എലിപ്പനി ബാധിച്ച് ഇന്ന് രണ്ട് മരണം; 9 പുതിയ കേസുകള്‍; ആറ് പേര്‍ക്ക് കൂടി ഷിഗെല്ല; വിടാതെ ഡെങ്കിയും, മലേറിയയും
തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് രണ്ടുപേര്‍ കൂടി മരിച്ചു. കണ്ണൂര്‍ ജില്ലയിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. ഇന്ന് 9 പേര്‍ക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്.
അതേസമയം സംസ്ഥാനത്ത് ഇന്ന് ആറ് ഷിഗെല്ല കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. കോഴിക്കോട് നാല് പേര്‍ക്കും, മലപ്പുറത്ത് രണ്ടുപേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജൂണില്‍ ഷിഗെല്ല സ്ഥിരീകരിച്ചവരുടെ എണ്ണം 197 ആയി ഉയര്‍ന്നു. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ജൂണ്‍ മാസം ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ കോഴിക്കോട് (69), വയനാട് (26), തൃശൂര്‍ (13), ആലപ്പുഴ (5) എന്നീ നാല് ജില്ലകളിലാണ് ഔട്ട്ബ്രേക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. മലപ്പുറം (32), തിരുവനന്തപുരം (18), കണ്ണൂര്‍ (11), കൊല്ലം (13), ഇടുക്കി (3), എറണാകുളം (4), പാലക്കാട് (3) എന്നിവിടങ്ങളിലും ജൂണ്‍ മാസം ഷിഗെല്ല രോഗബാധ റിപ്പോര്‍ട്ട് ചെയ്തു.
12 പേര്‍ക്കാണ് ഇന്ന് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. എട്ട് മലേറിയ കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇന്ന് 11,776 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്.
two more people have died from leptospirosis in the state. the deaths were reported in kannur district.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."