HOME
DETAILS

ജലദോഷത്തിന് ചികിത്സ തേടിയെത്തി; 19 മാസം പ്രായമുള്ള കുഞ്ഞിന് കാഴ്ച നഷ്ടമായി, മധ്യപ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിക്കെതിരെ അന്വേഷണം

  
Web Desk
June 29, 2026 | 4:16 AM

19-month-old child allegedly loses eyesight after medication error at madhya pradesh government hospital

ഭോപ്പാല്‍: വെറുമൊരു ജലദോഷത്തിന് ചികിത്സ തേടിയാണ് ആശുപത്രിയിലെത്തിയത്. ചികിത്സയുടെ അവസാനം കുഞ്ഞിന് കഴാച ശക്തി തന്നെ നഷ്ടമായി. മധ്യപ്രദേസിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയിലാണ് ഗുരുതരമായ ഈ ചികിത്സാ പിഴവുണ്ടായിരിക്കുന്നത്. 

ജലദോഷം, ചുമ, കണ്ണിന് ചുവപ്പ് തുടങ്ങിയ പ്രശ്‌നങ്ങളുമായാണ് മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലെ ബന്ദ സിവില്‍ ആശുപത്രിയില്‍ 19 മാസം പ്രായയമുള്ള കുഞ്ഞിനെ ചികിത്സക്കെത്തിക്കുന്നത്. ഭൂസ കമാല്‍പൂര്‍ ഗ്രാമത്തിലെ താമസക്കാരനായ ഇന്ദ്രജ് വിശ്വകര്‍മയുടെ കുഞ്ഞാണ് ചികിത്സ തേടിയത്. ശിശു രോഗ വിദഗ്ധന്‍ കണ്ണില്‍ ഒഴിക്കാനുള്ള തുള്ളിമരുന്നും സിറപ്പും മരുന്നുകളും നിര്‍ദേശിച്ചതായി ഇയാള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. മെയ് 29നായിരുന്നു അത്. 

ചികിത്സക്കിടെ കഫം അലിയിക്കാന്‍ ഉപയോഗിക്കുന്ന മരുന്ന് അബദ്ധത്തില്‍ കുട്ടിയുടെ കണ്ണില്‍ ഒഴിച്ചതാണ് ഗുരുതര പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്നാണ് മാതാപിതാക്കള്‍ ആരോപിക്കുന്നത്. തുടര്‍ന്ന് കുട്ടിയുടെ ആരോഗ്യനില വഷളായി. എന്നാല്‍, കുട്ടി സുഖം പ്രാപിക്കുമെന്ന പ്രതീക്ഷയില്‍ മൂന്നു നാലുമണിക്കൂര്‍ ആശുപത്രിയില്‍ തന്നെ തുടര്‍ന്നു. അതിനിടെ, കുട്ടിയുടെ നില ഗുരുതരമായി. ഇതോടെ സാഗര്‍ ജില്ലാ ആശുപത്രിയിലേക്കും പിന്നീട് ഭോപാല്‍ എയിംസിലേക്കും മാറ്റുകയായിരുന്നു. അവിടെ പരിശോധന നടത്തിയ ഡോക്ടര്‍മാര്‍ കുട്ടിക്ക് കാഴ്ച പൂര്‍ണമായി നഷ്ടമായെന്ന് അറിയിച്ചുവെന്നും കുടുംബം പറയുന്നു.

ഉത്തരവാദികളായ ഡോക്ടര്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കും എതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ദ്രജ്  പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ ആരോഗ്യവകുപ്പ് മൂന്നംഗ അന്വേഷണ സമിതിയെ നിയോഗിച്ചിരിക്കുകയാമ്. ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.  കുട്ടിക്ക് നിര്‍ദേശിച്ച മരുന്ന്, നല്‍കിയ മരുന്ന്, ചികിത്സയിലെ വീഴ്ച എന്നിവ സമിതി പരിശോധിക്കും. കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സാഗര്‍ ചീഫ് മെഡിക്കല്‍ ആന്‍ഡ് ഹെല്‍ത്ത് ഓഫിസര്‍ പ്രതികരിച്ചു. 

പൊലിസും അന്വേഷണം ആരംഭിച്ചു. ആരോപണങ്ങളാണ് ഇപ്പോള്‍ അന്വേഷിക്കുന്നതെന്നും ചികിത്സാപിഴവ് സംഭവിച്ചിട്ടുണ്ടോയെന്നത് അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്ന ശേഷമേ വ്യക്തമാകൂവെന്നും പൊലിസ് പറഞ്ഞു.

a 19-month-old child allegedly lost eyesight after a suspected medication error at a government hospital in madhya pradesh. health officials and police have launched investigations into the incident.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഊരാളുങ്കലിന് ക്രമവിരുദ്ധമായി ഒന്നും നല്‍കിയിട്ടില്ല; അവരുടേത് നിലവാരമുള്ള പ്രവൃത്തി; പിന്തുണച്ച് സര്‍ക്കാര്‍

Kerala
  •  4 hours ago
No Image

ഗ്രൂപ്പ് ഘട്ടത്തിൽ പുലികളായാൽ കിരീടം കിട്ടില്ലേ? അർജന്റീനയെയും ഫ്രാൻസിനെയും ഭയപ്പെടുത്തുന്ന ലോകകപ്പ് ചരിത്രം!

Football
  •  4 hours ago
No Image

പ്ലസ് വണ്‍ മലബാര്‍ മേഖലക്ക് അധിക ബാച്ചുകള്‍; ആവശ്യാനുസരണം താല്‍ക്കാലിക ബാച്ചുകള്‍ അനുവദിക്കുന്നതും പരിഗണനയിലെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

Kerala
  •  4 hours ago
No Image

കുണ്ടന്നൂരില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ട്വിസ്റ്റ്, സംഭവം പൊലിസില്‍ അറിയിച്ചത് യുവതിയുടെ സുഹൃത്ത്, അമ്മ അറസ്റ്റില്‍

Kerala
  •  4 hours ago
No Image

തൃശൂരില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയില്‍

Kerala
  •  4 hours ago
No Image

'കഴിവില്ലാത്തവർ നേതൃത്വത്തിൽ'; ദക്ഷിണ കൊറിയൻ കോച്ച് ഹോങ് മ്യുങ്-ബോ രാജിവെച്ചു, അന്വേഷണത്തിന് ഉത്തരവിട്ട് ദക്ഷിണ കൊറിയൻ പ്രസിഡന്റ്

Football
  •  4 hours ago
No Image

കിരീട വരൾച്ച തീർക്കാൻ ബ്രസീൽ, അട്ടിമറി വീര്യവുമായി ജപ്പാൻ; ലോകകപ്പിലെ ജീവനമരണ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം

Football
  •  5 hours ago
No Image

ഗസ്സ വംശഹത്യ, പീഡനം, ലൈംഗിക അതിക്രമം....ഇറ്റാമര്‍ ബെന്‍-ഗ്വിറിനെ വിചാരണ ചെയ്യണമെന്ന് ആവശ്യപ്പെട്ട് യു.എസ് നീതിന്യായ വകുപ്പിന് ഹിന്ദ് റജബ് ഫൗണ്ടേഷന്റെ പരാതി 

International
  •  5 hours ago
No Image

വിനോദ സഞ്ചാരികളെ രക്ഷിക്കാനിറങ്ങി; പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ ടൂറിസ്റ്റ് ഗൈഡിന്റെ മൃതദേഹം കണ്ടെത്തി

Kerala
  •  5 hours ago
No Image

എല്‍.ഡി.എഫ് പിന്തുണയില്ല; തിരുവനന്തപുരം കോര്‍പറേഷനില്‍ അവിശ്വാസത്തില്‍ നിന്ന് യു.ഡി.എഫ് പിന്മാറി

Kerala
  •  5 hours ago