രാമക്ഷേത്ര തട്ടിപ്പിൽ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; കുംഭമേളയ്ക്ക് മുമ്പും വ്യാപക തട്ടിപ്പ്
ലഖ്‌നൗ: ബാബരി മസ്ജിദ് പൊളിച്ചുമാറ്റി നിർമിച്ച അയോധ്യയിലെ രാമക്ഷേത്രവുമായി ബന്ധപ്പെട്ട ക്രമക്കേടിലും സംഭാവന തട്ടിപ്പിലും കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുംഭമേളയ്ക്ക് മുമ്പും ക്ഷേത്ര മുതലുകളും കാണിക്കയും വ്യാപകമായ തോതില്‍ തട്ടിയെടുത്തെന്ന വിവരമാണ് പുറത്തുവന്നത്. തട്ടിപ്പുമായി ബന്ധപ്പെട്ട് പൊലിസ് പിടിയിലായ ക്ഷേത്ര ജീവനക്കാരുള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്.
പിടിയിലായ പ്രതി അവിനാഷ് ശുക്ലയെ ചോദ്യംചെയ്തതില്‍നിന്ന്, തട്ടിപ്പു നടത്തിയ രീതിയെക്കുറിച്ചും കളവുമുതല്‍ സൂക്ഷിച്ചതിനെക്കുറിച്ചുമുള്ള വിവരങ്ങള്‍ ലഭിച്ചു. ക്ഷേത്രത്തിലെ സുരക്ഷാ സംവിധാനങ്ങളെ വെട്ടിച്ച് കോടിക്കണക്കിന് കാണിക്കപ്പണവും മറ്റ് അമൂല്യ വസ്തുക്കളും പ്രതികള്‍ കടത്തുകയായിരുന്നു. കാണിക്കപ്പണം മോഷ്ടിച്ച ശേഷം താല്‍ക്കാലികമായി ക്ഷേത്രത്തിലെ ശുചിമുറികളിലാണ് തങ്ങള്‍ സൂക്ഷിച്ചതെന്ന് അവിനാഷ് ശുക്ല മൊഴി നല്‍കിയിട്ടുണ്ട്. ഭക്തരുടെ തിരക്ക് മുതലെടുത്ത് കുംഭമേള കാലത്താണ് കൂടുതല്‍ മോഷണം നടത്തിയത്. എന്നാല്‍, കുംഭമേളയ്ക്ക് മുമ്പും ക്ഷേത്രത്തിലെ കാണിക്കപ്പണം തങ്ങള്‍ കവര്‍ന്നതായി പ്രതികള്‍ പൊലിസിനോട് സമ്മതിച്ചു.
ക്ഷേത്ര ട്രസ്റ്റിലെ ഉന്നതരുമായുള്ള ബന്ധം, ക്ഷേത്രത്തിലെ മുതിര്‍ന്ന ജീവനക്കാരുടെ മൗനാനുവാദം എന്നിവ ഉപയോഗപ്പെടുത്തിയാണ് പ്രതികള്‍ പണവും സ്വര്‍ണവും കവര്‍ന്നത്. ട്രസ്റ്റ് ജനറല്‍ സെക്രട്ടറിയുടെ അടുത്ത അനുയായി ആയ രമാശങ്കര്‍ എന്ന ടിന്നു യാദവിന്റെ കൈയിലായിരുന്നു പണം എണ്ണുന്ന മുറിയുടെ ഒരു താക്കോല്‍. രണ്ടാമത്തെ താക്കോല്‍ കൈവശമുണ്ടായിരുന്ന ബാങ്ക് ജീവനക്കാരന്റെ ഒത്താശയോടെയാണ് പണം കവരാനുള്ള പദ്ധതി തയാറാക്കിയതെന്നും പ്രതികൾ പൊലിസിനോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."