അംഗന്‍വാടിയില്‍ ക്രൂരത; പെണ്‍കുഞ്ഞിനെ നെഞ്ചില്‍ ചവിട്ടി നിലത്തിട്ട ജീവനക്കാരിക്കെതിരേ കേസ്
പന്‍വേല്‍: മഹാരാഷ്ട്രയിലെ പന്‍വേലില്‍ അംഗന്‍വാടി ജീവനക്കാരി പെണ്‍കുഞ്ഞിനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പൊലിസ് കേസെടുത്തു. പന്‍വേലിലെ നന്ദഗാവ് ഗ്രാമത്തിലെ അംഗന്‍വാടിയിലാണ് സംഭവം. കുട്ടിയെ നെഞ്ചില്‍ ചവിട്ടി പടിയില്‍ നിന്ന് താഴേക്ക് തള്ളിവിടുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
വീഡിയോയില്‍ അംഗന്‍വാടി കെട്ടിടത്തിന്റെ പടിയില്‍ ഇരിക്കുന്ന പെണ്‍കുഞ്ഞിന്റെ നെഞ്ചില്‍ ജീവനക്കാരി ചവിട്ടുന്നതും തുടര്‍ന്ന് കുട്ടി താഴേക്ക് വീഴുന്നതും വ്യക്തമാണ്. വീണുകിടന്ന കുട്ടിയെ മറ്റൊരു ജീവനക്കാരിയാണ് എഴുന്നേല്‍പ്പിച്ച് ഇരുത്തിയത്. സംഭവത്തിനിടെ സഹപ്രവര്‍ത്തകയോട് ചിരിച്ചുകൊണ്ട് പെരുമാറുന്നതും ദൃശ്യങ്ങളിലുണ്ട്.
സാരി ധരിച്ചെത്തിയ ജീവനക്കാരി ഒരു കൈയില്‍ ബാഗ് പിടിച്ചിരുന്ന കുട്ടിയെയാണ് ചവിട്ടി താഴെയിട്ടത്. സമീപത്തുണ്ടായിരുന്ന മറ്റൊരു കുട്ടി ഭയന്ന് കരയുന്നതും വീഡിയോയില്‍ കാണാം.
വഴിയാത്രക്കാരില്‍ ഒരാള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് പിന്നീട് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. ഇതിന് പിന്നാലെ നവി മുംബൈ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കുട്ടികളെ സുരക്ഷിതമായി പരിപാലിക്കേണ്ട അംഗന്‍വാടിയില്‍ നടന്ന സംഭവം വലിയ പ്രതിഷേധത്തിനാണ് വഴിവെച്ചിരിക്കുന്നത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശനമായ നിരീക്ഷണവും ഉത്തരവാദികള്‍ക്കെതിരെ ശക്തമായ നടപടിയും സ്വീകരിക്കണമെന്ന് മാതാപിതാക്കളും നാട്ടുകാരും ആവശ്യപ്പെട്ടു.
Police have registered a case over an incident in Panvel, Maharashtra, where an Anganwadi worker brutally assaulted a baby girl.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."