വടകരയിൽ ബൈക്ക് തടഞ്ഞുനിർത്തി യുവാവിന് നേരെ ആക്രമണം; ഇരുമ്പ് വടി കൊണ്ടുള്ള അടിയിൽ കൈ ഒടിഞ്ഞു, പിന്നിൽ വ്യക്തിവൈരാഗ്യമെന്ന് പൊലിസ്
വടകര: വടകര തോടന്നൂരിൽ ബൈക്ക് തടഞ്ഞുനിർത്തി യുവാവിനെ ക്രൂരമായി ആക്രമിച്ചതായി പരാതി. കൈനാട്ടി സ്വദേശി റിയാസിന് (24) നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ റിയാസിന്റെ കൈ ഒടിഞ്ഞു. ഗുരുതരമായി പരുക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് വൈകീട്ട് തോടന്നൂർ ജംഗ്ഷനിൽ വെച്ചായിരുന്നു സംഭവം. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന റിയാസിനെ സമീപവാസിയായ വ്യക്തി തടഞ്ഞുനിർത്തുകയും, കൈയ്യിൽ കരുതിയിരുന്ന ഇരുമ്പ് വടി ഉപയോഗിച്ച് ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. മർദനത്തെ തുടർന്ന് റിയാസിന്റെ കൈയ്ക്ക് ഒടിവ് സംഭവിച്ചു. സംഭവസ്ഥലത്ത് നാട്ടുകാർ ഓടിക്കൂടിയതോടെയാണ് അക്രമി പിൻമാറിയത്. തുടർന്ന് നാട്ടുകാർ ചേർന്നാണ് റിയാസിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചത്.
സംഭവത്തിന് പിന്നിൽ വ്യക്തിവൈരാഗ്യമാണെന്നാണ് വടകര പൊലിസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
a youth was brutally attacked by a group after they intercepted his motorcycle here. the victim suffered a fractured hand after being struck with an iron rod during the assault. according to the police, the initial investigation suggests that the attack was fueled by personal enmity. a case has been registered, and further investigation is underway to track down the suspects.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."