ആര്‍. സുഗതന്റെ രാജി ആവശ്യപ്പെട്ട് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സംഘര്‍ഷം; മേയര്‍ക്ക് കാലിന് പരുക്ക്, 16 പേര്‍ ആശുപത്രിയില്‍
തിരുവനന്തപുരം: ബി.ജെ.പി കൗണ്‍സിലര്‍ ആര്‍. സുഗതന്റെ രാജി ആവശ്യപ്പെട്ട് എല്‍.ഡി.എഫ് നടത്തിയ പ്രതിഷേധം തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സംഘര്‍ഷത്തിന് ഇടയാക്കി. പ്രതിഷേധത്തിനിടെ മേയര്‍ വി.വി. രാജേഷിനെ സിപിഎം കൗണ്‍സിലര്‍മാര്‍ തടഞ്ഞെങ്കിലും അദ്ദേഹം ഓഫീസിലേക്ക് പ്രവേശിച്ചു.
തുടര്‍ന്ന് സി.പി.എം, ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തുംതള്ളും ഉണ്ടാവുകയും സ്ഥിതി നിയന്ത്രണാതീതമായതോടെ പൊലിസ് ഇടപെടുകയും ചെയ്തു. സംഘര്‍ഷത്തില്‍ കൗണ്‍സിലര്‍മാര്‍ക്കും ഒരു വനിതാ പൊലിസ് ഉദ്യോഗസ്ഥയ്ക്കും പരുക്കേറ്റു.
ജനാധിപത്യപരമായ സമരമാണ് സംഘടിപ്പിച്ചതെന്ന് കോര്‍പ്പറേഷനിലെ സി.പി.എം പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ എസ്.പി. ദീപക് പറഞ്ഞു. അതേസമയം, ബലം പ്രയോഗിച്ചുള്ള പ്രതിഷേധം അംഗീകരിക്കാനാകില്ലെന്ന് മേയര്‍ വി.വി. രാജേഷ് പ്രതികരിച്ചു.
സി.പി.എം കൗണ്‍സിലര്‍മാരുടെ ഭാഗത്തുനിന്ന് അനാവശ്യ പ്രകോപനമുണ്ടായെന്നും രാവിലെ മുതല്‍ തന്നെ മേയറെ കാണാന്‍ എത്തിയ ജനങ്ങളെ തടഞ്ഞുവെന്നും മേയര്‍ ആരോപിച്ചു. ബിജെപി വനിതാ കൗണ്‍സിലര്‍മാര്‍ക്ക് നേരെ ആക്രമണമുണ്ടായതായും സംഘര്‍ഷത്തിനിടെ തനിക്ക് കാലിന് പരുക്കേറ്റതായും അദ്ദേഹം പറഞ്ഞു.
സംഭവത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
An LDF protest demanding the resignation of BJP councillor R. Sugathan led to clashes at the Thiruvananthapuram Corporation. During the protest, CPM councillors blocked Mayor V.V. Rajesh, but he managed to enter his office.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."