HOME
DETAILS

ഡല്‍ഹി-മുംബൈ എക്‌സ്പ്രസ്‌വേയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് തീപിടിച്ചു; 7 മരണം, 22 പേര്‍ക്ക് പരിക്ക്

  
July 01, 2026 | 2:59 AM

horrific crash on delhi-mumbai expressway 7 dead 22 injured as sleeper bus collides with truck and catches fire

 


ന്യൂഡല്‍ഹി: രാജസ്ഥാനിലെ ദൗസയ്ക്ക് സമീപം ഡല്‍ഹി-മുംബൈ എക്‌സ്പ്രസ്‌വേയിലുണ്ടായ ദാരുണമായ അപകടത്തില്‍ ഏഴ് പേര്‍ വെന്തുമരിച്ചു. സ്ലീപ്പര്‍ ബസ് വലിയ ട്രെയിലര്‍ ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചാണ് അപകടമുണ്ടായത്. ദുരന്തത്തില്‍ സ്ത്രീകളും കുട്ടികളുമടങ്ങുന്ന 22 യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇവരെ ഉടന്‍ തന്നെ ദൗസ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പുലര്‍ച്ചെ 2-30 ഓടെയായിരുന്നു അപകടം. ഋഷികേശില്‍ നിന്നും മധ്യപ്രദേശിലെ ഇന്‍ഡോറിലേക്ക് അമിതവേഗതയില്‍ പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ ഇരു വാഹനങ്ങള്‍ക്കും ഉടനടി തീപിടിക്കുകയായിരുന്നു. അപകടസമയത്ത് ഭൂരിഭാഗം യാത്രക്കാരും ഉറക്കത്തിലായിരുന്നുവെന്നും ഇടിയുടെ ശക്തിയില്‍ മുകളിലെ ബര്‍ത്തുകളിലുണ്ടായിരുന്നവര്‍ താഴേക്ക് തെറിച്ചുവീണതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു. ബസ് ഡ്രൈവര്‍ ഉറങ്ങിപ്പോയതോ അമിതവേഗതയോ ആവാം അപകടത്തിന് കാരണമെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.

അതേസമയം, രക്ഷാപ്രവര്‍ത്തകരും ഫയര്‍ഫോഴ്‌സും സംഭവസ്ഥലത്ത് എത്താന്‍ വൈകിയതാണ് മരണസംഖ്യ ഉയരാന്‍ കാരണമായതെന്ന് നാട്ടുകാര്‍ ആരോപിച്ചു. തീപിടിച്ച് ഒരു മണിക്കൂറിന് ശേഷമാണ് ബസിനുള്ളില്‍ കുടുങ്ങിയവരെ പുറത്തെടുക്കാനായതെന്നും ബസിന്റെ സ്റ്റോറേജ് ബോക്‌സില്‍ സൂക്ഷിച്ചിരുന്ന സിഗരറ്റ് പാക്കറ്റുകളാണ് തീ അതിവേഗം പടരാന്‍ ഇടയാക്കിയതെന്നും പ്രദേശവാസികള്‍ അവകാശപ്പെടുന്നുണ്ട്. സംഭവത്തെക്കുറിച്ച് പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

 വാണിജ്യ സിലിണ്ടര്‍ വിലയില്‍ വന്‍ ഇളവ്; ഹോട്ടല്‍ മേഖലയ്ക്ക് ആശ്വാസം

Kerala
  •  3 hours ago
No Image

പോരും പരിഹാസവും; നീറ്റിൽ ഒറ്റക്കെട്ടും; നിയമസഭ കണ്ടത്

Kerala
  •  3 hours ago
No Image

വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ്; ധനബിൽ ഇന്ന് സഭയിൽ

Kerala
  •  3 hours ago
No Image

കരുതൽ തടങ്കൽ ഒരു വർഷം വരെ; വിവാദ ബില്ലുകൾക്ക്  അംഗീകാരം നൽകി ബംഗാൾ നിയമസഭ

National
  •  3 hours ago
No Image

കിടിലൻ, കിലിയൻ; എംബാപ്പെ ഡബിളിൽ സ്വീഡനെ തകർത്ത് ഫ്രാൻസ് പ്രീക്വാർട്ടറിൽ

Football
  •  4 hours ago
No Image

മഴ കനക്കുന്നു; കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി 

Kerala
  •  5 hours ago
No Image

ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ഏഴ് ജില്ലകളില്‍ യെല്ലോ; ശക്തമായ കാറ്റിനും മിന്നലിനും സാധ്യത 

Kerala
  •  5 hours ago
No Image

സിയയുടെ സെർച്ച് ഹിസ്റ്ററി കണ്ട് ഞെട്ടി പൊലിസ്; കേതൻ അഗർവാൾ വധക്കേസിൽ വൻ വഴിത്തിരിവ്, ക്രൂരമായ കൊലപാതകം ആസൂത്രണം ചെയ്തത് ഇന്റർനെറ്റിലൂടെ!

crime
  •  12 hours ago
No Image

കേന്ദ്രത്തിന്റെ എഫ്.സി.ആർ.എ ഭേദഗതിക്കെതിരെ നിയമസഭയിൽ പ്രമേയം അവതരിപ്പിക്കാൻ സതീശൻ സർക്കാർ; പ്രതിപക്ഷവും പിന്തുണച്ചേക്കും

Kerala
  •  12 hours ago
No Image

യുവാക്കളെ വലയിലാക്കി എംഡിഎംഎ വിൽപ്പന നടത്തിയ യുവതിയും,സുഹൃത്തും കോഴിക്കോട്ട് പിടിയിൽ

crime
  •  13 hours ago