സ്വര്‍ണ വിലയില്‍ കുതിപ്പ്; പവന് കൂടിയത് 1,680 രൂപ
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് വീണ്ടും വര്‍ധന. ഗ്രാമിന് 210 രൂപയുടെ വര്‍ധനയാണ് ഇന്നുണ്ടായിരിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 210 രൂപയും പവന് 1,680 രൂപയുമാണ് ഇന്ന് കൂടിയത്. അടുത്ത ദിവസങ്ങളിലായി വിലയില്‍ ചാഞ്ചാട്ടം തുടരുകയാണ്. ഇന്നലെ രാവിലെ ഗ്രാമിന് 115 രൂപ കുറയുകയും പിന്നീട് ഉച്ചക്ക് 135 രൂപ കൂടുകയും ചെയ്തിരുന്നു. വിപണി ക്ലോസ് ചെയ്യുമ്പോള്‍ ഗ്രാമിന് 13,040ഉം പവന് 1,04,320 രൂപയുമായിരുന്നു ഇന്നലത്തെ വില.
ഇന്നത്തെ വില
22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 210 രൂപ കൂടി 13,250 ഉം പവന് 1,680 രൂപ കൂടി 1,06,000 രൂപയുമായി. വെള്ളി ഗ്രാമിന് അഞ്ച് രൂപ കൂടി 245 രൂപയാണ് വില.
24 കാരറ്റ്
ഗ്രാമിന് 14,455
പവന് 1,15,640
22 കാരറ്റ്
ഗ്രാമിന് 13,250
പവന് 1,06,000
18 കാരറ്റ്
ഗ്രാമിന് 10,841
പവന് 86,728
ഇറാന്‍-യു.എസ് യുദ്ധവിരാമത്തിനു ശേഷം സ്വര്‍ണത്തിന് വന്‍ വില വര്‍ധന പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ യു.എസിലെ പണപ്പെരുപ്പം വിപണിയില്‍ ചാഞ്ചാട്ടം സൃഷ്ടിക്കുകയാണ്. പണപ്പെരുപ്പം കുറയാതെ വന്നതോടെ ഫെഡറല്‍ റിസര്‍വ് ബാങ്ക് പലിശ കുറക്കാത്തത് തുടര്‍ന്ന് പണമൊഴുക്ക് ബോണ്ടുകളിലേക്ക് ആവുന്നതിനിടയാക്കി. ഇത് സ്വര്‍ണ വില ഇടിയാന്‍ കാരണമാവുകയുമായിരുന്നു. ജനുവരി 31ന് രേഖപ്പെടുത്തിയ പവന് 1,31,160 രൂപയാണ് നിലവിലെ എക്കാലത്തെയും ഉയര്‍ന്ന നിരക്ക്.
രാജ്യാന്തര വിപണിയിലും സ്വര്‍ണവില ഉയര്‍ന്നിട്ടുണ്ട്. സ്പോട്ട് ഗോള്‍ഡ് നിരക്കില്‍ 0.7 ശതമാനത്തിന്റെ വര്‍ധനയുണ്ടായി. ഔണ്‍സിന് 4,057.92 ഡോളറായാണ് വില വര്‍ധിച്ചത്.
gold prices have surged, with the price of one sovereign increasing by rs 1,680. check the latest gold rate updates, market trends, and price details.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."