HOME
DETAILS

വി.ഡി. സതീശന്‍ ഇരട്ടത്താപ്പ്, പിഎം ശ്രീ മുതല്‍ മദ്യനയം വരെ; മുഖ്യമന്ത്രിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി എം.വി. ഗോവിന്ദന്‍

  
Web Desk
June 26, 2026 | 6:30 AM

VD Satheesans double standards MV Govindan sharply criticizes the Chief Minister from PM Shri to liquor policy

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരേ രൂക്ഷ വിമര്‍ശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. പറയുന്ന കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കാത്ത നേതാവാണ് വി.ഡി. സതീശനെന്ന് അദ്ദേഹം ആരോപിച്ചു. പിഎം ശ്രീ പദ്ധതി, കരിമണല്‍ ഖനനം, വീര്യം കുറഞ്ഞ മദ്യനയം തുടങ്ങിയ വിഷയങ്ങളിലെല്ലാം മുഖ്യമന്ത്രി ഇരട്ടത്താപ്പ് സ്വീകരിക്കുകയാണെന്നും ഗോവിന്ദന്‍ കുറ്റപ്പെടുത്തി.

ഇടതുസര്‍ക്കാരാണ് കേരളത്തില്‍ അധികാരത്തിലെത്തിയിരുന്നതെങ്കില്‍ ഒരു കാരണവശാലും പിഎം ശ്രീ പദ്ധതി നടപ്പാക്കില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പിഎം ശ്രീ പദ്ധതിയെ എതിര്‍ത്തതിന്റെ പേരില്‍ ഇടത് നേതാക്കളെ അറബിക്കടലിലേക്കും ചവറ്റുകുട്ടയിലേക്കും എറിയുമെന്ന് പറഞ്ഞിരുന്ന വി.ഡി. സതീശന്‍, മുഖ്യമന്ത്രിയായ ഉടന്‍ തന്നെ യാതൊരു ജാള്യതയുമില്ലാതെ പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചുവെന്നും ഗോവിന്ദന്‍ ആരോപിച്ചു.

ഇതാണ് വി.ഡി. സതീശന്റെ ഇരട്ടത്താപ്പെന്നും ഇത് നേരത്തെയും ചൂണ്ടിക്കാട്ടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയായതിന് ശേഷം നിലപാടില്‍ മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും, കഴിഞ്ഞ ദിവസം നിയമസഭയില്‍ കുട്ടനാട് എം.എല്‍.എയ്ക്ക് നല്‍കിയ മറുപടിയിലൂടെ അദ്ദേഹം മാറാന്‍ തയ്യാറല്ലെന്ന് വ്യക്തമായെന്നും ഗോവിന്ദന്‍ വിമര്‍ശിച്ചു.

കരിമണല്‍ ഖനന വിഷയത്തിലും മുഖ്യമന്ത്രി വിരുദ്ധ നിലപാടുകളാണ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. പുറത്തുവെച്ച് സ്വകാര്യവത്കരിക്കുമെന്ന് പറയുകയും നിയമസഭയില്‍ സ്വകാര്യവത്കരിക്കില്ലെന്ന് പറയുകയും ചെയ്യുന്നതാണ് മുഖ്യമന്ത്രിയുടെ സമീപനമെന്നും ഗോവിന്ദന്‍ പറഞ്ഞു.

മദ്യനയവുമായി ബന്ധപ്പെട്ട് ഇപ്പോഴും യാതൊരു ചര്‍ച്ചയും നടക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യു.ഡി.എഫ് മദ്യനയം തീരുമാനിച്ചതിന് ശേഷം ബജറ്റില്‍ പാസാക്കിയ കാര്യങ്ങള്‍ നടപ്പാക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ബജറ്റിലൂടെ നല്‍കിയ ഇളവുകള്‍ കാരണം സംസ്ഥാന ഖജനാവിന് ഏകദേശം 600 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നും അദ്ദേഹം ആരോപിച്ചു.

ബക്കാര്‍ഡി പോലുള്ള കമ്പനികള്‍ക്ക് ആനുകൂല്യം ലഭിക്കുന്ന സാഹചര്യമാണിതെന്നും ഗോവിന്ദന്‍ പറഞ്ഞു. വി.എം. സുധീരനും കെ.സി. വേണുഗോപാലും ഉള്‍പ്പെടെയുള്ളവര്‍ വിഷയത്തില്‍ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍, പ്രശ്‌നത്തില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് മുഖ്യമന്ത്രി നിയമസഭയില്‍ ഒരു ഫയല്‍ ഉദ്ധരിച്ചതെന്നും അദ്ദേഹം ആരോപിച്ചു. ആ ഫയലിലെ വിവരങ്ങള്‍ പുറത്തുവന്നില്ലായിരുന്നെങ്കില്‍ ഇടതുസര്‍ക്കാര്‍ തെറ്റ് ചെയ്തുവെന്ന തെറ്റിദ്ധാരണ ജനങ്ങളില്‍ ഉണ്ടാകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കശുമാങ്ങയും ഉപയോഗിക്കാതെ പാഴാകുന്ന മറ്റ് കാര്‍ഷിക ഉല്‍പ്പന്നങ്ങളും ഉപയോഗിച്ച് കേരളത്തിന്റെ തനതായ വീര്യം കുറഞ്ഞ മദ്യം ഉല്‍പ്പാദിപ്പിക്കാനുള്ള സാധ്യതകളാണ് ഇടതുസര്‍ക്കാര്‍ പരിശോധിച്ചിരുന്നതെന്നും ഗോവിന്ദന്‍ പറഞ്ഞു. ഇത് കര്‍ഷകര്‍ക്ക് കൂടുതല്‍ വരുമാനം ലഭിക്കാന്‍ സഹായകമാകുമെന്ന വിലയിരുത്തലും ഉണ്ടായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

അത്തരം ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ബക്കാര്‍ഡിയുടെ കത്ത് ലഭിച്ചതെന്നും, വീര്യം കുറഞ്ഞ മദ്യത്തിന്റെ നിര്‍വചനം എന്താണെന്നും ശാസ്ത്രീയ പരിശോധനയിലൂടെ റിപ്പോര്‍ട്ട് ലഭിക്കണമെന്നുമാണ് താന്‍ മറുപടി നല്‍കിയതെന്നും എം.വി. ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

CPM State Secretary M.V. Govindan launched sharp criticism against Chief Minister V.D. Satheesan. He alleged that V.D. Satheesan is a leader who does not stand by what he says. Govindan also accused the Chief Minister of double standards on issues including the PM SHRI scheme, mineral sand mining, and the low-alcohol liquor policy.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചരിത്രം കുറിക്കാൻ മലയാളി പയ്യൻ; അയർലാൻഡിനെതിരെ ലക്ഷ്യം ഒരു ഇന്ത്യക്കാരനുമില്ലാത്ത മഹാറെക്കോർഡ്!

Football
  •  5 hours ago
No Image

പിഎം ശ്രീ: കേന്ദ്രത്തിന് അനുകൂലമായ കരാറില്‍ ഒപ്പിട്ടത് മുന്‍ സര്‍ക്കാര്‍; പ്രതിഷേധം ജാള്യത മറയ്ക്കാന്‍- മന്ത്രി എന്‍. ഷംസുദ്ദീന്‍

Kerala
  •  5 hours ago
No Image

കോർപ്പറേഷൻ ഭരണം തുലാസിൽ? ബിജെപിക്കെതിരെ അവിശ്വാസ പ്രമേയത്തിന് യുഡിഎഫ്; എൽഡിഎഫ് നിലപാട് നിർണായകം

Kerala
  •  5 hours ago
No Image

സ്‌കൂളുകളിലെ തെരുവുനായ ശല്യം തടയാന്‍ അധ്യാപകര്‍ക്ക് നോഡല്‍ ഓഫീസര്‍ ചുമതല; പ്രതിഷേധവുമായി കെ.എസ്.ടി.എ

Kerala
  •  6 hours ago
No Image

മൈതാനത്ത് ചരിത്ര അട്ടിമറി, ഗാലറിയിൽ 'സ്പൈഡർമാൻ' മാജിക്; ഇക്വഡോർ കോച്ചിന്റെ ഈ ആഘോഷം ലോകകപ്പ് ചരിത്രത്തിൽ ആദ്യം!

Football
  •  6 hours ago
No Image

ലഹരിമരുന്ന് സംഘത്തെ ചോദ്യംചെയ്ത മദ്‌റസാ അധ്യാപകന് ക്രൂര മര്‍ദനം

crime
  •  6 hours ago
No Image

ഫുട്‌ബോള്‍ കളിക്കിടെയുണ്ടായ തര്‍ക്കം; പതിനൊന്നുകാരന്‍ മരിച്ച നിലയില്‍, അന്വേഷണം ആരംഭിച്ച് പൊലിസ്

Kerala
  •  6 hours ago
No Image

യുഎസ്എയുടെ അപരാജിത കുതിപ്പിന് പൂട്ടിട്ട് തുർക്കി; ഇൻജുറി ടൈമിൽ ആവേശം വിതറി 3-2 വിജയം!

Football
  •  7 hours ago
No Image

ആഫ്രിക്കൻ ഫുട്ബോൾ 'വന്യവും തന്ത്രങ്ങളില്ലാത്തതും'; ജർമ്മൻ ഇതിഹാസം ഷ്വെയ്ൻസ്റ്റീഗറിന്റെ പരാമർശം വംശീയത നിറഞ്ഞതെന്ന് ഐവറി കോസ്റ്റ് കോച്ച്

Football
  •  7 hours ago
No Image

'അവളെയും ആ കോട്ടയിൽ നിന്ന് താഴേക്ക് തള്ളിയിടണം, അവൾ ഇനി എന്റെ മകളല്ല'; കേതൻ കൊലപാതകക്കേസിൽ പ്രതിയായ സിയക്കെതിരെ പിതാവ്

crime
  •  8 hours ago