HOME
DETAILS

പന്തല്ലൂർ ജി.യു.പി സ്‌കൂളിൽ വായനയുടെ പൂക്കാലം

  
June 26, 2026 | 12:06 PM

reading blossoms at panthalur gup school

മഞ്ചേരി: ഒറ്റ കഥയിലൂടെ കുട്ടികളെ വായനയുടെ വിസ്മയ ലോകത്തേക്കാനയിച്ച് വിദ്യാരംഗം കലാ സാഹിത്യ വേദിക്ക് തുടക്കമായി.  വായനവാരാചരണത്തോടനുബന്ധിച്ച് പന്തല്ലൂർ ഗവ. യു.പി. സ്കൂളിൽ സംഘടിപ്പിച്ച "വായനയുടെ പൂക്കാലം" പരിപാടി രസകരമായ കഥ അവതരണത്തിലൂടെ എഴുത്തുകാരനും ചലച്ചിത്ര പ്രവർത്തകനുമായ എം. കുഞ്ഞാപ്പ ഉദ്ഘാടനം ചെയ്തു.

പുസ്തകങ്ങളെ വെറുത്ത പെൺകുട്ടി അവയെ സ്നേഹിക്കാൻ തുടങ്ങുന്ന കഥയാണ് ആംഗ്യവും ചലനങ്ങളും സംഭാഷണങ്ങളും അഭിനയവും ചേർത്ത് അവതരിപ്പിച്ചത്. ലോകത്തിലെ മലയാളമടക്കമുള്ള പല പ്രധാന പുസ്തകങ്ങളും കഥാവതരണത്തിൽ വന്നുപോകുന്നുണ്ട്. കുട്ടികളെ കൂടി പങ്കാളികളാക്കിക്കൊണ്ടുള്ള അവതരണം ഏറെ ആകർഷകമായി. പന്തല്ലൂർ യു.പി. സ്കൂളിൽ നിന്ന് കുട്ടിക്കാലത്തു കിട്ടിയ പ്രോത്സാഹനമാണ് എഴുത്തുകാരനാകാനും ചിത്രകാരനാകാനും പ്രേരകമായതെന്ന് പൂർവവിദ്യാർഥി കൂടിയായ എം. കുഞ്ഞാപ്പ പറഞ്ഞു. 

വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനവും നടന്നു. പ്രധാനാധ്യാപിക  ഇ.കെ. ലീല അധ്യക്ഷത വഹിച്ചു. എം. കുഞ്ഞാപ്പ ക്ക് സ്കൂളിൻ്റെ ഉപഹാരം നൽകി ആദരിച്ചു. എസ്.ആർ.ജി കൺവീനർ പി. ജസീൻ സംസാരിച്ചു. പ്രോഗ്രാം കൺവീനർ പി. സുനേഷ് സ്വാഗതവും വിദ്യാരംഗം കൺവീനർ എം. ജ്യോതി നന്ദിയും പറഞ്ഞു. കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു. സാഹിത്യ ക്വിസ്, കഥ കവിത രചന മത്സരം, വായനശാല സന്ദർശനം, അമ്മമാർക്ക് ആസ്വാദനക്കുറിപ്പ് മത്സരം തുടങ്ങിയവ വായന വാരത്തിൽ നടത്തി.

WhatsApp Image 2026-06-26 at 5.20.28 PM.jpeg
പന്തല്ലൂർ ഗവ. യു. പി. സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം എഴുത്തുകാരനും ചലച്ചിത്ര പ്രവർത്തകനുമായ എം. കുഞ്ഞാപ്പ നിർവഹിക്കുന്നു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗളൂരു സ്ഫോടനക്കേസ്: വിചാരണക്കോടതി മാറ്റി, വിധി വീണ്ടും വൈകും

Kerala
  •  4 hours ago
No Image

ഇഡിയെ ആക്രമിച്ച കേസ്: ജാമ്യവിവാദത്തില്‍ പ്രോസിക്യൂട്ടര്‍ക്കെതിരേ കൂടുതല്‍ ആരോപണങ്ങള്‍

Kerala
  •  4 hours ago
No Image

രാമക്ഷേത്ര ഫണ്ട് തട്ടിപ്പ്: ഉപാധ്യക്ഷ സ്ഥാനം രാജിവച്ച് ചമ്പത് റായ്

Kerala
  •  4 hours ago
No Image

ഓപ്പറേഷന്‍ സിന്ദൂറില്‍ വീരമൃത്യു വരിച്ച ആറു സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്ര സര്‍ക്കാര്‍

National
  •  4 hours ago
No Image

സയ്യിദുൽ വിഖായ സയ്യിദ് മാനു തങ്ങൾ അവാർഡിന് ഫിറോസ് ഖാൻ ആലത്തൂർ അർഹനായി

International
  •  5 hours ago
No Image

കോട്ടയത്ത് മീനച്ചിലാറ്റിലേക്ക് ചാടിയ യുവതി മരിച്ചു

Kerala
  •  5 hours ago
No Image

കോഴിക്കോട് മേൽപ്പാലത്തിലെ അപകടം: ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു

Kerala
  •  5 hours ago
No Image

സ്നേഹത്തിൻ്റെ കടുപ്പവും നന്മയുടെ മധുരവുമുള്ള "കാഞ്ഞിരപ്പള്ളിയുടെ ചായ മക്കാനി" ശനിയും ഞായറും

Kerala
  •  6 hours ago
No Image

മഴ കനക്കും; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  6 hours ago
No Image

'ഇന്ത്യക്കാരിയായി തന്നെ മരിക്കണം'; 94-ാം വയസില്‍ അമേരിക്കന്‍ പൗരത്വം ഉപേക്ഷിച്ച് ഇന്ത്യന്‍ പൗരത്വത്തിനായി അപേക്ഷിച്ച് വയോധിക

National
  •  6 hours ago