പിഎം ശ്രീ: കേന്ദ്രത്തിന് അനുകൂലമായ കരാറില്‍ ഒപ്പിട്ടത് മുന്‍ സര്‍ക്കാര്‍; പ്രതിഷേധം ജാള്യത മറയ്ക്കാന്‍- മന്ത്രി എന്‍. ഷംസുദ്ദീന്‍
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. പദ്ധതിയില്‍ കേരളം ഉള്‍പ്പെട്ടിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതിന് പിന്നാലെ, വിഷയത്തില്‍ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ നടപടികളും പൂര്‍ത്തിയാക്കി മുന്‍ സര്‍ക്കാര്‍ കരാറില്‍ ഒപ്പിട്ടതാണെന്ന് മന്ത്രി വ്യക്തമാക്കി.
കേന്ദ്ര സര്‍ക്കാരിന് ഏകപക്ഷീയമായി എല്ലാ അവകാശങ്ങളും നല്‍കുന്ന തരത്തിലുള്ള കരാറിലാണ് മുന്‍ സര്‍ക്കാര്‍ ഒപ്പുവെച്ചിരിക്കുന്നതെന്നും മന്ത്രി ആരോപിച്ചു. നിലവില്‍ ഈ കരാര്‍ റദ്ദാക്കാന്‍ യാതൊരു വ്യവസ്ഥയും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിക്കാനാകുമെന്ന കാര്യം പരിശോധിച്ചുവരികയാണെന്നും മന്ത്രി വ്യക്തമാക്കി.
നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നല്‍കിയ മറുപടിക്കെതിരേ പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു. എന്നാല്‍ മുന്‍ സര്‍ക്കാര്‍ ചെയ്ത കാര്യങ്ങളിലെ വീഴ്ച മറച്ചുവയ്ക്കാനാണ് ഇപ്പോള്‍ പ്രതിപക്ഷം പ്രതിഷേധിക്കുന്നതെന്ന് മന്ത്രി ആരോപിച്ചു.
വിഷയം വിശദമായി പഠിക്കാന്‍ സര്‍ക്കാര്‍ ഉപസമിതിയെ നിയോഗിച്ചിട്ടുണ്ട്. ഉപസമിതിയുടെ ആദ്യ യോഗം ഇതിനകം ചേര്‍ന്നുകഴിഞ്ഞു. അടുത്ത യോഗം ജൂലൈ ഒന്നിന് നടക്കും. അതിനുശേഷം തുടര്‍നടപടികള്‍ സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു.
അതേസമയം, മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കാന്‍ അധിക ബാച്ചുകള്‍ അനുവദിക്കുന്ന കാര്യം സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലാണ് സീറ്റുകളുടെ കുറവിന് സാധ്യതയുള്ളത്. ഈ വിഷയത്തില്‍ മന്ത്രിസഭയുടെ പരിഗണനയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സയന്‍സ് ബാച്ചുകള്‍ അനുവദിക്കുമ്പോള്‍ ആവശ്യമായ ലാബ് സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളും പരിഗണിക്കേണ്ടതുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേര്‍ത്തു.
After the Central Government submitted an affidavit in the Supreme Court stating that Kerala is not part of the PM SHRI scheme, Education Minister N. Shamsudheen responded to the issue. The minister clarified that the previous government had completed all procedures related to the scheme and signed the agreement.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."