HOME
DETAILS

വീര്യംകുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ്: മുന്‍ ഭരണകാലത്തും ജി.എസ്.ടി വകുപ്പ് പച്ചക്കൊടി കാട്ടിയിരുന്നുവെന്ന് രേഖകള്‍

  
June 24, 2026 | 4:01 AM

low-alcohol liquor tax cuts documents reveal previous governments GST department Also recommended softening stance

 


തിരുവനന്തപുരം: സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന് വില്‍പന നികുതി കുറയ്ക്കാനുള്ള നീക്കങ്ങള്‍ മുന്‍ സര്‍ക്കാരിന്റെ കാലത്തും സജീവമായിരുന്നുവെന്ന് വ്യക്തമാക്കുന്ന വിവരങ്ങള്‍ പുറത്ത്. ആറുമാസത്തെ ഇടവേളയില്‍ ജി.എസ്.ടി വകുപ്പ് സമര്‍പ്പിച്ച, പരസ്പര വിരുദ്ധമായ രണ്ട് റിപോര്‍ട്ടുകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. തുടക്കത്തില്‍ ഇളവ് നല്‍കേണ്ടതില്ലെന്ന് നിലപാടെടുത്ത വകുപ്പ്, പിന്നീട് നികുതി കുറയ്ക്കാമെന്ന അനുകൂല ശുപാര്‍ശ നല്‍കുകയായിരുന്നു. എന്നാല്‍ മുന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഈ ഫയലില്‍ ഉടനടി തീരുമാനങ്ങളൊന്നും എടുത്തിരുന്നില്ല.

നിലവിലെ യു.ഡി.എഫ് സര്‍ക്കാര്‍ തങ്ങളുടെ ആദ്യ ബജറ്റിലൂടെയാണ് ഈ നികുതിയിളവ് നടപ്പാക്കിയത്. ബക്കാര്‍ഡി എന്ന വന്‍കിട കമ്പനിയെ സഹായിക്കാനാണ് പുതിയ സര്‍ക്കാര്‍ നികുതി കുറച്ചതെന്നും ഇതില്‍ വലിയ അഴിമതിയുണ്ടെന്നുമാണ് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ ആരോപിക്കുന്നത്. എന്നാല്‍ മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഈ ഇളവ് പ്രാബല്യത്തില്‍ വന്നിരുന്നില്ലെന്നും തങ്ങള്‍ അത്തരം നീക്കങ്ങളുമായി മുന്നോട്ടുപോയിട്ടില്ലെന്നുമാണ് പ്രതിപക്ഷത്തിന്റെ മറുപടി.

2022-23 കാലയളവിലെ അബ്കാരി നയത്തിലാണ് വീര്യംകുറഞ്ഞ മദ്യം കേരളത്തില്‍ വില്‍ക്കാനുള്ള അനുമതി നല്‍കിയത്. പിന്നാലെ ഇവയുടെ ആല്‍ക്കഹോള്‍ അളവ് 0.5% മുതല്‍ 20% വരെയായി എക്‌സൈസ് വകുപ്പ് നിശ്ചയിച്ചു. ഇതോടെയാണ് നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് 2023ല്‍ ബക്കാര്‍ഡി കമ്പനി അപേക്ഷ നല്‍കുന്നത്.

തുടക്കത്തില്‍ ഈ ആവശ്യം തള്ളിയ ജി.എസ്.ടി വകുപ്പ്, ഒരു വര്‍ഷത്തിന് ശേഷം ആലോചിക്കാമെന്നാണ് ആദ്യം റിപോര്‍ട്ട് നല്‍കിയത്. എന്നാല്‍ ആറുമാസം കഴിഞ്ഞപ്പോള്‍ സമര്‍പ്പിച്ച രണ്ടാമത്തെ റിപോര്‍ട്ടില്‍, ബിയറിന്റെയും വിദേശമദ്യത്തിന്റെയും നികുതി നിരക്കുകള്‍ക്ക് മധ്യേ പുതിയൊരു നികുതി നിശ്ചയിക്കാമെന്നോ അല്ലെങ്കില്‍ വീര്യത്തിനനുസരിച്ച് നികുതി ഈടാക്കാമെന്നോ ശുപാര്‍ശ ചെയ്യുകയായിരുന്നു.

ബിയറിന് തുല്യമായ 116 ശതമാനം നികുതി സ്വകാര്യ കമ്പനിയുടെ മദ്യത്തിന് ചുമത്താമെന്നായിരുന്നു അന്ന് വകുപ്പ് നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ പുതിയ സര്‍ക്കാര്‍ അത് 120 ശതമാനമാക്കിയാണ് കുറച്ചു നല്‍കിയത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഫയലില്‍ തീരുമാനമാകാതിരുന്ന വിഷയം, പുതിയ സര്‍ക്കാര്‍ അധികാരമേറ്റ് ദിവസങ്ങള്‍ക്കുള്ളില്‍ ഏഴോളം ഉദ്യോഗസ്ഥര്‍ വേഗത്തില്‍ പരിശോധിച്ച് നടപ്പാക്കിയെന്ന പ്രതിപക്ഷത്തിന്റെ ആരോപണവും വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.

 

 

Reports indicate that proposals to cut sales tax on low-alcohol beverages were actively considered during the previous LDF government's tenure, with the GST department issuing two contradictory reports within six months before finally recommending a tax reduction.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.എം ശ്രീ പദ്ധതി നടപ്പാക്കുമോ പിന്മാറുമോ? മന്ത്രിസഭാ ഉപസമിതി യോഗം ഇന്ന് 

Kerala
  •  4 hours ago
No Image

കൊച്ചിയില്‍ വന്‍ സുരക്ഷാവീഴ്ച: വില്ലിങ്ഡണ്‍ ഐലന്‍ഡില്‍ നിന്ന് അരക്കിലോമീറ്റര്‍ റെയില്‍വേ ട്രാക്ക് കാണാതായി

Kerala
  •  5 hours ago
No Image

നിയമനം ലഭിക്കുന്നില്ല; ജോലി ചെയ്യാതെ ശമ്പളം വാങ്ങുന്നത് സെക്രട്ടേറിയറ്റിലെ അമ്പതോളം ജീവനക്കാർ 

Kerala
  •  5 hours ago
No Image

ഭരണമാറ്റമറിയാതെ കോൺഗ്രസിന്റെ എക്‌സ് അക്കൗണ്ട്

Kerala
  •  5 hours ago
No Image

ബജറ്റ്: പൊതുചർച്ച ഇന്ന് അവസാനിക്കും 

Kerala
  •  5 hours ago
No Image

91,477 അനധികൃത വാഹനങ്ങൾ നിരത്തിൽ; സർക്കാരിന് നഷ്ടം 47.69 കോടി

Kerala
  •  6 hours ago
No Image

ഹജ്ജ്- 2027: അപേക്ഷ സ്വീകരണം അടുത്തമാസം; പുതിയ പോളിസി പുറത്തിറക്കി കേന്ദ്രം

Kerala
  •  6 hours ago
No Image

ത്വാഖ അഹമ്മദ് അൽ അസ്ഹരി; അറിവും ആത്മീയതയും സമന്വയിച്ച പണ്ഡിതൻ

Kerala
  •  6 hours ago
No Image

എൻ.ജി.ഒകൾക്ക് നിയന്ത്രണം; വരിഞ്ഞുകെട്ടി കേന്ദ്ര സർക്കാർ 

National
  •  6 hours ago
No Image

ശനിയാഴ്ച്ച വരെ മഴ തുടരും; ഇന്ന് വിവിധ ജില്ലകളിൽ മുന്നറിയിപ്പ്; മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക മുന്നറിയിപ്പ് 

Kerala
  •  7 hours ago