HOME
DETAILS

ഞാൻ ഫുട്‌ബോളിൽ നിന്നും വിരമിച്ചുവെന്ന് പലരും പറഞ്ഞു, എന്നാൽ ഞാൻ തിരിച്ചെത്തി: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

  
June 24, 2026 | 10:35 AM

cristiano ronaldo reacts to retirement rumors after portugal world cup win

ഹൂസ്റ്റൺ: വിമർശകർക്കുള്ള മറുപടി താൻ എപ്പോഴും കളിസ്ഥലത്താണ് നൽകാറുള്ളതെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് പോർച്ചുഗൽ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ. 2026 ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ഉസ്ബക്കിസ്ഥാനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്തതിന് പിന്നാലെയാണ് റൊണാൾഡോ തന്റെ മനസ്സുതുറന്നത്. ആദ്യ മത്സരത്തിൽ ഡി.ആർ കോംഗോക്കെതിരെ സമനില വഴങ്ങിയ പോർച്ചുഗലിന്റെയും ഫോം കണ്ടെത്താനാകാതെ നിരാശപ്പെടുത്തിയ റൊണാൾഡോയുടെയും ശക്തമായ തിരിച്ചുവരവിനാണ് ഹൂസ്റ്റൺ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.

മത്സരത്തിൽ തകർപ്പൻ ഇരട്ട ഗോളുകൾ നേടിയാണ് റൊണാൾഡോ പറങ്കിപ്പടയുടെ വിജയ ശില്പിയായത്. കളിയുടെ 6, 39 മിനിറ്റുകളിലായിരുന്നു റൊണാൾഡോയുടെ ഗോളുകൾ പിറന്നത്.

"ഇതൊരു ബുദ്ധിമുട്ടേറിയ ആഴ്ചയായിരുന്നു. ഞാൻ ഫുട്‌ബോളിൽ നിന്നും വിരമിച്ചുവെന്ന് വരെ പലരും പറഞ്ഞുണ്ടാക്കി. എന്നാൽ എപ്പോഴും ചെയ്യാറുള്ളത് പോലെ ഞാൻ പ്രതിസന്ധികളിൽ പിടിച്ചുനിന്നു. കാരണം മറ്റെന്തിനേക്കാളും ഞാൻ എന്റെ കഠിനാധ്വാനത്തിൽ വിശ്വസിക്കുന്നുണ്ട്. എന്റെ സഹതാരങ്ങൾ എന്നെ പിന്തുണയ്ക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു. ഞങ്ങൾ ശക്തമായി തിരിച്ചെത്തിക്കഴിഞ്ഞു, ഇതിൽ ഏറെ സന്തോഷമുണ്ട്. റെക്കോർഡുകൾ തകർക്കുന്നത് എപ്പോഴും ആവേശം നൽകുന്ന കാര്യമാണ്, എന്നാൽ ദേശീയ ടീമിനെ ലക്ഷ്യങ്ങളിലേക്ക് നയിക്കുക എന്നതാണ് എന്റെ പ്രധാന ലക്ഷ്യം."എന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞു.

റെക്കോർഡുകൾ തിരുത്തിക്കുറിച്ച് സിആർ7 (CR7)

ഉസ്ബക്കിസ്ഥാനെതിരെയുള്ള ഇരട്ട ഗോളുകളോടെ വിസ്മയകരമായ രണ്ട് ചരിത്ര റെക്കോർഡുകളാണ് താരം സ്വന്തമാക്കിയത്.

  • ആറ് ലോകകപ്പുകളിൽ ഗോൾ നേടുന്ന ഏക താരം: താൻ ബൂട്ട് കെട്ടിയ ആറ് ലോകകപ്പ് എഡിഷനുകളിലും എതിരാളികളുടെ വലകുലുക്കിയ ഏക ഫുട്ബോൾ താരമെന്ന അപൂർവ നേട്ടം ഇനി റൊണാൾഡോയ്ക്ക് സ്വന്തം.
  • പോർച്ചുഗലിന്റെ എക്കാലത്തെയും മികച്ച ലോകകപ്പ് ഗോൾവേട്ടക്കാരൻ: ലോകകപ്പിൽ പോർച്ചുഗലിനായി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന റെക്കോർഡും റൊണാൾഡോ സ്വന്തമാക്കി. ലോകകപ്പിൽ റൊണാൾഡോയുടെ ആകെ ഗോൾ നേട്ടം 10 ആയി ഉയർന്നു. 1966 ലോകകപ്പിൽ 9 ഗോളുകൾ നേടിയ മുൻ ഇതിഹാസ താരം യൂസെബിയോയുടെ റെക്കോർഡാണ് റൊണാൾഡോ മറികടന്നത്.

റൊണാൾഡോയ്ക്ക് പുറമെ ന്യൂനോ മെൻഡസ്, റാഫേൽ ലിയാവോ എന്നിവരും പോർച്ചുഗലിനായി ലക്ഷ്യം കണ്ടപ്പോൾ ഒന്ന് ഉസ്ബക്കിസ്ഥാൻ ഗോൾകീപ്പർ അബ്ദുവോഹിദ് നെമാറ്റോവിന്റെ വക ഓൺ ഗോളായിരുന്നു.

ഗ്രൂപ്പ് ഘട്ടത്തിലെ പോർച്ചുഗലിന്റെ അവസാന മത്സരം ജൂൺ 28-ന് നടക്കും. മയാമി സ്റ്റേഡിയത്തിൽ നടക്കുന്ന പോരാട്ടത്തിൽ കരുത്തരായ കൊളംബിയയാണ് പോർച്ചുഗലിന്റെ എതിരാളികൾ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കരിമണല്‍ ഖനനം സ്വകാര്യവത്കരിക്കുമെന്ന് ബജറ്റില്‍ പറഞ്ഞിട്ടില്ല; പ്രതിപക്ഷം ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി

Kerala
  •  3 hours ago
No Image

ഉമ്മന്‍ചാണ്ടിയുടെ പേരില്‍ സത്യപ്രതിജ്ഞ; കോണ്‍ഗ്രസ് അംഗത്തിന്റെ സത്യപ്രതിജ്ഞയും അസാധുവാക്കി ഹൈക്കോടതി

Kerala
  •  3 hours ago
No Image

യുദ്ധം അവസാനിപ്പിക്കാനുള്ള കരാര്‍ 'അമേരിക്കയുടെ പരാജയ പ്രഖ്യാപനം'- ഇറാന്‍

International
  •  3 hours ago
No Image

മിനിമം ബാലന്‍സ് ഇല്ലാത്തതിന് ബാങ്ക് പിഴ ഈടാക്കുന്നോ?; വിഷയത്തില്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റെ ഉത്തരവ് ഇങ്ങനെ

National
  •  3 hours ago
No Image

'നിര്‍ത്തിയിട്ടതു കണ്ടപ്പോള്‍ ഓടിക്കാന്‍ ആഗ്രഹം തോന്നി'; കെ.എസ്.ആര്‍.ടി.സി ബസ് കടത്തിക്കൊണ്ടുപോയ യുവാവ് പിടിയില്‍

Kerala
  •  3 hours ago
No Image

കൊച്ചിയില്‍ അര കിലോമീറ്ററോളം റെയില്‍ പാളം അടിച്ചുമാറ്റി; അന്വേഷണം ആരംഭിച്ചു

Kerala
  •  4 hours ago
No Image

ഗസ്സയില്‍ കുഞ്ഞുങ്ങളെ ലക്ഷ്യമിട്ട് വംശഹത്യ തുടരുന്നു; ഫലസ്തീന്‍ ജനതയുടെ നിലനില്‍പ് തന്നെ ഇല്ലാതാക്കുകയാണ് ഇസ്‌റാഈലെന്ന് യു.എന്‍ റിപ്പോര്‍ട്ട്

International
  •  5 hours ago
No Image

വാണിയപ്പാറയിലെ കല്ലറ തുറന്നു; രണ്ട് മൃതദേഹങ്ങള്‍ മാത്രം, പായ മൃതദേഹത്തിന്റെ അടിയില്‍ വെച്ചതെന്ന് നിഗമനം

Kerala
  •  6 hours ago
No Image

മരങ്ങള്‍ കടപുഴകി, വാഹനങ്ങള്‍ തകര്‍ന്നു, ഗതാഗതം തടസ്സപ്പെട്ടു; മുംബൈയില്‍ കനത്ത മഴ 

National
  •  6 hours ago
No Image

മയക്കുമരുന്ന് കടത്തിനെതിരെ സംയുക്ത പോരാട്ടം ശക്തമാക്കണം; അയല്‍ സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ച് കേരളം

Kerala
  •  6 hours ago