'15,000' ആളുകളെ കൊല്ലാന്‍ പദ്ധതിയിട്ടു' മുഹറം ഘോഷയാത്രയ്ക്കിടെ ജനങ്ങള്‍ക്ക് വിഷഗുളികകള്‍ വിതരണം ചെയ്തയാള്‍ പിടിയില്‍
മുംബൈ: മുംബൈയില്‍ നടന്ന മുഹറം ഘോഷയാത്രയ്ക്കിടെ ജനങ്ങള്‍ക്ക് വിഷഗുളികകള്‍ വിതരണം ചെയ്തയാള്‍ പിടിയില്‍. വിഷഗുളികകള്‍ പൂര്‍ണമായി വിതരണം ചെയ്യുന്നതിന് മുന്‍പ് തന്നെ പിടിയിലായത് വലിയ ഒരു രന്തം ഒഴിവാക്കിയതായി പൊലിസ് പറഞ്ഞു. ഇയാളെ രണ്ട് ദിവസത്തെ പൊലിസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.
ഗുളികകള്‍ കഴിച്ചതിനെ തുടര്‍ന്ന് കുറഞ്ഞത് 11 പേര്‍ക്കെങ്കിലും അസുഖം ബാധിച്ചതായി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. അവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എല്ലാവരും ഇപ്പോള്‍ അപകടനില തരണം ചെയ്തതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. .
എലിവിഷത്തിലും മറ്റ് കീടനാശിനികളിലും ഉപയോഗിക്കുന്ന 'സിങ്ക് ഫോസ്ഫൈഡ്' എന്ന മാരകമായ രാസസംയുക്തമാണ് ഇയാള്‍ വിതരണം ചെയ്ത ക്യാപ്സൂളുകളില്‍ അടങ്ങിയിരുന്നതെന്ന് കണ്ടെത്തിയതായി പൊലിസ് വ്യക്തമാക്കി. അന്നേദിവസം ചടങ്ങില്‍ പങ്കെടുക്കുന്ന ആയിരക്കണക്കിന് ആളുകളെ വിഷം കൊടുത്ത് കൊല്ലാനായിരുന്നു തന്റെ പദ്ധതിയെന്ന് പ്രേംജി സമ്മതിച്ചതായും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
റേ റോഡിലെ റഹ്‌മത്താബാദ് സെമിത്തേരിക്ക് സമീപം മുഹറം ഘോഷയാത്രയില്‍ പങ്കെടുത്തവര്‍ക്കാണ് പ്രേംജി ഗുളികകള്‍ വിതരണം ചെയ്തത്. ഇവ വേദനസംഹാരികളും പ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന ഗുളികകളുമാണെന്ന് പറഞ്ഞാണ് ഇയാള്‍ നല്‍കിയത്. ഗുളിക കഴിച്ചതിനെ തുടര്‍ന്ന് കുറഞ്ഞത് 11 പേര്‍ക്കെങ്കിലും അസ്വസ്ഥതകള്‍ അനുഭവപ്പെട്ടു. ഇവരെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഗുളികകള്‍ കൈവശംവെക്കാനോ വിതരണം ചെയ്യാനോ ഇയാള്‍ക്ക് യാതൊരുവിധ അനുമതിയും ഉണ്ടായിരുന്നില്ലെന്നും ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ജയന്ത് മീന ചൂണ്ടിക്കാട്ടി. പ്രതിയുടെ കയ്യില്‍നിന്ന് ഗുളികകളുടെ ശേഖരം പൊലിസ് പിടിച്ചെടുത്തു. ഇതില്‍ 14,900 ഗുളികകളാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇതിനോടകം തന്നെ വലിയൊരു അളവ് ഗുളികകള്‍ ജനങ്ങള്‍ക്ക് വിതരണം ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് പൊലിസ് കരുതുന്നത്.
മൂന്ന് വനിതാ സന്നദ്ധപ്രവര്‍ത്തകരുടെ ജാഗ്രതയാണ് ആയിരക്കണക്കിന് ജീവനുകള്‍ രക്ഷിക്കാന്‍ കാരണമായത്. ഇവരില്‍ ഒരാളാണ് പ്രതി സംശയാസ്പദമായ രീതിയില്‍ ഗുളികകള്‍ വിതരണം ചെയ്യുന്നത് ആദ്യം ശ്രദ്ധിച്ചത്. സന്നദ്ധപ്രവര്‍ത്തകര്‍ ഉടന്‍ തന്നെ ഇയാളെ തടയുകയും പൊലിസില്‍ വിവരമറിയിക്കുകയുമായിരുന്നു. കൂടാതെ, ഈ ഗുളികകള്‍ ആരും കഴിക്കരുതെന്ന് ആവശ്യപ്പെട്ട് അടിയന്തര അനൗണ്‍സ്മെന്റും നടത്തി.
a man has been arrested for allegedly distributing poisoned pills during a muharram procession as part of a suspected plot targeting thousands of people. authorities are investigating the incident.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."