ഹോർമുസ് കടലിടുക്കിൽ ഭാവിയിലും ഗതാഗത ഫീസ് ഈടാക്കില്ലെന്ന് ഒമാൻ; യുഎസുമായി ചർച്ച നടത്തി
മസ്‌കത്ത്: അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിൽ അതീവ പ്രാധാന്യമുള്ള ഹോർമുസ് കടലിടുക്കിലൂടെയുള്ള യാത്രയ്ക്ക് ഭാവിയിലുണ്ടാകുന്ന ഒരു ക്രമീകരണത്തിലും ഗതാഗത ഫീസോ ടോളോ ഏർപ്പെടുത്തില്ലെന്ന് ഒമാൻ. തന്ത്രപ്രധാനമായ ഈ ജലപാതയുടെ അതിർത്തി പങ്കിടുന്ന ഒമാനും ഇറാനും ചേർന്ന് സേവന ചെലവുകളെക്കുറിച്ച് ചർച്ച നടത്തുന്നുണ്ടെന്ന മുൻ വാർത്തകൾക്ക് പിന്നാലെയാണ് ഒമാൻ വിദേശകാര്യ മന്ത്രി ബദർ അൽബുസൈദി ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്.
ബഹ്‌റൈൻ തലസ്ഥാനമായ മനാമയിൽ ഗൾഫ് വിദേശകാര്യ മന്ത്രിമാരും യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഒമാന്റെ നിർണായക പ്രഖ്യാപനം ഉണ്ടായത്.
ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട് ഭാവിയിൽ ഉണ്ടാകുന്ന ഒരു സുരക്ഷാ-യാത്രാ ക്രമീകരണങ്ങളിലും കപ്പലുകളിൽ നിന്ന് യാതൊരുവിധ യാത്രാ ഫീസും ഈടാക്കില്ലെന്ന് ഒമാൻ ഉറപ്പുനൽകി. ഹോർമുസ് കടലിടുക്കിൽ പുതിയ നികുതികളോ ടോളുകളോ ഏർപ്പെടുത്തുന്നതിനെ യുഎസ് ഭരണകൂടം ശക്തമായി എതിർക്കുന്നതായി യുഎസ് സെക്രട്ടറി മാർക്കോ റൂബിയോ കൂടിക്കാഴ്ചയിൽ ആവർത്തിച്ചു.
ആഗോള എണ്ണക്കടത്തിലും വാണിജ്യത്തിലും നിർണായക പങ്കുവഹിക്കുന്ന ജലപാതയിലെ തടസ്സമില്ലാത്ത ഗതാഗതം ഉറപ്പാക്കാൻ ഇരുപക്ഷവും പ്രതിജ്ഞാബദ്ധത അറിയിച്ചു.
Oman has stated that no transit fees will be imposed in the Strait of Hormuz in the future following discussions with the United States, offering reassurance for global shipping and energy markets.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."