ഓമശ്ശേരിയില്‍ റോഡിലെ വെള്ളക്കെട്ടില്‍ വൈദ്യുതി ലൈന്‍ പൊട്ടിവീണു; അഞ്ച് കുറുനരികള്‍ ഷോക്കേറ്റ് ചത്തു, ഒഴിവായത് വന്‍ ദുരന്തം
കോഴിക്കോട്: ഓമശ്ശേരി വെസ്റ്റ് വെണ്ണക്കോട്ട് റോഡിലെ വെള്ളക്കെട്ടിലേക്ക് വൈദ്യുതി ലൈന്‍ പൊട്ടിവീണ് അഞ്ച് കുറുനരികള്‍ ഷോക്കേറ്റ് ചത്തു. കഴിഞ്ഞദിവസം രാത്രിയുണ്ടായ ശക്തമായ മഴയിലാണ് അപകടമുണ്ടായത്. റോഡിനരികിലെ പ്ലാവില്‍നിന്നും ചക്ക വീണതിനെത്തുടര്‍ന്ന് ലൈന്‍ പൊട്ടി താഴെയുള്ള വെള്ളക്കെട്ടിലേക്ക് വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
രാത്രിയില്‍ കുറുനരികളുടെ അസ്വാഭാവികമായ നിലവിളി ശബ്ദം കേട്ടിരുന്നെങ്കിലും പ്രദേശത്ത് ഇവ സാധാരണയായതിനാല്‍ സമീപവാസികള്‍ കാര്യമാക്കിയിരുന്നില്ല. എന്നാല്‍ പിറ്റേന്ന് പുലര്‍ച്ചെ ഈ വഴി വന്ന യാത്രക്കാരാണ് കുറുനരികള്‍ ചത്തുകിടക്കുന്നത് കണ്ടത്. ആളുകള്‍ സ്ഥിരമായി യാത്ര ചെയ്യുന്ന വഴിയായതിനാല്‍ വലിയൊരു മനുഷ്യദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത്.
അപകടം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ റഹീസ് എന്ന പ്രദേശവാസി കെ.എസ്.ഇ.ബി അധികൃതരെ വിവരമറിയിച്ചു. തുടര്‍ന്ന് ജീവനക്കാരെത്തി അടിയന്തരമായി വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനാലാണ് കൂടുതല്‍ അപകടങ്ങള്‍ ഒഴിവാക്കാനായത്.
Five jackals were electrocuted to death after a live power lines snapped and fell into a waterlogged road in Omassery, Kozhikode, narrowly averting a major human disaster.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."