HOME
DETAILS

ബംഗളൂരു സ്ഫോടനക്കേസ്: വിചാരണക്കോടതി മാറ്റി, വിധി വീണ്ടും വൈകും

  
June 26, 2026 | 11:31 AM

Bengaluru blast case Trial court shifted verdict delayed again

കോഴിക്കോട്: ബംഗളൂരു സ്ഫോടനക്കേസിന്റെ വിചാരണക്കോടതി മാറ്റി. ബംഗളൂരു അഡീഷണല്‍ സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതിയിലെ 43-ാം നമ്പര്‍ കോടതിയില്‍ നിന്ന് 93-ാം നമ്പര്‍ പ്രത്യേക കോടതിയിലേക്കാണ് കേസ് മാറ്റിയത്. സംസ്ഥാന പൊലിസ് അന്വേഷിച്ച എന്‍ഐഎ കേസുകള്‍ പ്രത്യേക കോടതിയിലേക്ക് മാറ്റുന്നതിന്റെ ഭാഗമായാണ് നടപടി.

ഏഴ് മാസം നീണ്ട അന്തിമവാദം പൂര്‍ത്തിയാക്കി വിധി പറയാന്‍ കാത്തിരിക്കെയായിരുന്നു കോടതിമാറ്റം. ഇതോടെ കേസിലെ വിധി വീണ്ടും വൈകാനാണ് സാധ്യത. ഇതിനെതിരെ സുപ്രിംകോടതിയെ സമീപിക്കാനാണ് വിചാരണ നേരിടുന്നവരുടെ തീരുമാനം.

അതേസമയം, കേസിലെ എട്ടാം പ്രതിയായ മലപ്പുറം പരപ്പനങ്ങാടി സ്വദേശി സക്കരിയയുടെ താല്‍ക്കാലിക ജാമ്യാപേക്ഷ ബംഗളൂരുവിലെ പ്രത്യേക കോടതി തള്ളി. രോഗബാധിതയായ മാതാവിനെ പരിചരിക്കാന്‍ ജാമ്യം അനുവദിക്കണമെന്നായിരുന്നു അപേക്ഷ. ജൂണ്‍ രണ്ടിനാണ് ഹര്‍ജി കോടതി പരിഗണിച്ചത്.

2009 മുതല്‍ കഴിഞ്ഞ 17 വര്‍ഷമായി സക്കരിയ ജാമ്യമില്ലാതെ വിചാരണത്തടവുകാരനായി ജയിലിലാണ്. വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന സുപ്രീംകോടതിയുടെ നിര്‍ദേശം ഉണ്ടായിട്ടും നടപടികള്‍ നീണ്ടുപോകുകയാണെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടുന്നു.

The trial court for the Bengaluru blast case has been changed. The case was transferred from Court No. 43 of the Bengaluru Additional City Civil and Sessions Court to Special Court No. 93.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇഡിയെ ആക്രമിച്ച കേസ്: ജാമ്യവിവാദത്തില്‍ പ്രോസിക്യൂട്ടര്‍ക്കെതിരേ കൂടുതല്‍ ആരോപണങ്ങള്‍

Kerala
  •  2 hours ago
No Image

രാമക്ഷേത്ര ഫണ്ട് തട്ടിപ്പ്: ഉപാധ്യക്ഷ സ്ഥാനം രാജിവച്ച് ചമ്പത് റായ്

Kerala
  •  3 hours ago
No Image

ഓപ്പറേഷന്‍ സിന്ദൂറില്‍ വീരമൃത്യു വരിച്ച ആറു സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്ര സര്‍ക്കാര്‍

National
  •  3 hours ago
No Image

സയ്യിദുൽ വിഖായ സയ്യിദ് മാനു തങ്ങൾ അവാർഡിന് ഫിറോസ് ഖാൻ ആലത്തൂർ അർഹനായി

International
  •  3 hours ago
No Image

കോട്ടയത്ത് മീനച്ചിലാറ്റിലേക്ക് ചാടിയ യുവതി മരിച്ചു

Kerala
  •  3 hours ago
No Image

കോഴിക്കോട് മേൽപ്പാലത്തിലെ അപകടം: ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു

Kerala
  •  4 hours ago
No Image

സ്നേഹത്തിൻ്റെ കടുപ്പവും നന്മയുടെ മധുരവുമുള്ള "കാഞ്ഞിരപ്പള്ളിയുടെ ചായ മക്കാനി" ശനിയും ഞായറും

Kerala
  •  4 hours ago
No Image

മഴ കനക്കും; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  4 hours ago
No Image

'ഇന്ത്യക്കാരിയായി തന്നെ മരിക്കണം'; 94-ാം വയസില്‍ അമേരിക്കന്‍ പൗരത്വം ഉപേക്ഷിച്ച് ഇന്ത്യന്‍ പൗരത്വത്തിനായി അപേക്ഷിച്ച് വയോധിക

National
  •  5 hours ago
No Image

മുല്ലപ്പെരിയാര്‍ സുരക്ഷാ സമിതി: കേരളത്തിന്റെ പ്രതിനിധിയെ ഉടന്‍ നിര്‍ദേശിക്കും; കേന്ദ്രം ആവശ്യം പരിഗണിച്ചെന്ന് മന്ത്രി

Kerala
  •  5 hours ago