HOME
DETAILS

പാസ്‌പോര്‍ട്ടും പൗരത്വവും: ഇത് ഇന്നലെ എടുത്ത തീരുമാനമല്ല; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍

  
Web Desk
June 25, 2026 | 10:05 AM

Passport is not a citizenship document Central government clarifies after criticism

ന്യൂഡല്‍ഹി: പാസ്‌പോര്‍ട്ട് പൗരത്വം തെളിയിക്കുന്ന രേഖയല്ലെന്ന കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ പരാമര്‍ശത്തിന് പിന്നാലെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കിടെ വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തി. പാസ്‌പോര്‍ട്ട് പൗരത്വ രേഖയല്ലെന്ന നിലപാട് പുതുതല്ലെന്നും വര്‍ഷങ്ങളായി തുടരുന്നതാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

പാസ്‌പോര്‍ട്ട് സേവാ ദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ സന്ദേശത്തിലാണ് പാസ്‌പോര്‍ട്ട് ഒരു യാത്രാരേഖ മാത്രമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്. ഇതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളിലും രാഷ്ട്രീയ രംഗത്തും വ്യാപക വിമര്‍ശനം ഉയര്‍ന്നു.

പാസ്‌പോര്‍ട്ട് പൗരത്വം തെളിയിക്കുന്ന രേഖയല്ലെന്നത് ഇന്നലെയോ ഇന്നോ സ്വീകരിച്ച നിലപാടല്ലെന്നും പന്ത്രണ്ട് വര്‍ഷത്തിലേറെയായി ഇത് തുടരുന്ന കാര്യമാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. പാസ്‌പോര്‍ട്ട് നിയമം, 1967 പ്രകാരം ചില പ്രത്യേക സാഹചര്യങ്ങളില്‍ ഇന്ത്യന്‍ പൗരന്മാരല്ലാത്തവര്‍ക്കും പാസ്‌പോര്‍ട്ട് നല്‍കാന്‍ വ്യവസ്ഥയുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി.

2013ല്‍ ബോംബെ ഹൈക്കോടതി പുറപ്പെടുവിച്ച വിധിയിലും പാസ്‌പോര്‍ട്ട് പൗരത്വത്തിനുള്ള നിര്‍ണായക രേഖയല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. കര്‍ശന പരിശോധനകള്‍ക്ക് ശേഷമാണ് പാസ്‌പോര്‍ട്ട് നല്‍കുന്നതെങ്കിലും നിയമപരമായി അത് പൗരത്വത്തിന്റെ അന്തിമ തെളിവായി കണക്കാക്കാനാകില്ലെന്നാണ് വിശദീകരണം.

ഇന്ത്യന്‍ നിയമപ്രകാരം പാസ്‌പോര്‍ട്ട് പ്രധാനമായും അന്താരാഷ്ട്ര യാത്രകള്‍ക്കായി സര്‍ക്കാര്‍ നല്‍കുന്ന ഔദ്യോഗിക യാത്രാരേഖയാണ്. അത് പൗരത്വത്തെ സൂചിപ്പിക്കുന്നുണ്ടെങ്കിലും പൗരത്വം തെളിയിക്കുന്ന സമ്പൂര്‍ണ രേഖയല്ലെന്ന നിലപാടാണ് വിദേശകാര്യ മന്ത്രാലയം ആവര്‍ത്തിച്ചത്.

അതേസമയം, മന്ത്രാലയത്തിന്റെ പ്രസ്താവനയ്‌ക്കെതിരേ നിരവധി പ്രമുഖര്‍ രംഗത്തെത്തി. ഗാനരചയിതാവ് ജാവേദ് അക്തര്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാടിനെ 'അസംബന്ധം' എന്നാണ് വിശേഷിപ്പിച്ചത്. 'പാസ്‌പോര്‍ട്ട് പൗരത്വ രേഖയല്ലെങ്കില്‍ പിന്നെ എന്താണ് പൗരത്വത്തിനുള്ള രേഖ?' എന്ന് മുതിര്‍ന്ന അഭിഭാഷകനും രാജ്യസഭാംഗവുമായ കപില്‍ സിബല്‍ ചോദിച്ചു. വോട്ടര്‍ ഐഡി, ആധാര്‍, പാന്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട് എന്നിവയൊന്നും പൗരത്വ രേഖയല്ലെങ്കില്‍ സാധാരണക്കാര്‍ക്ക് പൗരത്വം എങ്ങനെ തെളിയിക്കാനാകുമെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രജ്ദീപ് സര്‍ദേശായിയും സാമൂഹിക മാധ്യമത്തിലൂടെ ചോദിച്ചു.

Amid criticism following the Ministry of External Affairs' remark that a passport is not proof of citizenship, the Central Government has issued a clarification. Government sources stated that the stance that a passport is not a citizenship document is not new and has been in place for years.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്യാർഥികളെ 'ഭീകരവാദികൾ' എന്ന് വിളിച്ചത് അംഗീകരിക്കാനാകാത്തത്; ധർമേന്ദ്ര പ്രധാനെതിരേ രാഹുൽ ഗാന്ധി

National
  •  25 minutes ago
No Image

6 രാജ്യങ്ങൾക്ക് കൂടി വിസ ഓൺ അറൈവൽ അനുവദിച്ച് യുഎഇ; ആനുകൂല്യം ഈ നിബന്ധനകളോടെ

uae
  •  33 minutes ago
No Image

നാളെ ഒരു ജില്ലയിലും മഴ അലര്‍ട്ടുകളില്ല: ശനിയാഴ്ച അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  34 minutes ago
No Image

പെരുമ്പാവൂരിലെ 18 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് വിദേശത്ത് നിന്ന്; ദമ്പതികള്‍ വന്‍ ലഹരി ശൃംഖലയിലെ കണ്ണികളെന്ന് പൊലിസ്

Kerala
  •  an hour ago
No Image

സി.ജെ.പി പ്രതിഷേധത്തിനിടെ പ്രവര്‍ത്തകന് മര്‍ദനം;  കര്‍ശന നടപടിയാവശ്യപ്പെട്ട് നേതൃത്വം

National
  •  an hour ago
No Image

ഹോട്ടലുകാര്‍ക്ക് ആശ്വാസം;  വാണിജ്യ എല്‍.പി.ജി സിലിണ്ടറുകള്‍ക്കുള്ള നിയന്ത്രണം നീക്കി

National
  •  2 hours ago
No Image

പഞ്ചായത്ത് ഫണ്ടില്‍ നിന്ന് 20 ലക്ഷം അമ്മയുടെ അക്കൗണ്ടിലേക്ക് മാറ്റി; ഡി.വൈ.എഫ്.ഐ നേതാവായ താല്‍ക്കാലിക ജീവനക്കാരന്‍ കസ്റ്റഡിയില്‍

Kerala
  •  2 hours ago
No Image

'സോറി അമ്മാ...' നീറ്റ് പുനഃപരീക്ഷക്ക് പിന്നാലെ ജീവനൊടുക്കി 18കാരന്‍ 

National
  •  2 hours ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; കക്ഷിചേര്‍ന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, ഹരീഷിന്റെ ജാമ്യം റദ്ദാക്കാന്‍ പൊലിസ്

Kerala
  •  3 hours ago
No Image

പെരുമ്പാവൂരില്‍ വന്‍ മയക്കുമരുന്ന് വേട്ട; 18 കോടി രൂപ വിലവരുന്ന 18 കിലോ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി, യുവാവ് അറസ്റ്റില്‍

Kerala
  •  3 hours ago