HOME
DETAILS

പി.എം ശ്രീ കരാർ; പിൻവാങ്ങാനുള്ള അധികാരം കേന്ദ്രത്തിന് മാത്രം

  
സലാം കല്ലായി
June 23, 2026 | 2:17 AM

pm shri agreement only central government has the authority to withdraw

കോഴിക്കോട്: പി.എം ശ്രീ കരാറിൽ നിന്ന് പിൻവാങ്ങാനോ റദ്ദാക്കാനോ ഉള്ള അധികാരം കേന്ദ്രസർക്കാരിന് മാത്രം. കരാറിലെ പതിനഞ്ചാമത്തെ വ്യവസ്ഥ ഇതാണ് വ്യക്തമാക്കുന്നത്. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് വരുന്ന ഭിന്നതകൾ കേന്ദ്രവും സംസ്ഥാനവും ചർച്ച ചെയ്ത് പരിഹരിക്കണമെന്ന് 16,17 വ്യവസ്ഥകൾ പറയുന്നു. 

പി.എം ശ്രീ സ്‌കൂളുകൾക്കായി കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഒപ്പുവയ്ക്കുന്ന ധാരണാപത്രത്തിലെ ആദ്യത്തെ വ്യവസ്ഥ 2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ എല്ലാഭാഗവും നടപ്പാക്കണമെന്നതാണ്. എൻ.ഇ.പി നേട്ടങ്ങളുടെ പ്രദർശന സ്ഥാപനമെന്ന നിലയിലാണ് പി.എം ശ്രീ സ്‌കൂളുകൾ ആവിഷ്‌കരിച്ചിരിക്കുന്നത്.

പി.എം  ശ്രീ കരാറിൽ എൽ.ഡി.എഫ് സർക്കാർ ഒപ്പുവയ്ക്കുകയും വിവാദമാകുകയും ചെയ്തപ്പോൾ അധികാരത്തിലെത്തിയാൽ അറബിക്കടലിൽ എറിയുമെന്ന് പറഞ്ഞ യു.ഡി.എഫ് നേതാക്കൾ ഇപ്പോൾ പഠിക്കട്ടെയെന്ന നിലപാടിലാണ്. എൽ.ഡി.എഫാകട്ടെ ബി.ജെ.പിയുമായി യു.ഡി.എഫ് ഒത്തുകളിക്കുകയാണെന്ന് ആരോപിക്കുന്നു. 

2022ൽ നിലവിൽവന്ന പി.എം ശ്രീ പദ്ധതി 2027 മാർച്ച് 31ഓടെ അവസാനിക്കുകയാണ്. 14,000 സ്‌കൂളുകളെയാണ് പി.എം ശ്രീ സ്‌കൂളുകളാക്കി മികവിന്റെ കേന്ദ്രങ്ങളാക്കാൻ വിഭാവനം ചെയ്തത്. കേരളം, ബംഗാൾ, തമിഴ്‌നാട് സംസ്ഥാനങ്ങളിലൊഴികെ 13,092 സ്‌കൂളുകൾ ഉണ്ട്. ഇതിൽ കേന്ദ്രീയ വിദ്യാലയം, നവോദയ വിദ്യാലയം എന്നിവയെ പി.എം ശ്രീയിൽ ഉൾപ്പെടുത്തുന്നതിൽ സംസ്ഥാനങ്ങൾക്ക് പങ്കില്ല.

33 കേന്ദ്രീയ വിദ്യാലയങ്ങളിലും 14 നവോദയകളിലും നിലവിൽ കേരളത്തിൽ പി.എം ശ്രീയുണ്ട്. 2024 ജൂലൈ നാലിന് പി.എം ശ്രീ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ഇറക്കിയ ഉത്തരവിൽ പദ്ധതിയെ വലിയതോതിൽ പുകഴ്ത്തുന്നുണ്ട്. 

 

According to the terms of the PM SHRI (Prime Minister Schools for Rising India) agreement, state governments do not have the legal provision to unilaterally freeze, halt, or withdraw from the project once signed.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡെപ്യൂട്ടി സ്പീക്കറുടെ ശബ്ദവും ഇനി സഭയിലുയരും; ഷാനിമോളുടെ വാദത്തെ പിന്തുണച്ച് മുഖ്യമന്ത്രിയും സ്പീക്കറും

Kerala
  •  3 hours ago
No Image

നെല്ല് സംഭരണം: കർഷകർക്ക് മുൻ സർക്കാർ നൽകാനുള്ളത് 702 കോടി

Kerala
  •  3 hours ago
No Image

പ്ലസ് വൺ രണ്ടാം അലോട്ട്‌മെന്റ്; മലബാറിൽ അപേക്ഷകരിൽ പകുതിയോളം പുറത്ത്

Kerala
  •  3 hours ago
No Image

എൽ.ഡി.എഫിന്റെ കാലതാമസം യു.ഡി.എഫ് ആവർത്തിക്കില്ല; ക്ഷേമ പെൻഷൻ 3,000 രൂപയാക്കും; ഈ മാസത്തെ വിതരണം നാളെ മുതൽ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി

Kerala
  •  3 hours ago
No Image

കാഫിർ സ്ക്രീൻഷോട്ട് കേസ്: ജിതിൻ ഭാസ്കറുടെ ജാമ്യാപേക്ഷയിൽ വടകര കോടതി ഇന്ന് വിധി പറയും; തെളിവ് നശിപ്പിക്കാൻ സാധ്യതയെന്ന് പ്രോസിക്യൂഷൻ

Kerala
  •  3 hours ago
No Image

ഫ്രഞ്ച് വിപ്ലവം! ഇറാഖിനെതിരെ എതിരില്ലാത്ത മൂന്ന് ഗോൾ ജയം; ചരിത്രനേട്ടവുമായി എംബാപ്പെ

International
  •  3 hours ago
No Image

കാലത്തിന്റെ കാൽപ്പാടുകളെ മായ്ച്ചുകളഞ്ഞ ഇടംകാൽ മന്ത്രവാദം: ലോകകപ്പിന്റെ സിംഹാസനത്തിൽ ഇനി മെസ്സി മാത്രം!

Football
  •  9 hours ago
No Image

കോട്ടയം റബർ ബോർഡ് ആസ്ഥാനത്തെ സ്വർണക്കവർച്ച: മുഖ്യപ്രതികളിലൊരാൾ പിടിയിൽ; നാല് പേർക്കായി തെരച്ചിൽ ഊർജിതം

Kerala
  •  10 hours ago
No Image

അഞ്ച് വർഷത്തിനിടെ ഒരു കുടുംബത്തിൽ മൂന്ന് കൊലപാതകങ്ങൾ; ഒടുവിലത്തെ ഇര 70കാരി; ദുരൂഹതയേറ്റി വീണ്ടും വെടിവെപ്പ്

National
  •  11 hours ago
No Image

നവകേരള 'രക്ഷാപ്രവർത്തനം': കേസ് അട്ടിമറിക്കാൻ നീക്കം നടന്നതായി എസ്.ഐ.ടി; എം.ആർ. അജിത് കുമാറിനെതിരെ ഡിജിപിക്ക് റിപ്പോർട്ട്

Kerala
  •  11 hours ago