HOME
DETAILS

മുല്ലപ്പെരിയാര്‍ സുരക്ഷാ സമിതി: കേരളത്തിന്റെ പ്രതിനിധിയെ ഉടന്‍ നിര്‍ദേശിക്കും; കേന്ദ്രം ആവശ്യം പരിഗണിച്ചെന്ന് മന്ത്രി

  
June 26, 2026 | 8:37 AM

Mullaperiyar Safety Committee Keralas representative will be nominated soon Minister Mons Joseph says the Center has considered the request

കോട്ടയം: മുല്ലപ്പെരിയാര്‍ സുരക്ഷാ സമിതിയില്‍ നിന്ന് കേരളത്തിന്റെ പ്രതിനിധിയെ ഒഴിവാക്കിയ നടപടിയില്‍ പ്രതികരണവുമായി ജലവിഭവ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ്. ഉത്തരവ് തിരുത്തണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നുവെന്നും കേരളത്തിന്റെ ആവശ്യം കേന്ദ്രം പരിഗണിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കേരളത്തിന്റെ പ്രതിനിധിയെ നിര്‍ദേശിക്കാന്‍ കേന്ദ്രം രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ടെന്നും, മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയ ശേഷം എത്രയും വേഗം പ്രതിനിധിയെ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മദ്യനയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തത വരുത്തിയിട്ടുണ്ടെന്നും മോന്‍സ് ജോസഫ് പറഞ്ഞു. സംസ്ഥാനത്തിന് ദോഷകരമായ സാഹചര്യം മദ്യനയത്തിന്റെ പേരില്‍ ഉണ്ടാകാന്‍ പാടില്ലെന്നാണ് കേരള കോണ്‍ഗ്രസിന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.

മദ്യത്തിന്റെ ഉപയോഗം ഘട്ടംഘട്ടമായി കുറയ്ക്കണമെന്നാണ് പാര്‍ട്ടി നിലപാടെന്നും, മദ്യനയവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും യു.ഡി.എഫില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി. യു.ഡി.എഫ് യോഗത്തിന് ശേഷമേ ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരിക്കുകയുള്ളുവെന്നും ചര്‍ച്ചയ്ക്ക് ശേഷം വ്യക്തമായ ധാരണയിലെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Water Resources Minister Mons Joseph responded to the move to exclude Kerala's representative from the Mullaperiyar Safety Committee. The minister said Kerala had asked the Central Government to correct the order, and the Centre has considered Kerala's demand.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രതിശ്രുതവരന്റെ കൊലപാതകം: പരസ്പരം പഴിചാരി സിയയും കാമുകനും; ആസൂത്രണം തന്റേതെന്ന് ഒടുവില്‍ സമ്മതിച്ച് സിയ

National
  •  5 hours ago
No Image

വാഹനമില്ലാതെ ലഹരിവേട്ട; കോഴിക്കോട് എക്‌സൈസ് പ്രതിസന്ധിയില്‍

Kerala
  •  5 hours ago
No Image

കരിപ്പൂര്‍ സ്വര്‍ണക്കടത്ത്: 'കസ്റ്റംസിന്റെ ഒത്താശയോടെ, പ്രതിയുടെ മൊഴി വിവാദത്തില്‍

Kerala
  •  6 hours ago
No Image

കേന്ദ്ര മന്ത്രിസഭയില്‍ ഉടന്‍ അഴിച്ചുപണി? പുതിയ മുഖങ്ങള്‍ക്കും വകുപ്പുമാറ്റത്തിനും സാധ്യത

National
  •  6 hours ago
No Image

പുതുചരിത്രമെഴുതാൻ CR7; കൊളംബിയക്കെതിരെ റൊണായെ കാത്തിരിക്കുന്നത് ഐതിഹാസിക റെക്കോർഡ്!

Football
  •  6 hours ago
No Image

പാസ്‌പോർട്ട് ഫീസ് കുത്തനെ കൂട്ടി കേന്ദ്ര സർക്കാർ; പുതുക്കിയ നിരക്കുകൾ ഇങ്ങനെ

uae
  •  6 hours ago
No Image

അംഗന്‍വാടിയില്‍ ക്രൂരത; പെണ്‍കുഞ്ഞിനെ നെഞ്ചില്‍ ചവിട്ടി നിലത്തിട്ട ജീവനക്കാരിക്കെതിരേ കേസ്

National
  •  6 hours ago
No Image

തോൽവി അറിയാതെ 32 വർഷങ്ങൾ; ഡച്ച് പടയുടെ വിജയ തേരോട്ടത്തിൽ പിറന്നത് വമ്പൻ റെക്കോർഡ്!

Football
  •  7 hours ago
No Image

വി.ഡി. സതീശന്‍ ഇരട്ടത്താപ്പ്, പിഎം ശ്രീ മുതല്‍ മദ്യനയം വരെ; മുഖ്യമന്ത്രിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി എം.വി. ഗോവിന്ദന്‍

Kerala
  •  7 hours ago
No Image

ചരിത്രം കുറിക്കാൻ മലയാളി പയ്യൻ; അയർലാൻഡിനെതിരെ ലക്ഷ്യം ഒരു ഇന്ത്യക്കാരനുമില്ലാത്ത മഹാറെക്കോർഡ്!

Football
  •  7 hours ago