HOME
DETAILS

കൊച്ചിയില്‍ അര കിലോമീറ്ററോളം റെയില്‍ പാളം അടിച്ചുമാറ്റി; അന്വേഷണം ആരംഭിച്ചു

  
June 24, 2026 | 9:24 AM

half-kilometre-railway-track-removed-in-kochi-investigation-launched

കൊച്ചി: അതീവ സുരക്ഷാ മേഖലയായ വില്ലിങ്ഡണ്‍ ഐലന്‍ഡിലെ റെയില്‍ ട്രാക്കിന്റെ അര കിലോമീറ്ററോളം ഭാഗം കാണാനില്ല. മുറിച്ചു കടത്തിയതാണെന്നാണ് സംശയിക്കുന്നത്. വല്ലാര്‍പാടം നിലവില്‍ വന്നതോടെ ഉപയോഗിക്കാതിരുന്ന ട്രാക്കിന്റെ ഭാഗങ്ങളാണ് നഷ്ടപ്പെട്ടത്. വര്‍ഷങ്ങളായി ഉപയോഗിക്കാതിരുന്നതുകൊണ്ടും ഈ ഭാഗത്തേക്കു നിലവില്‍ ചരക്കുനീക്കം ഇല്ലാത്തതിനാലും ട്രാക്ക് കാടുമൂടി കിടക്കുകയായിരുന്നു.

ബുധനാഴ്ച്ചയാണ് സംഭവം അധികൃതരുടെ ശ്രദ്ധയില്‍പെടുന്നത്. ക്യു9 ബര്‍ത്ത് മുതല്‍ ടാറ്റാ ടെറ്റ്‌ലി വരെയുള്ള ഭാഗത്തെ ഉരുക്കു പാളങ്ങളാണ് മോഷണം പോയിരിക്കുന്നത്. 

 ടാറ്റാ ടെറ്റ്‌ലിയുടെ മുന്നിലൂടെ ഹാര്‍ബര്‍ ടെര്‍മിനസ് റെയില്‍വേ സ്റ്റേഷനു മുന്നിലേക്കെത്തുന്ന റോഡിന് കുറുകെ കടന്നു പോയിരുന്നതാണ് ഈ റെയില്‍വേ ലൈന്‍. പുറത്തു നിന്ന് ആര്‍ക്കും അനുവാദമില്ലാതെ കടക്കാന്‍ കഴിയാത്ത മേഖലയാണിത്. സി.ഐ.എസ്.എഫ് സുരക്ഷാ ഉദ്യോഗസ്ഥരുള്‍പ്പെടെ ഇവിടെ കാവലുണ്ട്.ഇവരുടെ കണ്ണു വെട്ടിച്ചാണ് വന്‍തുക വില മതിക്കുന്ന ലോഹഭാഗങ്ങള്‍ പുറത്തേക്കു കടത്തിയത്. 

വെള്ളൂര്‍ എച്ച്.എന്‍.എല്ലിലേക്കു മുമ്പ് കല്‍ക്കരി കൊണ്ടു പോയിരുന്നത് ഈ ട്രാക്ക് വഴിയാണ്. പോര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലെ പാളത്തിന്റെ പരിപാലനചുമതലയും അവര്‍ക്ക് തന്നെയാണ്. 

സംഭവത്തില്‍ തുറമുഖ അതോറിറ്റി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, പൊലിസില്‍ പരാതി നല്‍കിയിട്ടില്ല. 

 

 

An investigation has been launched after approximately half a kilometre of railway track was reportedly removed in Kochi. Railway authorities have begun probing the incident to determine how the track was dismantled and whether theft, sabotage, or negligence was involved.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയില്‍ കുഞ്ഞുങ്ങളെ ലക്ഷ്യമിട്ട് വംശഹത്യ തുടരുന്നു; ഫലസ്തീന്‍ ജനതയുടെ നിലനില്‍പ് തന്നെ ഇല്ലാതാക്കുകയാണ് ഇസ്‌റാഈലെന്ന് യു.എന്‍ റിപ്പോര്‍ട്ട്

International
  •  5 hours ago
No Image

വാണിയപ്പാറയിലെ കല്ലറ തുറന്നു; രണ്ട് മൃതദേഹങ്ങള്‍ മാത്രം, പായ മൃതദേഹത്തിന്റെ അടിയില്‍ വെച്ചതെന്ന് നിഗമനം

Kerala
  •  5 hours ago
No Image

മരങ്ങള്‍ കടപുഴകി, വാഹനങ്ങള്‍ തകര്‍ന്നു, ഗതാഗതം തടസ്സപ്പെട്ടു; മുംബൈയില്‍ കനത്ത മഴ 

National
  •  6 hours ago
No Image

മയക്കുമരുന്ന് കടത്തിനെതിരെ സംയുക്ത പോരാട്ടം ശക്തമാക്കണം; അയല്‍ സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ച് കേരളം

Kerala
  •  6 hours ago
No Image

  ഓണം വരുന്നു, വഴിമുട്ടി ബെംഗളൂരു മലയാളി; കേരളത്തിലേക്കുള്ള പതിവ് ട്രെയിനുകളെല്ലാം ഹൗസ്ഫുള്‍

National
  •  7 hours ago
No Image

ബിശ്വനാഥ് സിന്‍ഹ കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറി; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

Kerala
  •  7 hours ago
No Image

തിരുവനന്തപുരം നഗരസഭയില്‍ ബി.ജെ.പിക്ക് തിരിച്ചടി;  20 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ അസാധു, വീണ്ടും സത്യപ്രതിജ്ഞ ചെയ്യാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

Kerala
  •  7 hours ago
No Image

പി.എം ശ്രീ വീണ്ടും സഭയില്‍, അടിയന്തരപ്രമേയവുമായി പ്രതിപക്ഷം; മുന്‍സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് വിദ്യാഭ്യാസ മന്ത്രി, നോട്ടിസില്‍ പറയുന്ന കാര്യങ്ങള്‍ വസ്തുതാ വിരുദ്ധം

Kerala
  •  8 hours ago
No Image

മരണത്തിലും ഏഴുപേര്‍ക്ക് പുതുജീവന്‍ നല്‍കി പതിനാറുകാരന്‍ ജൂവിന്‍; കണ്ണീരോടെ നാട് വിടചൊല്ലി

Kerala
  •  8 hours ago
No Image

ഹോര്‍മുസില്‍ ഫീ പിരിക്കാന്‍ ഇറാന്‍-ഒമാന്‍ നീക്കം; നിയമോപദേശം ലഭിച്ചതായി സൂചന

International
  •  8 hours ago