HOME
DETAILS

ഗര്‍ഭിണിക്ക് വേണ്ടി പ്രോട്ടോക്കോള്‍ ലംഘിച്ച് മുഖ്യമന്ത്രി വിജയ്; വീഡിയോ വൈറല്‍

  
June 24, 2026 | 11:21 AM

cm-vijay-breaks-protocol-to-help-pregnant-woman-video-goes-viral

ചെന്നൈ: ഔദ്യോഗിക ചടങ്ങുകള്‍ക്കിടെ പൂര്‍ണ ഗര്‍ഭിണിയായ യുവതിക്കായി വേദിയില്‍ നിന്ന് താഴേക്കിറിങ്ങി വന്ന് നിയമന ഉത്തരവ് കൈമാറി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്. ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയകളില്‍ വൈറലായിരിക്കുകയാണ്. സംഭവത്തില്‍ വിജയയെ അഭിനന്ദിച്ച് ഒട്ടേറെ പേരാണ് രംഗത്തെത്തിയത്. 

തമിഴ്‌നാട് പബ്ലിക്ക് സര്‍വീസ് കമ്മിഷന്‍ മുഖേന വൈദ്യുതി വകുപ്പില്‍ ജോലി ലഭിച്ച 401 ഉദ്യോഗാര്‍ഥികള്‍ക്കായുള്ള അപ്പോയിന്റ്‌മെന്റ് ലെറ്റര്‍ വിതരണത്തിനിടെയാണ് വിജയ് പ്രോട്ടോക്കോള്‍ ലംഘിച്ച് വേദിയില്‍ നിന്ന് ഇറങ്ങിവന്നത്. ചെന്നൈയിലെ കലൈവനാര്‍ അരംഗം ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി നടന്നത്. 383 അസിസ്റ്റന്റ് എന്‍ജിനീയര്‍മാരേയും (ഇലക്ട്രിക്കല്‍) 18 അസിസ്റ്റന്റ് അക്കൗണ്ട്‌സ് ഓഫിസര്‍മാരേയുമാണ് പുതുതായി നിയമിച്ചത്. 

 

ഇക്കൂട്ടത്തില്‍പെട്ടയാളായിരുന്നു അക്ഷയാ ലക്ഷ്മിയും . പൂര്‍ണ ഗര്‍ഭിണിയായിരിക്കെയാണ് അക്ഷയയ്ക്ക് ജോലി ലഭിച്ചത്. ഇവരുടെ പേര് വിളിച്ചപ്പോഴാണ് അവര്‍ ഗര്‍ഭിണിയാണെന്ന കാര്യം വിജയ് ശ്രദ്ധിച്ചത്. പ്രസവത്തിന് ഇനി ഏതാനും ദിവസം മാത്രം ബാക്കി നില്‍ക്കുന്ന അക്ഷയയ്ക്ക് പടി കയറി സ്റ്റേജിലെത്താന്‍ ബുദ്ധിമുട്ടാകുമെന്ന് മനസിലാക്കി വിജയ് വേദിയില്‍ നിന്ന് സദസിലേക്ക് ഇറങ്ങിവരികയായിരുന്നു. 

സദസ്സില്‍ വച്ച് തന്നെ വിജയ് അക്ഷയയ്ക്ക് അപ്പോയ്ന്റ്‌മെന്റ് ലെറ്റര്‍ കൈമാറി. ഇവര്‍ക്ക് എല്ലാ ആശംസകളും നേര്‍ന്ന മുഖ്യമന്ത്രി സുരക്ഷിതമായി കുഞ്ഞിന് ജന്മം നല്‍കാന്‍ കഴിയട്ടെയെന്നും ആശംസിച്ചു. സദസ്സില്‍ നിന്ന് വലിയ കൈയ്യടിയാണ് ഇതേസമയം ഉയര്‍ന്നത്. ഇതാണ് 'യഥാര്‍ഥ ജനനായകന്‍' എന്ന തരത്തിലുള്ള കമന്റുകളോടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിക്കുകയാണ്.

 

A video showing Chief Minister Vijay allegedly setting aside official protocol to assist a pregnant woman has gone viral on social media. The incident has attracted widespread attention, with many praising the leader’s compassionate and people-centric approach.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചരിത്രത്തിലെ ആദ്യ ഇന്ത്യനാവാൻ മലയാളി താരം; സഞ്ജുവിന് മുന്നിലുള്ളത് ആരും നേടാത്ത സുവർണ റെക്കോർഡ്

Cricket
  •  4 hours ago
No Image

ഞാൻ ഫുട്‌ബോളിൽ നിന്നും വിരമിച്ചുവെന്ന് പലരും പറഞ്ഞു, എന്നാൽ ഞാൻ തിരിച്ചെത്തി: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

Football
  •  4 hours ago
No Image

കരിമണല്‍ ഖനനം സ്വകാര്യവത്കരിക്കുമെന്ന് ബജറ്റില്‍ പറഞ്ഞിട്ടില്ല; പ്രതിപക്ഷം ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി

Kerala
  •  4 hours ago
No Image

ഉമ്മന്‍ചാണ്ടിയുടെ പേരില്‍ സത്യപ്രതിജ്ഞ; കോണ്‍ഗ്രസ് അംഗത്തിന്റെ സത്യപ്രതിജ്ഞയും അസാധുവാക്കി ഹൈക്കോടതി

Kerala
  •  4 hours ago
No Image

യുദ്ധം അവസാനിപ്പിക്കാനുള്ള കരാര്‍ 'അമേരിക്കയുടെ പരാജയ പ്രഖ്യാപനം'- ഇറാന്‍

International
  •  5 hours ago
No Image

മിനിമം ബാലന്‍സ് ഇല്ലാത്തതിന് ബാങ്ക് പിഴ ഈടാക്കുന്നോ?; വിഷയത്തില്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റെ ഉത്തരവ് ഇങ്ങനെ

National
  •  5 hours ago
No Image

'നിര്‍ത്തിയിട്ടതു കണ്ടപ്പോള്‍ ഓടിക്കാന്‍ ആഗ്രഹം തോന്നി'; കെ.എസ്.ആര്‍.ടി.സി ബസ് കടത്തിക്കൊണ്ടുപോയ യുവാവ് പിടിയില്‍

Kerala
  •  5 hours ago
No Image

കൊച്ചിയില്‍ അര കിലോമീറ്ററോളം റെയില്‍ പാളം അടിച്ചുമാറ്റി; അന്വേഷണം ആരംഭിച്ചു

Kerala
  •  5 hours ago
No Image

ഗസ്സയില്‍ കുഞ്ഞുങ്ങളെ ലക്ഷ്യമിട്ട് വംശഹത്യ തുടരുന്നു; ഫലസ്തീന്‍ ജനതയുടെ നിലനില്‍പ് തന്നെ ഇല്ലാതാക്കുകയാണ് ഇസ്‌റാഈലെന്ന് യു.എന്‍ റിപ്പോര്‍ട്ട്

International
  •  7 hours ago
No Image

വാണിയപ്പാറയിലെ കല്ലറ തുറന്നു; രണ്ട് മൃതദേഹങ്ങള്‍ മാത്രം, പായ മൃതദേഹത്തിന്റെ അടിയില്‍ വെച്ചതെന്ന് നിഗമനം

Kerala
  •  7 hours ago