HOME
DETAILS

ഇഡിയെ ആക്രമിച്ച കേസ്: ജാമ്യവിവാദത്തില്‍ പ്രോസിക്യൂട്ടര്‍ക്കെതിരേ കൂടുതല്‍ ആരോപണങ്ങള്‍

  
June 26, 2026 | 11:16 AM

ED attack case More allegations against prosecutor in bail dispute

തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരേ ആക്രമിച്ച കേസിലെ ഒന്‍പതാം പ്രതിക്ക് ജാമ്യം ലഭിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രോസിക്യൂട്ടര്‍ക്കെതിരേ കൂടുതല്‍ ആരോപണങ്ങള്‍ ഉയരുന്നു. പ്രതിയുടെ ജാമ്യത്തെ എതിര്‍ത്ത് പൊലിസ് ജൂണ്‍ 18-ന് തന്നെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നെങ്കിലും, സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഗീനാ കുമാരി ജാമ്യത്തെ എതിര്‍ത്തില്ലെന്നാണ് ആരോപണം. പ്രതിയെ ഇനി കസ്റ്റഡിയില്‍ വേണ്ടെന്നും അവര്‍ കോടതിയെ അറിയിച്ചു.

പ്രതിക്ക് ജാമ്യം നല്‍കരുതെന്ന് ചൂണ്ടിക്കാട്ടി 13 കാരണങ്ങളാണ് പൊലിസ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ജൂണ്‍ 24-ന് ജാമ്യാപേക്ഷ പരിഗണിച്ച ദിവസം വരെ അന്വേഷണ ഉദ്യോഗസ്ഥനുമായി പ്രോസിക്യൂട്ടര്‍ ബന്ധപ്പെട്ടില്ലെന്നും കേസ് ഡയറി ഉള്‍പ്പെടെയുള്ള രേഖകള്‍ ആവശ്യപ്പെട്ടില്ലെന്നും പൊലിസ് ആരോപിക്കുന്നു. ജാമ്യാപേക്ഷ പരിഗണിക്കുന്ന വിവരം പോലും അന്വേഷണ സംഘത്തെ അറിയിച്ചില്ലെന്നും ആക്ഷേപമുണ്ട്.

പൊലിസ് റിപ്പോര്‍ട്ടിന് വിരുദ്ധമായ നിലപാടാണ് പ്രോസിക്യൂട്ടര്‍ കോടതിയില്‍ സ്വീകരിച്ചതെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി പ്രതിയായ ഹരീഷ് കുമാറിന് ജാമ്യം അനുവദിച്ചതെന്നും പൊലിസ് പറയുന്നു.

സംഭവത്തില്‍ ഡി.ജി.പി ആസഫ് അലി ഇടപെട്ടിട്ടുണ്ട്. തിങ്കളാഴ്ച മുഴുവന്‍ രേഖകളുമായി ഹാജരാകാന്‍ അന്വേഷണ ഉദ്യോഗസ്ഥന് നിര്‍ദേശം നല്‍കി. പ്രോസിക്യൂട്ടര്‍ ഗീനാ കുമാരിയെ കേസില്‍ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് കമ്മിഷണര്‍ ഡി.ജി.പിക്ക് പരാതി നല്‍കിയിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള; പ്രതികളില്‍ നിന്ന് 79.85 ലക്ഷം രൂപ അന്വേഷണസംഘം പിടിച്ചെടുത്തു

National
  •  an hour ago
No Image

സെപ്റ്റിക് ടാങ്ക് ക്ലീനാക്കുന്നതിനിടെ യുവാവ് അപകടത്തില്‍പ്പെട്ടു; രക്ഷിക്കാന്‍ ചാടിയിറങ്ങി സുഹൃത്തുക്കള്‍; വിഷവാതകം ശ്വസിച്ച് മൂന്ന് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

National
  •  an hour ago
No Image

പന്തല്ലൂർ ജി.യു.പി സ്‌കൂളിൽ വായനയുടെ പൂക്കാലം

Kerala
  •  2 hours ago
No Image

ബംഗളൂരു സ്ഫോടനക്കേസ്: വിചാരണക്കോടതി മാറ്റി, വിധി വീണ്ടും വൈകും

Kerala
  •  2 hours ago
No Image

രാമക്ഷേത്ര ഫണ്ട് തട്ടിപ്പ്: ഉപാധ്യക്ഷ സ്ഥാനം രാജിവച്ച് ചമ്പത് റായ്

Kerala
  •  3 hours ago
No Image

ഓപ്പറേഷന്‍ സിന്ദൂറില്‍ വീരമൃത്യു വരിച്ച ആറു സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്ര സര്‍ക്കാര്‍

National
  •  3 hours ago
No Image

സയ്യിദുൽ വിഖായ സയ്യിദ് മാനു തങ്ങൾ അവാർഡിന് ഫിറോസ് ഖാൻ ആലത്തൂർ അർഹനായി

International
  •  3 hours ago
No Image

കോട്ടയത്ത് മീനച്ചിലാറ്റിലേക്ക് ചാടിയ യുവതി മരിച്ചു

Kerala
  •  3 hours ago
No Image

കോഴിക്കോട്ട് മേല്‍പാലത്തില്‍ ബൈക്കുകളും കാറും കൂട്ടിയിടിച്ചു; പാലത്തില്‍ നിന്ന് താഴേക്ക് തെറിച്ചുവീണ് യുവാവിന് ദാരുണാന്ത്യം

Kerala
  •  4 hours ago
No Image

സ്നേഹത്തിൻ്റെ കടുപ്പവും നന്മയുടെ മധുരവുമുള്ള "കാഞ്ഞിരപ്പള്ളിയുടെ ചായ മക്കാനി" ശനിയും ഞായറും

Kerala
  •  4 hours ago