HOME
DETAILS

കുട്ടനാട് എംഎൽഎയുടെ വാഹനമിടിച്ച് യുവാവിന് ഗുരുതര പരുക്ക്; എംഎൽഎയ്ക്കെതിരെ ഗുരുതര ആരോപണവുമായി ഡിവൈഎഫ്ഐ

  
Web Desk
June 29, 2026 | 6:00 PM

kuttanad mlas car hits youth leaving him seriously injured dyfi levels grave allegations against mla

ആലപ്പുഴ: കുട്ടനാട് എംഎൽഎ റെജി ചെറിയാൻ സഞ്ചരിച്ച വാഹനമിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ഗുരുതരമായി പരുക്കേറ്റു. നെടുമുടി സ്വദേശി സുനീഷിനാണ് പരുക്കേറ്റത്. ആലപ്പുഴ-ചങ്ങനാശേരി (എസി) റോഡിൽ ചമ്പക്കുളത്തിന് സമീപമാണ് അപകടമുണ്ടായത്. ചമ്പക്കുളം വള്ളംകളി കഴിഞ്ഞ് മടങ്ങുകയായിരുന്നു എംഎൽഎയുട വാഹനം.

എതിർദിശയിൽ നിന്നും വന്ന സുനീഷിന്റെ ബൈക്കുമായി എംഎൽഎയുടെ കാർ കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് വിവരം. പരുക്കേറ്റ യുവാവിനെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവാവിന്റെ നില അതീവ ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ.

അതിനിടെ, അപകടവുമായി ബന്ധപ്പെട്ട് കുട്ടനാട് എംഎൽഎ റെജി ചെറിയാനെതിരെ ഗുരുതര ആരോപണങ്ങളുമായി ഡിവൈഎഫ്ഐ രംഗത്തെത്തി. അപകടസമയത്ത് എംഎൽഎ മദ്യപിച്ചാണ് വാഹനമോടിച്ചതെന്ന് ഡിവൈഎഫ്ഐ നേതാവ് ജെയിംസ് സാമുവൽ ആരോപിച്ചു. അപകടം നടന്നയുടൻ പരുക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാൻ പോലും നിൽക്കാതെ എംഎൽഎ സംഭവസ്ഥലത്തുനിന്ന് മുങ്ങിയതായും ജെയിംസ് സാമുവൽ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. സംഭവത്തിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

 

a young man was seriously injured after being hit by the official vehicle of the kuttanad mla. following the accident, the democratic youth federation of india (dyfi) came forward with grave allegations against the mla regarding the incident.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വടക്കന്‍ ജര്‍മ്മനിയില്‍ ആള്‍ക്കൂട്ടത്തിന് നേരെ വെടിവെപ്പ്; ആറുമരണം; അക്രമികളെന്ന് സംശയിക്കുന്ന രണ്ടുപേര്‍ പിടിയില്‍ 

International
  •  4 hours ago
No Image

തിരുവനന്തപുരം നഗരസഭയിലെ കയ്യാങ്കളി: ബിജെപി കൗൺസിലർമാർക്കെതിരെ കോൺഗ്രസ് വനിതാ കൗൺസിലർമാർ പരാതി നൽകി

Kerala
  •  4 hours ago
No Image

റാസ് തനൂറ ഹെലികോപ്റ്റര്‍ ദുരന്തം; സഊദിയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഗള്‍ഫ്അറബ് രാജ്യങ്ങള്‍

Saudi-arabia
  •  4 hours ago
No Image

ഫഹാഹീല്‍ എക്‌സ്പ്രസ് വേയില്‍ സഞ്ചരിച്ചിരുന്ന ക്രെയിനിന് തീപിടിത്തം; ആളപായമില്ല

Kuwait
  •  5 hours ago
No Image

മരണത്തെ തോൽപ്പിച്ച് 106 മണിക്കൂർ; വെനസ്വേലയിൽ ഇരട്ട ഭൂചലനത്തിൽ തകർന്നടിഞ്ഞ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും 21-കാരനെ രക്ഷപ്പെടുത്തി

International
  •  5 hours ago
No Image

സെക്രട്ടറിയേറ്റ് മാര്‍ച്ചിലെ സംഘര്‍ഷം; എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി അറസ്റ്റില്‍

Kerala
  •  5 hours ago
No Image

കളിയാക്കിയെന്ന് ആരോപണം; ഏഴാം ക്ലാസുകാരനെ ക്രൂരമായി മര്‍ദിച്ച് അധ്യാപകന്‍; കേസെടുത്ത് പൊലിസ്

Kerala
  •  5 hours ago
No Image

ആറു മാസം പ്രായമുള്ള മിയ മരിയയുടെ ജീവൻ രക്ഷിക്കാൻ കൈകോർക്കാം; ചികിത്സയ്ക്ക് വേണ്ടത് 16 കോടി രൂപ

Kerala
  •  5 hours ago
No Image

ഗൾഫ് സുപ്രഭാതം: പ്രചാരണങ്ങൾ അടിസ്ഥാനരഹിതം

uae
  •  5 hours ago
No Image

കണ്ണൂരിൽ പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; പൂനെയിൽ നിന്ന് പൊലിസ് പിടികൂടിയ പ്രതി ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെട്ടു

Kerala
  •  5 hours ago