ഗസ്സയില്‍ കുഞ്ഞുങ്ങളെ ലക്ഷ്യമിട്ട് വംശഹത്യ തുടരുന്നു; ഫലസ്തീന്‍ ജനതയുടെ നിലനില്‍പ് തന്നെ ഇല്ലാതാക്കുകയാണ് ഇസ്‌റാഈലെന്ന് യു.എന്‍ റിപ്പോര്‍ട്ട്
ടെല്‍അവീവ്: ഫലസ്തീനില്‍ കുട്ടികളെ മനഃപൂര്‍വം ലക്ഷ്യം വെക്കുകയും കൊല്ലുകയും ചെയ്യുന്നത് ഇസ്‌റാഈല്‍ തുടരുകയാണെന്ന് ഐക്യരാഷ്ട്ര സഭ. ഗസയില്‍ ആക്രമണം ആരംഭിച്ചമുതല്‍ കൊല്ലപ്പെട്ടവരില്‍ ഏകദേശം 30 ശതമാനവും കുട്ടികളാണെന്നും യു.എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഗസ്സയില്‍ യുദ്ധം ആരംഭിച്ചതുമുതല്‍ ഫലസ്തീന്‍ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ പരിശോധിച്ച യു.എന്‍ സ്വതന്ത്ര അന്താരാഷ്ട്ര അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടാണിത്.
ഇസ്‌റാഈല്‍ ഗസ്സയില്‍ വംശഹത്യ നടത്തിയെന്നും പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു ഉള്‍പ്പെടെയുള്ളവര്‍ ഈ പ്രവൃത്തികള്‍ക്ക് പ്രേരിപ്പിച്ചെന്നും സെപ്റ്റംബറില്‍ കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. യുദ്ധക്കുറ്റങ്ങള്‍ക്ക് നെതന്യാഹുവിനെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐസിസി) പ്രത്യേകം അന്വേഷണം നടത്തുന്നുണ്ട്.
ഫലസ്തീനിയന്‍ കുട്ടികളെ ബോധപൂര്‍വം ലക്ഷ്യമിടുന്നത് വംശഹത്യയുടെ ഭാഗമാണെന്നും, ഇത് ഗസയില്‍ വംശഹത്യയ്ക്കും വെസ്റ്റ് ബാങ്കില്‍ യുദ്ധക്കുറ്റങ്ങള്‍ക്കും കാരണമാകുന്നുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
അറസ്റ്റ് ചെയ്ത് തടവിലാക്കുന്നതിനൊപ്പം കുട്ടികള്‍ ഇസ്‌റാഈല്‍ ജയിലുകളില്‍ ക്രൂരമായ പീഡനങ്ങളും ലൈംഗികാതിക്രമങ്ങളും നേരിടേണ്ടി വരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതൊരു വംശീയമായ അടിച്ചമര്‍ത്തല്‍ രീതിയുടെ ഭാഗമാണെന്നും കമ്മീഷന്‍ വിലയിരുത്തുന്നുണ്ട്.
ഗസ്സയിലെ പ്രസവ കേന്ദ്രങ്ങളും നവജാത ശിശുപരിചരണ കേന്ദ്രങ്ങളും ഇസ്‌റാഈല്‍ ആക്രമിച്ചത് ഫലസ്തീനികളുടെ വരുംതലമുറയെത്തന്നെ അപകടത്തിലാക്കിയിട്ടുണ്ട്. ആക്രമണങ്ങള്‍ ഗര്‍ഭം അലസുന്നതിനും, വൈകല്യങ്ങള്‍ക്കും, പോഷകാഹാരക്കുറവ് മൂലമുള്ള മരണങ്ങള്‍ക്കും കാരണമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സഹായങ്ങള്‍ എത്തിക്കുന്നതിന് ഇസ്‌റാഈല്‍ തടസം സൃഷ്ടിച്ചത് കുട്ടികള്‍ക്കിടയില്‍ പട്ടിണി മരണങ്ങള്‍ക്കും രോഗങ്ങള്‍ പടരാനും ഇടയാക്കി. വാക്സിനേഷന്‍ നിരക്കിലുണ്ടായ കുറവും പ്രദേശത്തെ സ്ഥിതി വഷളാക്കി-റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
വെസ്റ്റ് ബാങ്കിലെ അനാഥാലയങ്ങളും വിദ്യാഭ്യാസ കേന്ദ്രങ്ങളും സയണിസ്റ്റ് സേന നശിപ്പിച്ചത് കുട്ടികളുടെ മാനസികവും സാമൂഹികവുമായ വളര്‍ച്ചയെ സാരമായി ബാധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് എടുത്ത് പറയുന്നു. കുട്ടികള്‍ക്കെതിരായ ഈ അക്രമങ്ങള്‍ അടിയന്തരമായി അവസാനിപ്പിക്കാന്‍ കമ്മീഷന്‍ ഇസ്‌റാഈലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
a united nations report alleges that israel deliberately targeted palestinian children in gaza with nearly 30 percent of those killed since the war began reported to be children
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."