വിജ്ഞാപനത്തിന് മുൻപുള്ള ആരോപണങ്ങൾ നിലനിൽക്കില്ല; കെ.സി വേണുഗോപാലിനെതിരെ എ.എം ആരിഫിന്റെ ഹരജി ഹൈക്കോടതി ഫയലിൽ സ്വീകരിക്കാതെ തള്ളി
കൊച്ചി: ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിലെ കെ.സി വേണുഗോപാലിന്റെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് എൽ.ഡി.എഫ് സ്ഥാനാർഥിയായിരുന്ന എ.എം ആരിഫ് നൽകിയ ഹരജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് ജി. ഗിരീഷ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി ഫയലിൽ സ്വീകരിക്കാതെ തന്നെ തള്ളിക്കളഞ്ഞത്. കെ.സി വേണുഗോപാലിന്റെ വിജയം റദ്ദാക്കി പകരം തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു എ.എം ആരിഫ് കോടതിയെ സമീപിച്ചിരുന്നത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മതപരമായ ചേരിതിരിവുണ്ടാക്കുന്ന രീതിയിൽ വീഡിയോകൾ നിർമ്മിച്ച് പ്രചരിപ്പിച്ചെന്നും തന്നെ വ്യക്തിഹത്യ ചെയ്യാൻ ശ്രമിച്ചെന്നുമായിരുന്നു ഹരജിയിലെ പ്രധാന ആരോപണം. കെ.സി വേണുഗോപാലിന്റെ ഏജന്റുമാരും കോൺഗ്രസ് പ്രവർത്തകരുമാണ് ഇതിന് പിന്നിലെന്നും ആരിഫ് ആരോപിച്ചിരുന്നു.
എന്നാൽ ഈ വാദങ്ങളെ കെ.സി വേണുഗോപാൽ കോടതിയിൽ ശക്തമായി എതിർത്തു. ഹരജിയിലെ ആരോപണങ്ങൾക്ക് അടിസ്ഥാനമായ സംഭവങ്ങൾ നടന്നത് തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിനും കെ.സി വേണുഗോപാൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനും മുൻപുള്ള കാലയളവിലാണെന്ന് കോടതി നിരീക്ഷിച്ചു. ഈ സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാണിച്ചാണ് ഹൈക്കോടതി ഹരജി തള്ളിയത്.
The Kerala High Court has dismissed a petition filed by LDF leader A.M. Arif against UDF leader K.C. Venugopal without admitting it to the files. The court ruled that allegations raised before the official election notification was issued cannot be legally sustained.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."