HOME
DETAILS

ഒന്നല്ല, രണ്ടെണ്ണം! ഇം​ഗ്ലണ്ടിനെതിരെ സഞ്ജുവിനെ കാത്തിരിക്കുന്നത് അപൂർവ്വ റെക്കോർഡുകൾ; വേണ്ടത് ഇത്രമാത്രം

  
July 01, 2026 | 3:39 PM

sanju samson chasing two major t20 milestones against england

ലണ്ടൻ: അയർലൻഡിനെതിരായ അപ്രതീക്ഷിത പരമ്പര തോൽവിക്ക് പിന്നാലെ ഇംഗ്ലണ്ടിനെതിരെയുള്ള ട്വന്റി-20 പരമ്പരയ്ക്കായി നീലപ്പട ഒരുങ്ങുമ്പോൾ, ക്രിക്കറ്റ് ലോകത്തിന്റെ കണ്ണ് മലയാളി താരം സഞ്ജു സാംസണിലാണ്. ഇംഗ്ലണ്ടിലെ റിവർസൈഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ പോരാട്ടത്തിൽ സഞ്ജുവിനെ കാത്തിരിക്കുന്നത് കരിയറിലെ രണ്ട് വമ്പൻ നാഴികക്കല്ലുകളാണ്. ടി20 ഫോർമാറ്റിൽ രണ്ട് വലിയ റൺവേട്ട റെക്കോർഡുകൾ സ്വന്തമാക്കാനുള്ള സുവർണ്ണാവസരമാണ് ഈ പരമ്പരയിലൂടെ സഞ്ജുവിന് മുന്നിലുള്ളത്.

അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ 1500 റൺസ് എന്ന നാഴികക്കല്ല് പിന്നിടാൻ സഞ്ജുവിന് ഇനി വെറും 96 റൺസ് കൂടി മതി. കൂടാതെ, ആഭ്യന്തര ലീഗുകളും അന്താരാഷ്ട്ര മത്സരങ്ങളും അടങ്ങുന്ന തന്റെ ആകെ ടി20 കരിയറിൽ 9000 റൺസ് എന്ന മാന്ത്രിക സംഖ്യ തികയ്ക്കാൻ താരത്തിന് ഇനി 108 റൺസ് കൂടി ആവശ്യമുണ്ട്.

ഈ നേട്ടം കൈവരിക്കാനായാൽ ട്വന്റി-20 കരിയറിൽ 9000 റൺസ് തികയ്ക്കുന്ന അഞ്ചാമത്തെ മാത്രം ഇന്ത്യൻ താരമെന്ന അപൂർവ്വ റെക്കോർഡ് സഞ്ജുവിന് സ്വന്തമാകും. ഇതിനുമുമ്പ് വിരാട് കോഹ്‌ലി, രോഹിത് ശർമ, ശിഖർ ധവാൻ, സൂര്യകുമാർ യാദവ് എന്നിവർ മാത്രമാണ് ഇന്ത്യയ്ക്കായി ഈ നേട്ടം സ്വന്തമാക്കിയവർ.

സഞ്ജു സാംസണിന്റെ ടി20 കരിയർ സ്റ്റാറ്റ്‌സ്

ഇതുവരെ ഇന്ത്യയ്ക്കായി കളിച്ച 64 അന്താരാഷ്ട്ര ടി20 മത്സരങ്ങളിൽ നിന്ന് 1404 റൺസാണ് സഞ്ജുവിന്റെ സമ്പാദ്യം. ഇതിൽ 3 സെഞ്ച്വറികളും 6 അർധ സെഞ്ച്വറികളും ഉൾപ്പെടുന്നു.

ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലുമായി രാജസ്ഥാൻ റോയൽസ്, ഇന്ത്യ, ചെന്നൈ സൂപ്പർ കിങ്സ്, കൊച്ചി ബ്ലൂ ടൈഗേഴ്സ് എന്നീ ടീമുകൾക്കായി കളിച്ചിട്ടുള്ള സഞ്ജുവിന്റെ ആകെ ഐപിഎൽ പ്രകടനം ഇങ്ങനെയാണ്:

ഐപിഎൽ മത്സരങ്ങൾ: 191

  • ആകെ റൺസ്: 5181
  • സെഞ്ച്വറികൾ: 5
  • അർധ സെഞ്ച്വറികൾ: 27

ശക്തമായ തിരിച്ചുവരവിന് മലയാളി താരം; നായകൻ ശ്രേയസിനും കളി നിർണായകം

അയർലൻഡിനെതിരായ രണ്ട് മത്സരങ്ങളുടെ പരമ്പരയിൽ സഞ്ജുവിന് കാര്യമായി തിളങ്ങാൻ കഴിഞ്ഞിരുന്നില്ല. ആദ്യ മത്സരത്തിൽ 5 റൺസ് മാത്രമെടുത്ത താരം രണ്ടാം മത്സരത്തിൽ പൂജ്യത്തിനാണ് പുറത്തായത്. ചരിത്രത്തിലാദ്യമായി അയർലൻഡിനോട് ഇന്ത്യ ഒരു പരമ്പര തോറ്റതിന്റെ നിരാശയിലാണ് ടീം. അതുകൊണ്ടുതന്നെ ഇംഗ്ലീഷ് മണ്ണിൽ ശക്തമായ ഒരു തിരിച്ചുവരവാണ് സഞ്ജുവിൽ നിന്നും ആരാധകർ പ്രതീക്ഷിക്കുന്നത്.

ഇന്ത്യൻ ക്യാപ്റ്റനായി അരങ്ങേറ്റം കുറിച്ച ആദ്യ പരമ്പരയിൽ തന്നെ പരാജയം രുചിക്കേണ്ടി വന്ന ശ്രേയസ് അയ്യർക്കും ഈ ഇംഗ്ലണ്ട് പരമ്പര കടുത്ത വെല്ലുവിളിയാണ്. അഞ്ച് മത്സരങ്ങളടങ്ങിയ ഈ പരമ്പര സ്വന്തമാക്കി വിമർശകരുടെ വായടപ്പിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെയാകും ഇന്ത്യൻ പട ഇംഗ്ലണ്ടിനെതിരെ കളത്തിലിറങ്ങുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രണ്ട് ടോൾ ഗേറ്റിൽ നിന്ന് 15 ബില്യൺ ദിർഹത്തിന്റെ വമ്പൻ കമ്പനിയിലേക്ക്; ദുബൈ 'സാലിക്കിന്റെ' വിസ്മയ വളർച്ച

uae
  •  3 hours ago
No Image

കൊട്ടാരക്കര ടിപ്പർ അപകടം: വാഗ്ദാനം ചെയ്ത അടിയന്തര സഹായം ലഭിച്ചില്ല; സർക്കാരിനെതിരെ പരാതിയുമായി അപകടത്തിൽ പരുക്കേറ്റ കൗശലിന്റെ കുടുംബം

Kerala
  •  3 hours ago
No Image

88 വർഷത്തെ റെക്കോർഡ് തകർത്തു; ലോകകപ്പിൽ ഇതിഹാസ നേട്ടവുമായി കിലിയൻ എംബാപ്പെ ചരിത്രത്തിലേക്ക്!

Football
  •  3 hours ago
No Image

വലകാക്കാൻ ഇനി അവനില്ല; ഫലസ്തീൻ ഗോൾകീപ്പറെ ഇസ്റാഈൽ സൈന്യം വെടിവെച്ചുകൊലപ്പെടുത്തി

International
  •  4 hours ago
No Image

'പ്രായം വെറും അക്കമല്ലേ, കഴിവാണ് പ്രധാനം'; വണ്ടർ കിഡ് വൈഭവ് സൂര്യവംശിക്ക് ഇന്ത്യൻ താരത്തിന്റെ ബിഗ് സപ്പോർട്ട്!

Cricket
  •  4 hours ago
No Image

കോഴിക്കോട്ടെ കോടികളുടെ ഹവാല-ക്രിപ്റ്റോ തട്ടിപ്പ്: അന്വേഷണം കേന്ദ്ര ഏജൻസികൾക്ക് വിട്ട് സംസ്ഥാന സർക്കാർ

Kerala
  •  4 hours ago
No Image

ആഗോള സുരക്ഷാ റാങ്കിങ്: ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരമായി അജ്മാൻ; ആദ്യ അഞ്ചിൽ യുഎഇയിലെ 4 നഗരങ്ങൾ

uae
  •  4 hours ago
No Image

26 വർഷം മുൻപ് അച്ഛൻ, ഇന്ന് മകൻ; നെതർലൻഡ്‌സിനെ കണ്ണീരിലാഴ്ത്തി ക്ലൂയിവർട്ട് കുടുംബത്തെ വേട്ടയാടുന്ന ആ പെനാൽറ്റി ശാപം!

Football
  •  4 hours ago
No Image

മയക്കുമരുന്ന് പരീക്ഷണം ആജീവനാന്ത കെണിയാകാം; യുവാക്കൾക്ക് ശക്തമായ മുന്നറിയിപ്പുമായി യുഎഇ

uae
  •  4 hours ago
No Image

പലഹാരം വിറ്റും ജീവിക്കും; ​ഗതാ​ഗത മന്ത്രിയുടെ ഉപദേശം നെഞ്ചേറ്റി സ്വകാര്യ ബസ് ജീവനക്കാരുടെ വേറിട്ട അതിജീവനം

Kerala
  •  4 hours ago