വാണിയപ്പാറയിലെ കല്ലറ തുറന്നു; രണ്ട് മൃതദേഹങ്ങള്‍ മാത്രം, പായ മൃതദേഹത്തിന്റെ അടിയില്‍ വെച്ചതെന്ന് നിഗമനം
ഇരിട്ടി: അയ്യന്‍കുന്ന് പഞ്ചായ ത്തിലെ വാണിയപ്പാറത്തട്ട് ഉണ്ണി മിശിഹാ പള്ളി സെമിത്തേരിയിലെ 38ാം നമ്പര്‍ കല്ലറയിലെ ദുരൂഹത നീങ്ങുന്നു. കല്ലറയിലെ പ്രാഥമിക പരിശോധനയില്‍ രണ്ട് മൃതദേഹങ്ങള്‍ മാത്രമാണ് കണ്ടെത്തിയത്. മറിയം മൊയ്യപ്പള്ളി, ജെയിംസ് കൂമ്പുക്കല്‍ എന്നിവരുടെ മൃതദേഹങ്ങളാണ് ഈ കല്ലറയില്‍ അടക്കിയിരുന്നത്. ഈ രണ്ട് മൃതദേഹങ്ങള്‍ മാത്രമാണ് കല്ലറയിലുള്ളതെന്ന് പൊലിസ് പറഞ്ഞു. സംശയാസ്പദമായി കണ്ട പായ മൃതദേഹത്തിന് അടിയില്‍ വച്ചതെന്നാണ് പൊലീസിന്റെ നിഗമനം.
ദുരൂഹ സാഹചര്യത്തില്‍ പായയില്‍ പെതിഞ്ഞ നിലയില്‍ മൃതദേഹം പോലെ തോന്നിക്കുന്ന വസ്തു കണ്ടതിന് പിന്നാലെയാണ് കല്ലറ തുറന്ന് പരിശോധിക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്തെത്തിയിരുന്നത്.
കല്ലറ തുറന്ന് പരിശോധിക്കാനുള്ള അനുമതി തലശേരി ആര്‍.ഡി.ഒ കോടതി ഇന്നലെ പൊ ലിസിന് നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം റൂറല്‍ സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി കെ.ഇ.പ്രേമച ന്ദ്രന്‍, പേരാവൂര്‍ ഡിവൈ.എസ്.പി മോഹനചന്ദ്രന്‍ കരിക്കോട്ടക്കരി പൊലീസ് ഇന്‍സ്‌പെക്ടര്‍. എന്‍. പ്രശാന്ത് എന്നിവര്‍ പള്ളി അധികൃതരുമായി നടത്തിയ ചര്‍ച്ചയിലാണ് ശാസ്ത്രീയ പരിശോ
ധന നടത്താന്‍ തീരുമാനിച്ചത്.
ഇടവക വികാരി ഫാ. ജില്‍ബെറ്റ് കൊന്നയില്‍ കല്ലറയില്‍ മൃതദേഹത്തിന് സമാനമായി കണ്ടത്തിയ വസ്തു മൂന്നാമതൊരു മൃതശരീരം ആണോയെന്ന് ഉറപ്പു വരുത്തണമെന്ന് കാണിച്ച് കരിക്കോട്ടക്കരി പൊലീസില്‍ നേരത്തെ പരാതി നല്‍കിയിരുന്നു. ഈ പരാതിയിലാണ് പൊലി സ് എഫ്.ഐ. ആര്‍ ഇട്ട് അന്വേഷണം നടത്താനുള്ള തീരുമാനത്തിലേക്ക് എത്തിയത്.
Authorities exhumed the grave at Vaniyappara as part of an ongoing investigation and found only two bodies inside. Preliminary findings suggest that the mat discovered during the examination had been placed beneath the remains rather than being associated with a separate body.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."