HOME
DETAILS

പട്രോളിങ്ങിനിടെ കാറിടിച്ച് പരുക്കേറ്റ സിവില്‍ പൊലിസ് ഓഫിസര്‍ സൂരജിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി 

  
Web Desk
June 28, 2026 | 7:51 AM

civil-police-officer-suraj-second-leg-amputated-after-patrol-accident

കാഞ്ഞങ്ങാട്: ഹൈവേ പട്രോളിങ്ങിന്റെ ഭാഗമായി നിര്‍ത്തിയ പൊലിസ് ജീപ്പില്‍ നിയന്ത്രണം തെറ്റിയെത്തിയ കാര്‍ ഇടിച്ച് പരുക്കേറ്റ് മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സിവില്‍ പൊലിസ് ഓഫിസര്‍ കെ.എം സൂരജിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി.

മംഗളുരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. 70 ശതമാനത്തിലേറെ പരുക്കേറ്റ കാലില്‍ ഒന്നിലേറെ ശസ്ത്രക്രിയകള്‍ നടത്തിയിരുന്നു. എന്നിട്ടും ഫലം കാണാത്തതിനെ തുടര്‍ന്നാണ് രണ്ടാത്തെ കാലും മുറിച്ചുമാറ്റേണ്ടി വന്നത്. 

അപകടത്തില്‍ പരുക്കേറ്റ മറ്റൊരു പൊലിസ് ഉദ്യോഗസ്ഥന്‍ അലോഷ്യസിന്റെ ഒരു കാലും നേരത്തെ മുറിച്ചുമാറ്റിയിരുന്നു. ശസ്ത്രക്രിയ നടത്തിയെങ്കിലും മറ്റ് അവയവങ്ങളെ കൂടി ബാധിക്കുമെന്നതിനാലാണ് കാലുകള്‍ നീക്കിയത്.

വാഹന പരിശോധനയ്ക്കിടെ നിയന്ത്രണം വിട്ട കാര്‍ പൊലിസ് വാഹനത്തിന് പിറകില്‍ നില്‍ക്കുകയായിരുന്ന പൊലിസുകാരെ ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാല്‍ മംഗളൂരുവിലേക്ക് മാറ്റുകയായിരുന്നു. പൊലിസ് ക്ലബിലെ മുന്‍ ഫുട്‌ബോള്‍ താരം കൂടിയാണ് സൂരജ്.

 

Civil Police Officer Suraj, who sustained severe injuries after being hit by a car while on patrol duty, has undergone amputation of his second leg due to the extent of his injuries. He continues to receive medical treatment as doctors monitor his condition



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയില്‍ നരവേട്ട അവസാനിപ്പിക്കാതെ ഇസ്‌റാഈല്‍; ആക്രമണത്തില്‍ സഹോദരനും സഹോദരിയും കൊല്ലപ്പെട്ടു, ആക്രണം 'സുരക്ഷിത' മേഖലയില്‍

International
  •  3 hours ago
No Image

തൃശൂരില്‍ വന്‍ ലഹരി വേട്ട 308 ഗ്രാം എം.ഡി.എം.എ പിടികൂടി; ഏഴുപേര്‍ പിടിയില്‍

Kerala
  •  4 hours ago
No Image

ആരതിയെ അതുല്‍ വിവാഹം ചെയ്തത് ബാങ്ക് മാനേജറെന്ന് പറഞ്ഞ്; ഭര്‍ത്താവിന്റെ പീഡനം പലരോടും പറഞ്ഞു, പക്ഷേ വിഷമം ആരും കേട്ടില്ല- അവസാന കുറിപ്പ്

Kerala
  •  4 hours ago
No Image

പിണറായിയുടെ വിമാനയാത്ര മുടങ്ങിയ സംഭവം: പ്രോട്ടോക്കോള്‍ വിഭാഗത്തിന് വീഴ്ച്ച സംഭവിച്ചു, വിശദീകരണം തേടി സര്‍ക്കാര്‍

Kerala
  •  5 hours ago
No Image

ജപ്പാനില്‍ വീണ്ടും ഭൂചലനം; 6.1 തീവ്രത, ജാഗ്രതാ മുന്നറിയിപ്പ്. സുനാമി ആശങ്കയില്ലെന്ന് റിപ്പോര്‍ട്ട് 

International
  •  5 hours ago
No Image

ബഹ്‌റൈനിലെയും കുവൈത്തിലെയും ഇറാന്‍ ആക്രമണം: ആള്‍നാശമില്ലെന്ന് യുഎസ്

bahrain
  •  5 hours ago
No Image

മാസപ്പടി കേസ്: അന്വേഷണം വിപുലീകരിക്കാന്‍ ഇ.ഡി; ;മെന്റര്‍'മാരുടെ പങ്ക് പരിശോധിക്കുന്നു

Kerala
  •  5 hours ago
No Image

വെനസ്വേല ഭൂചലനം:  മരണം 1430 കടന്നു, കാണാതായവര്‍ അരലക്ഷത്തിലേറെ, രക്ഷാപ്രവര്‍ത്തനം തുടരുന്നു

International
  •  6 hours ago
No Image

സഊദി യാത്രക്കാർക്ക് കൈയിൽ കരുതാവുന്ന മൂല്യവസ്തുക്കളിൽ കടുത്ത നിയന്ത്രണം; 40,000 റിയാലിൽ കൂടുതൽ പണമോ മൂല്യവസ്തുക്കളോ ഉണ്ടെങ്കിൽ വെളിപ്പെടുത്തണം

Kerala
  •  6 hours ago
No Image

സി.സി.ആർ.എച്ച് റിസർച്ച് ഓഫിസർ പരീക്ഷ റദ്ദാക്കി; അപ്രതീക്ഷിത നടപടിയിൽ  പ്രതിസന്ധിയിലായി ഉദ്യോഗാർഥികൾ

Kerala
  •  7 hours ago