HOME
DETAILS

ലെജൻഡ്സ് ഗെയിം; പോർച്ചുഗൽ x ക്രൊയേഷ്യ

  
July 02, 2026 | 6:04 AM

Legends Game Portugal vs Croatia

ടൊറന്റോ: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയോ, ലൂക്ക മോഡ്രിച്ചോ- രണ്ടില്‍ ഒരാളുടെ ലോകകപ്പ് യാത്ര ഇന്ന് അവസനിക്കും. ഫിഫ ലോകകപ്പ് റൗണ്ട് ഓഫ് 32ല്‍ ക്രിസ്റ്റ്യാനോയുടെ പോര്‍ച്ചുഗലും മോഡ്രിചിന്റെ ക്രൊയേഷ്യയും ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ 4.30ന് കാനഡയിലെ ടൊറന്റോ സ്‌റ്റേഡിയത്തിലാണ് മത്സരം. ഗ്രൂപ്പ് കെയില്‍നിന്ന് കൊളംബിയക്ക് പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് പോര്‍ച്ചുഗല്‍ നോക്കൗട്ട് റൗണ്ടിനെത്തുന്നത്. 

കടലാസില്‍ ശക്തമായ നിരയുണ്ടെങ്കിലും ഗ്രൂപ്പ് റൗണ്ടില്‍ രണ്ട് സമനില വഴങ്ങിയത് പോര്‍ച്ചുഗീസിന് ആശങ്ക സമ്മാനിച്ചിട്ടുണ്ട്. താരതമ്യേന ദുര്‍ബലരായ ഡി.ആര്‍ കോംഗോയ്‌ക്കെതിരേ ആദ്യ മത്സരത്തില്‍ സമനിലയില്‍ കുരുങ്ങിയതാണ് അവരെ ഞെട്ടിച്ചത്. തുടര്‍ന്ന് രണ്ടാം മത്സരത്തില്‍ ഉസ്‌ബെക്കിസ്ഥാനെ അഞ്ച് ഗോളിന് വീഴ്ത്തിയിരുന്നെങ്കിലും കൊളംബിയക്കെതിരേ സമനില വഴങ്ങി ഗ്രൂപ്പ് ചാംപ്യന്‍ പട്ടം അടിയറവ് വെക്കുകയായിരുന്നു. 

ലക്ഷ്യം കാണാനാവാത്ത മുന്നേറ്റ നിരതന്നെയാണ് പോര്‍ച്ചൂഗീസ് പരിശീലകന്‍ റോബര്‍ട്ടോ മാര്‍ട്ടിനസിന്റെ പ്രധാന തലവേദന. ക്രിസ്റ്റ്യാനോ റൊണോള്‍ഡോയും ബ്രൂണോ ഫെര്‍ണാണ്ടസും ജൊവാ ഫെലിക്‌സുമടങ്ങുന്ന ആക്രമണനിര തന്നെയാവും ഇന്നും കളത്തിലെത്തുക. ഇവര്‍ ഇന്ന് ഫോമിലേക്കുയരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. മറുവശത്ത് ഗ്രൂപ്പ് എല്ലില്‍നിന്ന് രണ്ടാമന്മാരായാണ് ക്രൊയേഷ്യയുമെത്തുന്നത്. 
ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനോട് തകര്‍ന്നെങ്കിലും പിന്നീട് രണ്ട് തുടര്‍ജയങ്ങളുമായാണ് ക്രോട്ടുകാര്‍ നോക്കൗട്ട് ടിക്കറ്റെടുത്തത്



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഞങ്ങളുടെ ചാറ്റുകൾ നിരീക്ഷിക്കപ്പെടുന്നു': കേന്ദ്രത്തിനെതിരെ ഗുരുതര ആരോപണവുമായി കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്‌കെ

Kerala
  •  an hour ago
No Image

'തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പദവിയില്‍ സംഘിയെ നിയമിച്ചതിന്റെ ഔചിത്യം മനസ്സിലാവുന്നില്ല' എന്‍. ശേഷാദ്രിനാഥന്റെ നിയമനത്തില്‍ രൂക്ഷ വിമര്‍ശനവുമായി കെ.ടി ജലീല്‍

Kerala
  •  an hour ago
No Image

സംസ്ഥാനത്ത് മഴ ശക്തമാകും; നാളെ രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  an hour ago
No Image

കുംഭമേള പെണ്‍കുട്ടിയുടെ വിവാഹക്കേസ്; മുഹമ്മദ് ഫര്‍മാനെ അറസ്റ്റ് ചെയ്യാമെന്ന് ഹൈക്കോടതി

Kerala
  •  2 hours ago
No Image

അരീക്കോട് വന്‍ ലഹരിവേട്ട; 254 ഗ്രാം എം.ഡി.എം.എയും 5 ലക്ഷം രൂപയുമായി മുഖ്യ വിതരണക്കാരന്‍ പിടിയില്‍

Kerala
  •  2 hours ago
No Image

മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചു;  അയല്‍വാസിയുടെ കാല്‍ തല്ലിയൊടിച്ച് പിതാവ് 

Kerala
  •  2 hours ago
No Image

കരിപ്പൂര്‍ സ്റ്റേഷനില്‍ നിന്ന് സ്വര്‍ണം കാണാതായ സംഭവം; മുന്‍ എസ്എച്ച്ഒക്ക് സസ്‌പെന്‍ഷന്‍

Kerala
  •  3 hours ago
No Image

'തെല്‍അവീവിലെ വളര്‍ത്തുമൃഗത്തിന് യു.എസ് മൂക്കുകയറിടണം, ഇല്ലെങ്കില്‍...' താക്കീതുമായി ഇറാന്‍

International
  •  3 hours ago
No Image

ഇരട്ട ഗോളിൽ ബ്രസീലിയൻ ഇതിഹാസത്തെ വീഴ്ത്തി ഇംഗ്ലീഷ് നായകൻ; ചരിത്രത്തിൽ ആറാം തമ്പുരാനായി ഹാരി കെയ്ൻ!

Football
  •  3 hours ago
No Image

ഇതിഹാസത്തിന്റെ റെക്കോർഡും തകർത്തു; 72 വർഷത്തെ ചരിത്രം തിരുത്തി ഹാലൻഡ്

Football
  •  4 hours ago