HOME
DETAILS

ചാലക്കുടിയില്‍ വാട്ടര്‍ ടാങ്കില്‍ കയറി യുവാവിന്റെ ആത്മഹത്യാ ശ്രമം: രക്ഷകനായി പള്ളി വികാരി

  
June 24, 2026 | 4:31 AM

high drama in chalakudy youth threatens suicide atop water tank brought down safely by parish Priest

 

തൃശൂര്‍: ചാലക്കുടി സമ്പാളൂരില്‍ നാട്ടുകാരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും മണിക്കൂറുകളോളം മുള്‍മുനയില്‍ നിര്‍ത്തി യുവാവിന്റെ ആത്മഹത്യാ ഭീഷണി. ഒടുവില്‍ പള്ളി വികാരിയുടെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് യുവാവ് സുരക്ഷിതമായി താഴെയിറങ്ങി. സമ്പാളൂര്‍ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ തീര്‍ത്ഥാടന കേന്ദ്രത്തിലെ വാട്ടര്‍ ടാങ്കിന് മുകളിലാണ് ചൊവ്വാഴ്ച ഉച്ചയോടെ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ചേര്‍ത്തല സ്വദേശിയായ പ്രിന്‍സ് (42) എന്ന യുവാവാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്.

യുവാവ് ടാങ്കിന് മുകളില്‍ കയറിയതോടെ നാട്ടുകാരും പള്ളിയിലെത്തിയ വിശ്വാസികളും പരിഭ്രാന്തരായി. വിവരമറിഞ്ഞ് പൊലിസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി താഴെയിറക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും യുവാവ് വഴങ്ങിയില്ല. ഈ സമയം രൂപതയുടെ യോഗത്തില്‍ പങ്കെടുക്കുകയായിരുന്ന പള്ളി വികാരി ഫാ. ജോണ്‍സണ്‍ പങ്കേത്ത് വിവരമറിഞ്ഞ് ഉടന്‍ തന്നെ പള്ളിയിലേക്ക് തിരിച്ചെത്തി.

തുടര്‍ന്ന് അദ്ദേഹം ടെറസിന് മുകളില്‍ കയറി യുവാവിനോട് സംസാരിക്കുകയും സ്‌നേഹത്തോടെ അനുനയിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ആദ്യമൊക്കെ ശാഠ്യം പിടിച്ചെങ്കിലും വികാരിയുടെ ആശ്വാസവാക്കുകള്‍ക്ക് മുന്നില്‍ യുവാവ് ഒടുവില്‍ കീഴടങ്ങുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട ആശങ്കകള്‍ക്ക് വിരാമമിട്ട് വികാരിയുടെ കൈപിടിച്ച് യുവാവ് താഴെയിറങ്ങി. തുടര്‍ന്ന് പൊലിസ് ഇയാളെ കസ്റ്റഡിയിലെടുത്തു. ചേര്‍ത്തല സ്വദേശിയായ ഇയാള്‍ എങ്ങനെയാണ് ഇവിടെയെത്തിയതെന്ന കാര്യം വ്യക്തമല്ല.

 

 

A 42-year-old native of Cherthala who climbed atop a church water tank in Chalakudy and threatened suicide was safely brought down after a persuasive intervention by the parish priest, Fr. Johnson Panketh.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോര്‍മുസില്‍ ഫീ പിരിക്കാന്‍ ഇറാന്‍-ഒമാന്‍ നീക്കം; നിയമോപദേശം ലഭിച്ചതായി സൂചന

International
  •  4 hours ago
No Image

വീര്യംകുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ്: മുന്‍ ഭരണകാലത്തും ജി.എസ്.ടി വകുപ്പ് പച്ചക്കൊടി കാട്ടിയിരുന്നുവെന്ന് രേഖകള്‍

Kerala
  •  4 hours ago
No Image

പി.എം ശ്രീ പദ്ധതി നടപ്പാക്കുമോ പിന്മാറുമോ? മന്ത്രിസഭാ ഉപസമിതി യോഗം ഇന്ന് 

Kerala
  •  4 hours ago
No Image

കൊച്ചിയില്‍ വന്‍ സുരക്ഷാവീഴ്ച: വില്ലിങ്ഡണ്‍ ഐലന്‍ഡില്‍ നിന്ന് അരക്കിലോമീറ്റര്‍ റെയില്‍വേ ട്രാക്ക് കാണാതായി

Kerala
  •  5 hours ago
No Image

നിയമനം ലഭിക്കുന്നില്ല; ജോലി ചെയ്യാതെ ശമ്പളം വാങ്ങുന്നത് സെക്രട്ടേറിയറ്റിലെ അമ്പതോളം ജീവനക്കാർ 

Kerala
  •  6 hours ago
No Image

ഭരണമാറ്റമറിയാതെ കോൺഗ്രസിന്റെ എക്‌സ് അക്കൗണ്ട്

Kerala
  •  6 hours ago
No Image

ബജറ്റ്: പൊതുചർച്ച ഇന്ന് അവസാനിക്കും 

Kerala
  •  6 hours ago
No Image

91,477 അനധികൃത വാഹനങ്ങൾ നിരത്തിൽ; സർക്കാരിന് നഷ്ടം 47.69 കോടി

Kerala
  •  6 hours ago
No Image

ഹജ്ജ്- 2027: അപേക്ഷ സ്വീകരണം അടുത്തമാസം; പുതിയ പോളിസി പുറത്തിറക്കി കേന്ദ്രം

Kerala
  •  6 hours ago
No Image

ത്വാഖ അഹമ്മദ് അൽ അസ്ഹരി; അറിവും ആത്മീയതയും സമന്വയിച്ച പണ്ഡിതൻ

Kerala
  •  6 hours ago