'തെല്‍അവീവിലെ വളര്‍ത്തുമൃഗത്തിന് യു.എസ് മൂക്കുകയറിടണം, ഇല്ലെങ്കില്‍...' താക്കീതുമായി ഇറാന്‍
തെഹ്‌റാന്‍: ഇസ്റാഈല്‍ പ്രതിരോധമന്ത്രി ഇസ്രയേല്‍ കാട്സിന്റെ പ്രസ്തവാനക്ക് രൂക്ഷമായ ഭാഷയില്‍ മറുപടി നല്‍കി ഇറാന്‍. ഇസ്‌ലാമാബാദില്‍ ഒപ്പുവച്ച ധാരണാപത്രത്തിലെ വ്യവസ്ഥകളുടെ ലംഘനമാണ് ഈ പ്രസ്താവനയെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. തെല്‍അവീവിലെ വളര്‍ത്തുമൃഗത്തിന് മൂക്കുകയറിടേണ്ടത് യു.എസാണ്. അത് യജമാനനെ അനുസരിക്കുന്നില്ലെങ്കില്‍ ഇറാന്‍ അവരെ പഠിപ്പിക്കും. തങ്ങളുടെ ജനതക്കും നേതാക്കള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ക്ക് കടുത്ത തിരിച്ചടിയുണ്ടാകുമെന്നും അരാഗ്ചി വ്യക്തമാക്കി.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ആയത്തുല്ല അലി ഖാംനഈയെ ഉന്നം വെച്ചുകൊണ്ട് ഇസ്രായേല്‍ കാട്‌സ് വിവാദ പ്രസ്താവന നടത്തിയത്. യുദ്ധത്തിനിടെ ഖാംനഈയെ വധിക്കാന്‍ ഇസ്‌റാഈല്‍ പദ്ധതിയിട്ടിരുന്നതായി കാട്‌സ് അവകാശപ്പെട്ടിരുന്നു. ഇസ്‌റാഈല്‍ ചാനല്‍ 13-ന് നല്‍കിയ അഭിമുഖത്തിലായിരുന്നു കാട്‌സ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഖാംനഈയെ വധിക്കാന്‍ തങ്ങള്‍ക്ക് അമേരിക്കയുടെ അനുമതി ആവശ്യമില്ലായിരുന്നെന്നും, എന്നാല്‍ യുദ്ധത്തിനിടെ അതിനുള്ള സാഹചര്യം ലഭിച്ചില്ലെന്നുമാണ് കാട്‌സ് പറഞ്ഞത്.
ചര്‍ച്ചകളില്‍ ഇളവുകള്‍ നേടാന്‍ ശ്രമിക്കുന്ന 'നല്ല കച്ചവടക്കാരാണ്' ഇറാനിയന്‍ പ്രതിനിധികളെന്നും കാറ്റ്‌സ് പരിഹസിച്ചു. ഇറാന്‍ ആണവ പദ്ധതിയുമായി മുന്നോട്ട് പോവുകയാണെന്ന് കണ്ടാല്‍ വീണ്ടും ആക്രമണം നടത്താന്‍ ട്രംപ് ഇസ്‌റാഈലിന് പച്ചക്കൊടി നല്‍കിയിട്ടുണ്ടെന്നും കാട്‌സ് കൂട്ടിച്ചേര്‍ത്തു.
ഇറാനെ ആക്രമിക്കുമെന്ന് ഇസ്റാഈല്‍, മുജ്തബ ഖാംനഇയെ വധിക്കും: കാട്‌സ്
തെല്‍അവീവ്: ഇറാനുമായുള്ള സംഘര്‍ഷം പരിഹരിക്കാന്‍ യു.എസ് നയതന്ത്രശ്രമം നടത്തുന്നതിനിടെ പ്രകോപനപരമായ പ്രസ്താവനയുമായി ഇസ്റാഈല്‍ പ്രതിരോധമന്ത്രി ഇസ്രയേല്‍ കാട്സ്. അനിവാര്യമെങ്കില്‍ വീണ്ടും ഇറാനില്‍ ആക്രമണം നടത്തുമെന്നും മുജ്തബ ഖാംനഇയെ വധിക്കുമെന്നും കാട്സ് പറഞ്ഞു.
2006ലെ ലബനാന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ അനുസ്മരണ പരിപാടിയില്‍ സംസാരിക്കവെയായിരുന്നു കാട്സിന്റെ പ്രസ്താവന. ഇറാനില്‍ നാം രണ്ടുതവണ എല്ലാ മുന്‍കരുതലുകളോടും കൂടി ആക്രമണം നടത്തി. അനിവാര്യമെങ്കില്‍ മൂന്നാമത് ഒരു തവണ കൂടി ആക്രമിക്കും. ഇസ്റാഈലി സേന ലബനാനിലും സിറിയ, ഗസ്സ എന്നിവിടങ്ങളിലും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റൊരു പ്രസംഗത്തില്‍ ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖാംനഇയെ വധിക്കാന്‍ ഇസ്റാഈല്‍ പദ്ധതിയിട്ടതായും പ്രതിരോധമന്ത്രി വെളിപ്പെടുത്തി.
iran has warned the united states to restrain israel, referring to tel aviv in its latest statement, and cautioned that failure to do so could lead to consequences amid rising regional tensions.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."