HOME
DETAILS

ചമ്പക്കുളം മൂലം വള്ളംകളി ഇന്ന്: കുട്ടനാടിന് പ്രാദേശിക അവധിയില്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശം വിവാദത്തില്‍

  
June 29, 2026 | 5:31 AM

no local holiday for Kuttanad on Champakulam Moolam Boat Race day CMs off-mike remark sparks controversy


ആലപ്പുഴ: ചരിത്രപ്രസിദ്ധമായ ചമ്പക്കുളം മൂലം വള്ളംകളി ഇന്ന് നടക്കാനിരിക്കെ, കുട്ടനാട് താലൂക്കിന് പ്രാദേശിക അവധി അനുവദിക്കാത്തതില്‍ വ്യാപക പ്രതിഷേധം. വള്ളംകളി പ്രമാണിച്ച് അവധി നല്‍കണമെന്ന് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍ നിയമസഭയില്‍ സബ്മിഷനിലൂടെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, വിഷയം പരിശോധിക്കാമെന്ന് സഭയില്‍ മറുപടി നല്‍കിയ ശേഷം, 'ഒരു കാരണവശാലും കൊടുക്കില്ല' എന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍ സഹപ്രവര്‍ത്തകനോട് രഹസ്യമായി പറഞ്ഞതാണ് ഇപ്പോള്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരിക്കുന്നത്.

താലൂക്കിന് അവധി നല്‍കാത്തതില്‍ ജനപ്രതിനിധി എന്ന നിലയില്‍ തനിക്ക് കടുത്ത വിഷമമുണ്ടെന്ന് എംഎല്‍എ റെജി ചെറിയാന്‍ വ്യക്തമാക്കി. ചെമ്പകശ്ശേരി പള്ളിയില്‍ നിന്ന് ആചാരപ്രകാരം കയറും കൊടിയും സ്വീകരിച്ച് നടത്തുന്ന, നാനൂറിലധികം വര്‍ഷത്തെ പാരമ്പര്യമുള്ള ഈ വള്ളംകളി കുട്ടനാടിന്റെ വലിയൊരു ചരിത്രമാണ്.

 ഇതിന്റെ പാരമ്പര്യം കണക്കിലെടുത്താല്‍ കേരളത്തിന് മൊത്തം അവധി നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷം അനുമതി നിഷേധിച്ചെങ്കിലും വള്ളംകളിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സംസ്ഥാനത്തുടനീളം സജീവമാക്കാന്‍ ഈ വിവാദം കാരണമായിട്ടുണ്ട്. അതിനാല്‍ അടുത്ത വര്‍ഷം കുട്ടനാട്ടുകാര്‍ക്കായി പ്രാദേശിക അവധി കൂടുതല്‍ ശക്തമായി ആവശ്യപ്പെടുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ഒരു നല്ല കാര്യത്തിനായി ശ്രമിച്ചപ്പോള്‍ ഉണ്ടായ അനാവശ്യ തര്‍ക്കങ്ങളില്‍ തനിക്ക് വ്യക്തിപരമായി സങ്കടമുണ്ടെന്നും എംഎല്‍എ പറഞ്ഞു. നിയമസഭയില്‍ സബ്മിഷന് മറുപടി നല്‍കി സീറ്റിലിരിക്കുന്നതിനിടെ, മുഖ്യമന്ത്രി അടുത്തിരുന്ന മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയോട് 'ഒരു കാരണവശാലും കൊടുക്കില്ല' എന്ന് പറയുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം രാഷ്ട്രീയ വിവാദമായി മാറിയത്.

 

Despite demands from Kuttanad MLA Reji Cheriyan, no local holiday was declared for the historic Champakulam Moolam Boat Race today, triggering a controversy over Chief Minister VD Satheesan's leaked off-mike refusal in the assembly.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പിണറായിയുടെ യാത്ര മുടങ്ങിയ സംഭവം: കേരള ഹൗസ് പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  3 hours ago
No Image

'ഭൂപടത്തിൽ ബോസ്നിയ എവിടെയെന്ന് അറിയില്ല, അറിയേണ്ടതുമില്ല'; തത്സമയ ചർച്ചയിൽ വംശീയ അധിക്ഷേപം, ഒടുവിൽ മാപ്പപേക്ഷിച്ച് യുഎസ് മാധ്യമപ്രവർത്തക

Football
  •  4 hours ago
No Image

ഊരാളുങ്കലിന് ക്രമവിരുദ്ധമായി ഒന്നും നല്‍കിയിട്ടില്ല; അവരുടേത് നിലവാരമുള്ള പ്രവൃത്തി; പിന്തുണച്ച് സര്‍ക്കാര്‍

Kerala
  •  4 hours ago
No Image

ഗ്രൂപ്പ് ഘട്ടത്തിൽ പുലികളായാൽ കിരീടം കിട്ടില്ലേ? അർജന്റീനയെയും ഫ്രാൻസിനെയും ഭയപ്പെടുത്തുന്ന ലോകകപ്പ് ചരിത്രം!

Football
  •  4 hours ago
No Image

പ്ലസ് വണ്‍ മലബാര്‍ മേഖലക്ക് അധിക ബാച്ചുകള്‍; ആവശ്യാനുസരണം താല്‍ക്കാലിക ബാച്ചുകള്‍ അനുവദിക്കുന്നതും പരിഗണനയിലെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

Kerala
  •  5 hours ago
No Image

കുണ്ടന്നൂരില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ട്വിസ്റ്റ്, സംഭവം പൊലിസില്‍ അറിയിച്ചത് യുവതിയുടെ സുഹൃത്ത്, അമ്മ അറസ്റ്റില്‍

Kerala
  •  5 hours ago
No Image

തൃശൂരില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയില്‍

Kerala
  •  5 hours ago
No Image

'കഴിവില്ലാത്തവർ നേതൃത്വത്തിൽ'; ദക്ഷിണ കൊറിയൻ കോച്ച് ഹോങ് മ്യുങ്-ബോ രാജിവെച്ചു, അന്വേഷണത്തിന് ഉത്തരവിട്ട് ദക്ഷിണ കൊറിയൻ പ്രസിഡന്റ്

Football
  •  5 hours ago
No Image

കിരീട വരൾച്ച തീർക്കാൻ ബ്രസീൽ, അട്ടിമറി വീര്യവുമായി ജപ്പാൻ; ലോകകപ്പിലെ ജീവനമരണ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം

Football
  •  5 hours ago
No Image

ഗസ്സ വംശഹത്യ, പീഡനം, ലൈംഗിക അതിക്രമം....ഇറ്റാമര്‍ ബെന്‍-ഗ്വിറിനെ വിചാരണ ചെയ്യണമെന്ന് ആവശ്യപ്പെട്ട് യു.എസ് നീതിന്യായ വകുപ്പിന് ഹിന്ദ് റജബ് ഫൗണ്ടേഷന്റെ പരാതി 

International
  •  5 hours ago