു. എന്നാല്‍ റീബൗണ്ടില്‍ ഫ്രാങ്ക് കെസി ലക്ഷ്യം കാണുകയായിരുന്നു. രണ്ടാം പാതി തിരിച്ചടിക്കണമെന്ന ലക്ഷ്യത്തോടെയായിരുന്നു ജര്‍മനി കളത്തിലിറങ്ങിയത്. എന്നാല്‍ മുന്നേറ്റം ഐവറി തന്നെയായിരുന്നു. കൗണ്ടര്‍ അറ്റാക്കുകളുടെ പൂരമായിരുന്നു നടന്നത്. ഐവറിയുടെ ഫിനിഷിങ് പോരായ്മകളാണ് ജര്‍മനിയെ ഇവിടെ രക്ഷിച്ചത്. നിര്‍ണായകമായ പല അവസരങ്ങളും അലസത കാരണം ഐവറിക്ക് നഷ്ടമാവുകയും ചെയ്തു. 

60ാം മിനുട്ടിലാണ് ബുണ്ടസ് ലിഗ താരമായ ഡെനിസ് ഉന്താവ് ജര്‍മനിയെ ഒപ്പമെത്തിയത്. മനോഹരമായ ഷോട്ടിലൂടെയാണ് ഈ ഗോള്‍ പിറന്നത്. ജര്‍മനിയുടെ സെറ്റ് പീസ് ഗെയിമും ഇതിന് വഴിയൊരുക്കി. പിന്നീട് ഐവറിക്ക് നിരവധി അവസരങ്ങള്‍ തിരിച്ചടിക്കാന്‍ ലഭിച്ചെങ്കിലും അതെല്ലാം അവര്‍ പാഴാക്കി. അതിനുള്ള ശിക്ഷ മത്സരത്തിന്റെ അധികസമയത്ത് അവര്‍ക്ക് ലഭിച്ചു. ഡെനിസ് ഉന്താവ് തന്നെ ജര്‍മനിക്ക് അര്‍ഹിച്ച വിജയഗോള്‍ നേടിക്കൊടുക്കുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജെസിബി കഴുകുന്നതിനിടെ ഷോക്കേറ്റു; യുവാവിന് ദാരുണാന്ത്യം

Kerala
  •  13 hours ago
No Image

കൊയിലാണ്ടിയില്‍ ഭാര്യയെ വെട്ടിക്കൊന്ന പ്രതി പിടിയില്‍; ബിവറേജില്‍ വരി നില്‍ക്കുന്നതിനിടെ അറസ്റ്റ് 

Kerala
  •  13 hours ago
No Image

കാന്‍സര്‍ ബാധിതനായ യുവാവിനെ ലൈംഗികമായി പീഢിപ്പിച്ചു; മൂന്ന് പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍ 

National
  •  14 hours ago
No Image

ജനകീയ പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ബൊളീവിയന്‍ സര്‍ക്കാര്‍

International
  •  14 hours ago
No Image

ടിക്കറ്റില്ലാതെ ട്രെയിനിൽ കയറിയാൽ ഇനി ഇരട്ടിപ്പണി; പിഴത്തുക കൂട്ടി റെയിൽവേ

Kerala
  •  15 hours ago
No Image

മെസ്സിപോലും ചെയ്യാത്തത് ഈ 26-കാരൻ ചെയ്തു! 1966-ന് ശേഷം ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി സിയാറ്റിലിൽ പിറന്നത് അത്ഭുത റെക്കോർഡ്

Football
  •  15 hours ago
No Image

ആലുവയില്‍ പിതാവിന്റെ ക്രൂരത; ഏഴുവയസുകാരനെ ചട്ടുകം ചൂടാക്കി പൊള്ളിച്ചു

Kerala
  •  15 hours ago
No Image

വെടിയുണ്ടകൾക്ക് ഇരയാകുന്ന ക്യാപ്റ്റൻ'; മാധ്യമങ്ങളുടെ കടുത്ത വേട്ടയാടലിനോട് മൈതാനത്ത് പ്രതികരിച്ച് റൊണാൾഡോ

Football
  •  16 hours ago
No Image

ഡല്‍ഹിയെ ഇളക്കി മറിച്ച് പാറ്റകള്‍; വെള്ളവും വെളിച്ചവും നിഷേധിച്ച് പൊലിസ്; മൊബൈല്‍ ഫോണ്‍ വെളിച്ചത്തില്‍ പ്രതിഷേധം തുടര്‍ന്ന് സമരക്കാര്‍ 

National
  •  16 hours ago
No Image

ലങ്കൻ മണ്ണിൽ ഇന്ത്യക്ക് കിരീടപ്പോരാട്ടം; വൈഭവ് സൂര്യവംശിയുടെ ഫൈനൽ മത്സരം തത്സമയം എപ്പോൾ, എവിടെ കാണാം

Cricket
  •  16 hours ago