HOME
DETAILS

ഇക്വ ഡോറടച്ച് മെക്സിക്കോ; തകർപ്പൻ ജയവുമായി പ്രീക്വാർട്ടറിൽ

  
Web Desk
July 01, 2026 | 4:04 AM

Mexico beats Ecuador to reach World Cup pre quarterfinals

മെക്‌സിക്കോ സിറ്റി: ജര്‍മനിയെ വീഴ്ത്തിയ വമ്പുമായെത്തിയ ഇക്വഡോറിനെ തീര്‍ത്ത് മെക്‌സിക്കോ. റൗണ്ട് ഓഫ് 32ല്‍ തകര്‍പ്പന്‍ വിജയവുമായി മെക്‌സിക്കോ ഫിഫ ലോകകപ്പിൽ പ്രീക്വാര്‍ട്ടര്‍ ടിക്കറ്റെടുത്തു. എതിരില്ലാത്ത രണ്ട് ഗോളിനാണ് മെക്‌സിക്കന്‍ സംഘം സ്വന്തം തട്ടകത്തില്‍ ജയം കൊയ്തത്. ജൂലിയന്‍ ക്വിനോനസ്, റൗള്‍ ജിമിനസ് എന്നിവരായിരുന്നു ഗോള്‍ സ്‌കോറര്‍മാര്‍.


മത്സരത്തില്‍ ഇക്വഡോറിന് മേല്‍ മികച്ച മേധാവിത്വം പുലര്‍ത്തിയ ആതിഥേയര്‍ ആദ്യ പകുതിയില്‍തന്നെ രണ്ട് ഗോളുകളും വലയിലാക്കിയിരുന്നു. തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച മെക്‌സിക്കോ പലതവണ ഗോളിനടുത്തെത്തി. ഇക്വഡോര്‍ ഗോള്‍ മുഖം വിറപ്പിച്ച അവര്‍ 22ാം മിനുട്ടിലാണ് ആദ്യമായി ലക്ഷ്യം കണ്ടത്. റോബര്‍ട്ടോ അല്‍വര്‍ഡോയുടെ അസിസ്റ്റില്‍ നിന്ന് ജൂലിയന്‍ ക്വിനോനസ് ഇക്വഡോര്‍ വലകുലുക്കുകയായിരുന്നു. 
ഒരു ഗോള്‍ വഴങ്ങിയതോടെ ഇക്വഡോര്‍ തിരിച്ചുവരാന്‍ ശ്രമിച്ചെങ്കിലും അധികം വൈകാതെ മെക്‌സിക്കോ രണ്ടാം തവണയും വലകുലുക്കി. 31ാം മിനുട്ടിൽ റൗള്‍ ജിമിനെസാണ് സ്‌കോര്‍ ചെയ്തത്. ജൂലിയന്‍ ക്വിനോനസിന്റെ അസിസ്റ്റില്‍ നിന്നായിരുന്നു ഗോള്‍. ഇതോടെ ആദ്യ പകുതി രണ്ട് ഗോള്‍ ലീഡില്‍ അവസാനിപ്പിക്കാനും മെക്‌സിക്കോക്കായി. 


തുടര്‍ന്ന് രണ്ടാം പകുതിയില്‍ ഇക്വഡോര്‍ തിരിച്ചുവരാനുറച്ച് പൊരുതിയെങ്കിലും ലക്ഷ്യം കാണാനായില്ല. മറുവശത്ത് മെക്‌സിക്കോയും തുടരാക്രമണങ്ങള്‍ നടത്തിയെങ്കിലും രണ്ടാം പകുതിയല്‍ ഗോള്‍ അകന്നുനിന്നു. ഒടുവില്‍ ഇന്‍ജുറി ടൈമില്‍ പ്രതിരോധ താരം പിയറോ ഹിന്‍കാപ്പി ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതോടെ ഇക്വഡോര്‍ പതനം പൂര്‍ത്തിയായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാണിജ്യ എല്‍പിജി വിലക്കുറവ് മുതല്‍ പുതുക്കിയ പാസ്പോര്‍ട്ട് ഫീസ് വരെ;  ജൂലൈ 1 മുതല്‍ വരുന്ന മാറ്റങ്ങള്‍ അറിയാം

Economy
  •  2 hours ago
No Image

ദേശീയ ഭവന സെന്‍സസിന് ഇന്ന് തുടക്കം; അധ്യാപകര്‍ക്ക് ശനി, ഞായര്‍ ദിവസങ്ങളില്‍ ഡ്യൂട്ടി ക്രമീകരണം

Kerala
  •  3 hours ago
No Image

ലാഹോറില്‍ ട്യൂഷന്‍ സെന്ററിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് 14 കുട്ടികള്‍ക്ക് ദാരുണാന്ത്യം, അഞ്ച് പേര്‍ക്ക് പരുക്ക്

International
  •  3 hours ago
No Image

ചേര്‍ത്തല ദേശീയപാതയില്‍ വന്‍ ഗര്‍ത്തം: കോണ്‍ക്രീറ്റ് ചെയ്ത് താല്‍ക്കാലികമായി അടച്ചു; അധികൃതര്‍ ഇന്ന് പരിശോധന നടത്തും

Kerala
  •  3 hours ago
No Image

ഇനി 'തൊഴിലില്‍ ഉറപ്പില്ല'; മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഒഴിവാക്കുന്നു; പകരം വിബിജി റാം ജി ആശങ്കയില്‍ സംസ്ഥാനങ്ങള്‍

National
  •  4 hours ago
No Image

ഡല്‍ഹി-മുംബൈ എക്‌സ്പ്രസ്‌വേയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് തീപിടിച്ചു; 7 മരണം, 22 പേര്‍ക്ക് പരിക്ക്

National
  •  4 hours ago
No Image

 വാണിജ്യ സിലിണ്ടര്‍ വിലയില്‍ വന്‍ ഇളവ്; ഹോട്ടല്‍ മേഖലയ്ക്ക് ആശ്വാസം

Kerala
  •  5 hours ago
No Image

പോരും പരിഹാസവും; നീറ്റിൽ ഒറ്റക്കെട്ടും; നിയമസഭ കണ്ടത്

Kerala
  •  5 hours ago
No Image

വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ്; ധനബിൽ ഇന്ന് സഭയിൽ

Kerala
  •  5 hours ago
No Image

കരുതൽ തടങ്കൽ ഒരു വർഷം വരെ; വിവാദ ബില്ലുകൾക്ക്  അംഗീകാരം നൽകി ബംഗാൾ നിയമസഭ

National
  •  5 hours ago